‘പിന്നെയൊന്നും നോക്കണ്ട, സ്‌റ്റേജിന് തീയിട്ടോ…’ ‘തീപ്പൊരി ബെന്നി’ ടീസര്‍

ഫയര്‍ ഡാന്‍സ് സ്റ്റെപ്പുകളുമായി സോഷ്യല്‍മീഡിയ കീഴടക്കി അര്‍ജുന്‍ അശോകന്‍ നായകനാകുന്ന ‘തീപ്പൊരി ബെന്നി’ ടീസര്‍. അര്‍ജുന്‍ അശോകനും ഷാജു ശ്രീധറും റാഫിയും ഒന്നിച്ചുള്ള ഫയര്‍ ഡാന്‍സും ചിരി നിറയ്ക്കുന്ന നര്‍മ്മ സംഭാഷണങ്ങളും ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് ടീസര്‍ പുറത്തിറങ്ങിയിരിക്കുന്നത്. രസകരമായ ദൃശ്യങ്ങളും ഒരു വിന്റേജ് മൂഡിലുള്ള ഗാനവും ടീസറിലെ ഹൈലൈറ്റാണ്.

ഒരു പശു തൊഴുത്തിന്റെ പശ്ചാത്തലത്തില്‍ നായകന്‍ കസേരയിലിരിക്കുന്നതായിരുന്നു സിനിമയുടേതായി പുറത്തിറങ്ങിയ ഒഫീഷ്യല്‍ ഫസ്റ്റ് ലുക്ക്. ഇപ്പോഴിതാ അതിന് പിന്നാലെ വേറിട്ടൊരു ടീസറും സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. അടുത്തിടെ ‘രോമാഞ്ചം’, ‘പ്രണയവിലാസം’ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെ പ്രേക്ഷകമനം കീഴടക്കിയ അര്‍ജുന്‍ വീണ്ടും ‘തീപ്പൊരി ബെന്നി’യിലൂടെ സിനിമാപ്രേമികളുടെ ഇഷ്ടം നേടാനായെത്തുകയാണ്. ചിത്രം ഉടന്‍ റിലീസിനായി ഒരുങ്ങുകയുമാണ്.

ഒരു കര്‍ഷക ഗ്രാമത്തിലെ തീവ്ര ഇടതുപക്ഷ ചിന്താഗതിയുള്ള വട്ടക്കുട്ടയില്‍ ചേട്ടായിയുടേയും, എന്നാല്‍ രാഷ്ട്രീയത്തെ വെറുക്കുന്ന തീപ്പൊരി രാഷ്ടീയ നേതാവിന്റെ മകന്‍ ബെന്നിയുടേയും ജീവിത സന്ദര്‍ഭങ്ങളെ കോര്‍ത്തിണക്കി കുടുംബ പശ്ചാത്തലത്തില്‍ ദൃശ്യവല്‍ക്കരിക്കുന്ന ചിത്രമാണ് ‘തീപ്പൊരി ബെന്നി’.

‘മിന്നല്‍ മുരളി’ ഫെയിം ഫെമിനാ ജോര്‍ജ്ജാണ് ചിത്രത്തിലെ നായികയായെത്തുന്നത്. വന്‍വിജയം നേടിയ ‘വെള്ളിമൂങ്ങ’, ‘ജോണി ജോണിയെസ് അപ്പാ’ എന്നീ ചിത്രങ്ങള്‍ക്കു തിരക്കഥ രചിച്ച ജോജി തോമസും, ‘വെളളിമൂങ്ങ’യുടെ സഹ സംവിധായകനായ രാജേഷ് മോഹനും ചേര്‍ന്നാണ് സിനിമയുടെ എഴുത്തും സംവിധാനവും നിര്‍വ്വഹിക്കുന്നത്. ജഗദീഷ്, ടി.ജി.രവി, പ്രേംപ്രകാശ്, സന്തോഷ് കീഴാറ്റൂര്‍, ഷാജു ശ്രീധര്‍, ശ്രീകാന്ത് മുരളി, റാഫി, നിഷാ സാരംഗ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങള്‍. ഷെബിന്‍ ബക്കര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷെബിന്‍ ബക്കര്‍ നിര്‍മ്മിക്കുന്ന സിനിമയുടെ ഛായാഗ്രഹണം അജയ് ഫ്രാന്‍സിസ് ജോര്‍ജ്ജാണ് നിര്‍വ്വഹിക്കുന്നത്.

കോ-പ്രൊഡ്യൂസേഴ്‌സ്: റുവൈസ് ഷെബിന്‍, ഷിബു ബെക്കര്‍, ഫൈസല്‍ ബെക്കര്‍, സംഗീതം: ശ്രീരാഗ് സജി, എഡിറ്റര്‍: സൂരജ് ഇ എസ്, ഗാനരചന: വിനായക് ശശികുമാര്‍, പ്രൊഡക്ഷന്‍ ഡിസൈന്‍: മിഥുന്‍ ചാലിശ്ശേരി, കോസ്റ്റ്യും ഡിസൈന്‍: ഫെമിന ജബ്ബാര്‍, സൗണ്ട് ഡിസൈന്‍: അജിത് എ ജോര്‍ജ്ജ്, സ്റ്റണ്ട്: മാഫിയ ശശി, മേക്കപ്പ്: മനോജ് കിരണ്‍രാജ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍: കുടമാളൂര്‍ രാജാജി, ഫിനാന്‍സ് കണ്‍ട്രോളര്‍: ഉദയന്‍ കപ്രശ്ശേരി, അസോസിയേറ്റ് ഡയറക്ടര്‍: പ്രിജിന്‍ ജെസ്സി, വിഎഫ്എക്‌സ്: പ്രോമിസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: അലക്‌സ് ഇ കുര്യന്‍, സ്റ്റില്‍സ്: അജി മസ്‌കറ്റ്, കളറിസ്റ്റ്: ലിജു പ്രഭാകര്‍, ടൈറ്റില്‍: ജിസെന്‍ പോള്‍, വിതരണം സെന്‍ട്രല്‍ പിക്‌ചേഴ്‌സ്, പി.ആര്‍.ഒ: ഹെയ്ന്‍സ് & പി ശിവപ്രസാദ്, ഡിസൈന്‍സ് യെല്ലോ ടൂത്ത്‌സ്, മാര്‍ക്കറ്റിംഗ്: സ്‌നേക്ക്പ്ലാന്റ്.

Gargi

Recent Posts

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

2 mins ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

4 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

6 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

6 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

6 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

6 hours ago