സിനിമാ പ്രേമികളെ തങ്ങളുടെ പ്രണയകാലത്തേക്ക് കൂട്ടിക്കൊണ്ട് പോയ തമിഴ് സൂപ്പര്‍ഹിറ്റ് സിനിമയായിരുന്നു 96. മക്കള്‍ സെല്‍വം വിജയ് സേതുപതിയും തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ തൃഷയും ആണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയത്. സിനിമയിലെ പാട്ടുകളും ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ടതായി മാറിയിരുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് 96 സിനിമയുടെ രണ്ടാം ഭാഗം വരുന്നു എന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തകള്‍ പ്രചരിച്ചത്. ഈ വാര്‍ത്ത ആരാധകരേയും വലിയ ആവേശത്തിലാഴ്ത്തി.
തമിഴ് പിആര്‍ഒ ആയ ക്രിസ്റ്റഫര്‍ കനകരാജ് ആയിരുന്നു ചിത്രത്തിന്റെ രണ്ടാം ഭാഗം സംബന്ധിച്ച വിവരം പുറത്തുവിട്ടത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്. എന്നാലിപ്പോഴിതാ ചിത്രത്തിന്റെ സംവിധായകന് ഈ വാര്‍ത്തയിലെ സത്യാവസ്ഥ അറിയിച്ച് രംഗത്ത് വന്നിരിക്കുകയാണ്. ചിത്രം ’96’ന് രണ്ടാം ഭാഗം ഇല്ലെന്നാണ് സംവിധായകന് സി പ്രേം കുമാര്‍ അറിയിച്ചിരിക്കുന്നത്. രണ്ടാം ഭാഗം എത്തുന്നുവെന്ന് വാര്‍ത്തകള്‍ പിന്നാലെയാണ് സംവിധായകന്റെ പ്രതികരണം.
പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് സി പ്രേം കുമാര്‍ പറഞ്ഞു. ഒരു ഓണ്‍ലൈന്‍ മാധ്യമത്തോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സി. പ്രേം കുമാര്‍ തന്നെയാണ് രണ്ടാം ഭാഗം ഒരുക്കുന്നതെന്നും.
നടന് വിജയ് സേതുപതി സിനിമയ്ക്ക് സമ്മതം മൂളിയെുന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്. രാമചന്ദ്രന് എന്ന കഥാപാത്രത്തെയാണ് വിജയ് സേതുപതി അവതരിപ്പിച്ചത്. ജാനു എന്ന ജാനകി ദേവിയായി തൃഷയും സിനിമയില്‍ എത്തിയിരുന്നു.
കണ്ണൂർ: എരഞ്ഞോളിയിലുണ്ടായ സ്ഫോടനത്തിൽ വയോധികൻ മരിച്ചതിന് പിന്നാലെ സിപിഎമ്മിനെതിരേ വെളിപ്പെടുത്തൽ നടത്തിയ എം. സീനയുടെ വീട്ടിൽ പാർട്ടിയുടെ വനിതാ നേതാക്കളുടെ…
സെറ്റിലായാലും പുറത്തായാലും പോസിറ്റിവിറ്റി നിറയ്ക്കുന്ന ആളാണ് സംവിധായകൻ ബേസിൽ ജോസഫ് എന്നാണ് സിനിമ ലോകത്ത് പറയുന്നത്. കുസൃതിയും ചെറിയ തമാശകളുമൊക്കെയായി…
രാത്രിയിൽ മൊബൈലിൽ ഗെയിം കളിക്കുകയായിരുന്ന യുവാവിനെ പേടിപ്പിച്ച് പാമ്പ്. ഫ്രീഫയർ ഗെയിം കളിക്കുകയായിരുന്ന യുവാവ് ശരീരത്തിൽ തണുപ്പ് കയറിയതിനെ തുടർന്ന്…
രാത്രിയിൽ ഉറക്കം കിട്ടാതെ വെറുതെ തിരിഞ്ഞും മറിഞ്ഞും കിടക്കുകയോ ഫോൺ നോക്കിയിരിക്കുകയോ ചെയ്യുന്ന ഒരുപാട് പേർ നമുക്ക് ചുറ്റുമുണ്ട്. ശരീരത്തിൻറെ…
മലപ്പുറം: മലപ്പുറം തിരൂർ വൈലത്തൂരിൽ അടുത്ത വീട്ടിലെ റിമോട്ട് കൺട്രോൾ ഗേറ്റിൽ കുടുങ്ങി മരിച്ച കുട്ടിയുടെ മുത്തശ്ശിയും മരിച്ചു. കുഞ്ഞിന്റെ…
ഫ്ളിപ്പ്കാർട്ടിൽ വിദ്യാർത്ഥികൾക്കായി ബാക്ക് ടു കാമ്പസ് കാംപയിൻ ജൂൺ 21 മുതൽ 27 വരെ. കാംപയിനിൽ, ലാപ്ടോപ്പുകൾ, ടാബ്ലെറ്റുകൾ, ഗെയിമിംഗ്…