അരി മിൽ ഉടമയും ഇലക്‌ട്രിസിറ്റി ബോർഡ് എഞ്ചിനിയറും; ഞെട്ടിക്കാൻ സുരാജും വിനായകനും; ‘തെക്ക് വടക്ക്’ പൂർത്തിയായി

സുരാജ് വെഞ്ഞാറമ്മൂടും വിനായകനും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് തെക്ക് വടക്ക്. സിനിമയുടെ ചിത്രീകരണം പൂർത്തിയായി.
ഏപ്രിലിൽ ആയിരുന്നു സിനിമയുടെ ചിത്രീകരണം തുടങ്ങിയത്. പാലക്കാടായിരുന്നു ഷൂട്ടിംഗ്. പ്രേംശങ്കറാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഐഎഫ്.എഫ്.കെയിൽ മത്സര വിഭാഗത്തിലെത്തിയ ”രണ്ടു പേർ” എന്ന ചിത്രത്തിൻ്റെ സംവിധായകനാണ് പ്രേംശങ്കർ. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത് ഏറെ ശ്രദ്ധേയമായ ജല്ലിക്കെട്ട്, ചുരുളി, നൻ പകൽ നേരത്ത് മയക്കം എന്നീ ചിത്രങ്ങൾക്കു തിരക്കഥ ഒരുക്കിയ എസ്.ഹരീഷ് ആണ് ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

അദ്ദേഹത്തിൻ്റെ തന്നെ രാത്രി കാവൽ എന്ന കഥയെ ആസ്പദമാക്കിയാണ് ഈ ചിത്രം. പേരറിയാത്തവർ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്ക്കാരത്തിനർഹനായ സുരാജ് വെഞ്ഞാറമൂടും കമ്മട്ടിപ്പാടത്തിലെ അഭിനയത്തിന് സംസ്ഥാന സർക്കാരിൻ്റെ മികച്ച നടനുള്ള പുരസ്ക്കാരം നേടിയ വിനായകനും ഈ ചിത്രത്തിൽ എത്തുന്നത് ശങ്കുണ്ണി എന്ന അരി മിൽ ഉടമയേയും മാധവൻ എന്ന ഇലക്‌ട്രിസിറ്റി ബോർഡ് എഞ്ചിനിയറേയും അവതരിപ്പിച്ചാണ്. ശങ്കുണ്ണിയെ സുരാജും, മാധവനെ വിനായകനും അവതരിപ്പിക്കുന്നു.

ജയിലറിന് ശേഷം വിനായകൻ അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. രണ്ട് വ്യക്തികളും അവർക്കിടയിലെ അസാധാരണമായ ബന്ധവുമാണ് നർമ്മത്തിലൂടെയും ഒപ്പം ഹൃദയസ്പർശിയുമായും ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. അഞ്ജന ഫിലിപ്പിൻ്റെ ഉടമസ്ഥതയിലുള്ള അഞ്ജനാ ടാക്കീസും പ്രശസ്ത സംവിധായകൻ വി.എ ശ്രീകുമാറിൻ്റെ ഉടമസ്ഥതയിലുള്ള വാർസ് സ്റ്റുഡിയോസും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

മെൽവിൻ ബാബു, ഷമീർ ഖാൻ, കോട്ടയം രമേഷ്,മെറിൻ ജോസ്, വിനീത് വിശ്വം, ബാലൻ പാലക്കൽ, ജയിംസ് പാറക്കൽ തുടങ്ങിയ താരങ്ങളും ഇവർക്കൊപ്പമുണ്ട്. വിക്രം വേദ, കൈതി, ആർ.ഡി.എക്സ്. തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങൾക്കു സംഗീതമൊരുക്കിയ സാം സി. എസ് ആണ് ഈ ചിത്രത്തിൻ്റെ സംഗീതം വിഭാഗം കൈകാര്യം ചെയ്യുന്നത്. ഒടിയൻ സിനിമക്കു ഗാനങ്ങൾ രചിച്ച ലഷ്മി ശ്രീകുമാറാണ് ഈ ചിത്രത്തിലെ ഗാനങ്ങൾ രചിച്ചിരിക്കുന്നത്.അൻവർ റഷീദിൻ്റെ ബ്രിഡ്ജ്, വലിയ പെരുനാൾ, കിസ്മത്ത് എന്നി ചിത്രണളിലുടെ ശ്രദ്ധേയനായ സുരേഷ് രാജനാണ് ഛായാഗ്രാഹകൻ. എഡിറ്റിംഗ്- കിരൺ ദാസ്. കലാസംവിധാനം- രാഖിൽ. മേക്കപ്പ്- അമൽ ചന്ദ്ര.

Ajay

Recent Posts

ദേവതയായും, ‘വെപ്പാട്ടി’യായും ,കാബറെ നര്‍ത്തകിയായും, രതി രൂപിണിയായും അഭിനയിച്ച ജയഭാരതി; കണ്ണിൽ ലഹരി നിറച്ച നായികയെ കുറിച്ച്! ശാരദക്കുട്ടി

കഴിഞ്ഞ ദിവസമായിരുന്നു മലയാള സിനിമയ്ക്ക് ഏറ്റവും പ്രിയങ്കരിയായ നടിമാരില്‍ ഒരാളായ ജയഭാരതിയുടെ ജന്മദിന൦, നടിയെ കുറിച്ചും അവര്‍ ജീവൻ പകർന്ന…

1 hour ago

തന്നെ മകളിൽ നിന്നും അടർത്തിമാറ്റി! തന്റെ മരണം ആഗ്രഹിച്ചു; മോളി കണ്ണമാലിക്കും, അമൃതക്കും എതിരെ ,ബാല

ഗായിക അമൃത സുരേഷുമായുള്ള ബാലയുടെ പ്രണയ വിവാഹം വേർപിരിയലിൽ ആണ്  അവസാനിച്ചത്.  പിന്നാലെ തുടരെ ആരോപണ പ്രത്യാരോപണങ്ങൾ നിരവധി  വന്നിരുന്നു.…

2 hours ago

അരുൺ വെൺപാലയുടെ ഹൊറർ ഇൻവെസ്റ്റിഗേഷൻ ചിത്രം ‘കർണ്ണിക’ യിലെ രണ്ടാമത്തെ ഗാനം പുറത്ത്

നവാഗതനായ അരുൺ വെൺപാലയുടെ കഥയും , സംവിധാനവും, സംഗീത സംവിധാനവും   നിർവഹിച്ച ഹൊറർ ഇവെസ്റ്റിഗേഷൻ  ചിത്രം കർണ്ണികയിലെ രണ്ടാമത്തെ വീഡിയോ…

4 hours ago

നടി മീര നന്ദൻ വിവാഹിതയായി

ചലച്ചിത്ര നടിയും റേഡിയോ ജോക്കിയുമായ മീര നന്ദന്‍ വിവാഹിതയായി. ലണ്ടനില്‍ അക്കൗണ്ടന്‍റായ ശ്രീജുവാണ് വരൻ. രാവിലെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു…

5 hours ago

പൊക്കിപ്പറയുകയാണെന്ന് വിചാരിക്കരുത്! ഇപ്പോൾ കണ്ടാൽ ഒരു 55 വയസ്സ് തോന്നിക്കും; ഈ കമെന്റിന് മറുപടിയുമായി സാധിക വേണുഗോപാൽ

സോഷ്യൽ മീഡിയിൽ സജീവമായ താരമാണ് സാധിക വേണുഗോപാൽ, ഇപ്പോഴിതാ സാധിക പങ്കുവച്ച പുതിയ ചിത്രങ്ങളാണ് ശ്രെദ്ധ  നേടുന്നത്. ബോള്‍ഡ് ലുക്കിലുള്ള …

6 hours ago

പണ്ടേ മമ്മൂട്ടിക്ക് അങ്ങനെയുള്ള സിനിമകൾ ചെയ്യാൻ താല്പര്യമാണ്! അല്ലെങ്കിൽ നത്ത് നാരായൺ  പോലൊരു കഥാപാത്രം  ഉണ്ടാകില്ലായിരുന്നു; സത്യൻ അന്തിക്കാട്

മലയാളത്തിൽ കുറെ ഹിറ്റ് സിനിമകൾ സമ്മാനിച്ച സംവിധായകനാണ് സത്യൻ അന്തിക്കാട്, ഇപ്പോൾ അദ്ദേഹം നടൻ മമ്മൂട്ടിയുടെ സിനിമ സെലക്ഷന് പറ്റിപറഞ്ഞ…

7 hours ago