മാല മാറ്റുന്നത് കണ്ടപ്പോൾ ഫീലായില്ല; അവർ ചെയ്തതിൽ യാതൊരു തെറ്റുമില്ല; ഗബ്രി

ബിഗ്ഗ്‌ബോസിൽ നിന്നും എവിക്ടായി പുറത്ത് വന്നശേഷം സോഷ്യൽമീഡിയയിൽ വളരെ ആക്ടീവാണ് ​ഗബ്രി. അത്തരത്തിൽ കഴിഞ്ഞ ദിവസം സോഷ്യൽമീഡിയ ലൈവിൽ സംസാരിക്കവെ ജാസ്മിന്റെ കുടുംബത്തെ കുറിച്ച് ​ഗബ്രി സംസാരിച്ചിരുന്നു. ഹൗസിൽ ജാസ്മിന്റെ കുടുംബം വന്നതിനു ശേഷം ഏവരും പ്രതീക്ഷിച്ചിരുന്നതായിരുന്നു ഗബ്രിയുടെ പ്രതികരണം. ജാസ്മിന്റെ പിതാവ് മാല അടക്കം എടുത്ത മാറ്റിയ സംഭവത്തിൽ എന്താണ് പറയാനുള്ളതെന്ന് ആരാധകരിൽ ഒരാൾ ചോദിച്ചപ്പോഴാണ് ​ഗബ്രി പ്രതികരിച്ചത്. ചെയിൻ . അതിന്റെ ആവശ്യമില്ലല്ലോ അവർക്ക് ഇതൊക്കെ ​ഗെയിമിന്റെ ഭാ​ഗമല്ലേ എന്നാണ് ഗബ്രി മറുപാടി പറഞ്ഞത്. എല്ലാ പാരന്റ്സും അവരുടെ മക്കൾക്ക് ഏറ്റവും ബെസ്റ്റായിട്ടുള്ള കാര്യങ്ങൾ ചെയ്യാനാണ് ആ​ഗ്രഹിക്കുന്നത്. അതുകൊണ്ടാണ് അവർ അങ്ങനെ ചെയ്തത്. അതിൽ തനിക്ക് കുഴപ്പമില്ലയെന്നും അതിൽ യാതൊരു തെറ്റുമില്ലായെന്നും അവർക്ക് ശരിയെന്ന് തോന്നുന്നതാന് അവർ ചെയ്തതെന്നുമാണ് ഗബ്രി പറഞ്ഞത്.  മാത്രമല്ല ജാസ്മിൻ എപ്പോഴും തന്റെ നല്ല സുഹൃത്തുക്കളിൽ ഒരാളായിരിക്കുമെന്നും ​ഗബ്രി വ്യക്തമാക്കി. അതേസമയം എവിക്ടായി പുറത്ത് വന്നശേഷം എല്ലാ അഭിമുഖങ്ങളിലും ജാസ്മിനെ കുറിച്ച് ​ഗബ്രി സംസാരിക്കാൻ തുടങ്ങിയതോടെ ജാസ്മിന്റെ മാതാപിതാക്കൾ ​ഗബ്രിയെ വിളിച്ച് താക്കീത് നൽകിയതായി കഴിഞ്ഞ ദിവസം സിബിനും ആര്യയും ലൈവിൽ പറഞ്ഞിരുന്നു.

ജാസ്മിനുമായി ബന്ധപ്പെട്ട പല കാര്യങ്ങളും കഴിഞ്ഞ ദിവസം ആര്യയും സിബിനും വെളുപ്പെടുത്തിയിട്ടിരുന്നു. ഗബ്രിയുടെ മാലയും ഫോട്ടോയുമൊക്കെ ജാസ്മിന്റെ [പിതാവ് എടുത്തുമാറ്റിയത് ബിഗ്ഗ്‌ബോസ് നൽകിയ സ്ക്രിപ്റ്റ് പ്രകാരമാണെന്നായിരുന്നു പലരും പറഞ്ഞത്. എന്നാൽ അത് അങ്ങനെയല്ലെന്നും ജാസ്മിന്റെ പിതാവ് സ്വന്തം ഇഷ്ടപ്രകാരം ചെയ്ത കാര്യമാണ് അതെന്നുമാണ് സിബിനും ആര്യയും വ്യക്തമാക്കിയത്. മാത്രമല്ല ജാസ്മിന്റെ മാതാപിതാക്കൾ കൊണ്ടുവന്ന പാവയുടെ പേരിലും നിരവധി ചർച്ചകൾ നടന്നിരുന്നു. ജാസ്മിനെ വിവാഹം ചെയ്യാനിരുന്ന അഫ്സൽ ജാസ്മിന് നൽകിയ പാവയാണെന്നും ബിഗ്ഗ്‌ബോസ് തീം അത് അകത്തേക്ക് കയറ്റിവിടാതിരിക്കാൻ ശ്രമിച്ചുവെന്നുമൊക്കെ വാർത്തകൾ വന്നിരുന്നു. ജാസ്മിന്റെ മാതാപിതാക്കൾ വന്ന ഉടനെ തന്നെ അഫ്സൽ അടക്കം എല്ലാവരും കൂടെയുണ്ടെന്ന സൂചനകളും ജാസ്മിന് നൽസ്‌കിയിരുന്നു. അതോടെ ജാസ്മിനുമായുള്ള ബന്ധം അഫ്സൽ ആവസിപ്പിച്ചോ ഇല്ലയോ എന്ന ചോദ്യവും വന്നു. ഏതായാലും ബിഗ്ഗ്‌ബോസിലേക്ക് തന്റെ കുടുംബം വന്നതിനു ശേഷം ഇപ്പോൾ വലിയ മാറ്റം ജാസ്മിനുണ്ട്.

എപ്പോഴും കരയരുതെന്നും ഒറ്റക്ക് നിന്ന് ഗെയിം കളിക്കാനുമൊക്കെയാണ് ജാസ്മിന്റെ വാപ്പ പരഞ്ഞത്. ഒമ്പത് വയസ് വരെ ജാസ്മിൻ ഒറ്റയ്ക്കായിരുന്നു. പിന്നീടാണ് അനുജൻ വരുന്നത്. അതുകൊണ്ട് തന്നെ ഒരുപാട് കൊഞ്ചിച്ചാണ് ജാസ്മിനെ വളർത്തിയത്. ചെറിയ പ്രായം തൊട്ടേ ഭയങ്കര കുസൃതിയുമായിരുന്നുവെന്നും  എന്തുപറഞ്ഞാലും കേൾക്കാത്ത സ്വഭാവമാണെന്നും എന്നൊക്കെയാണ്  ജാസ്മിനെ കുറിച്ച് സംസാരിക്കവെ മാതാപിതാക്കൾ ഹൗസിൽ വെച്ച് പറഞ്ഞത്. അതേസമയം ഗബ്രി പുറത്തായതോടെ ആകെ തകർന്ന  അവസ്ഥയിലായിരുന്നു കുറച്ചുദിവസം മുൻപ് വരെ ജാസ്മിൻ. തുടക്കത്തിൽ ​ഗബ്രി തിരികെ വരുമെന്ന പ്രതീക്ഷ ജാസ്മിനുണ്ടായിരുന്നു. ​ഗബ്രി എവിക്ടായി പോയിട്ടില്ലെന്നും സീക്രട്ട് റൂമിലാണെന്നുമാണ് ജാസ്മിൻ കരുതിയിരുന്നത്. എന്നാൽ ഒരാഴ്ച പിന്നിട്ടപ്പോൾ ഇനി ​ഗബ്രി തിരികെ വരില്ലെന്ന് ജാസ്മിന് മനസിലായി. ​ എന്നാൽ അതും ജാസ്മിന്റെ ഗെയിം പ്ലാൻ ആണെന്നാണ് ഹൗസിലുള്ളവരും പുറത്തും ഏവരും പറഞ്ഞത്.  ഹൗസിലുണ്ടായിരുന്നപ്പോൾ ജാസ്മിൻ ഏറ്റവും കൂടുതൽ സംസാരിച്ചിരുന്നതും ഒപ്പം ചേർത്ത് പിടിച്ചിരുന്നതും ​ഗബ്രിയെയായിരുന്നു. ഗബ്രിക്ക് ശേഷം ജാസ്മിനുണ്ടായ സൗഹൃദം രസ്മിനുമായി ആയിരുന്നു. കഴിഞ്ഞ ദിവസം രസ്മിനും പുറത്താക്കുകയായിരുന്നു. എന്നാൽ രസ്മിന്റെ ഈവിഷ വളരെ കൂൾ ആയി നേരിടുന്ന ജാസ്മിനെയാണ് കസ്‌ജെൻജ ദിവസം കണ്ടത്.

Suji

Entertainment News Editor

Recent Posts

ആറാം തമ്പുരാനായി ജിന്റോ!!!

ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം സീസണ്‍ 6 കിരീടം ചൂടി ജിന്റോ. ആകാംക്ഷ നിറച്ച നൂറ് ദിവസങ്ങള്‍ക്കൊടുവില്‍…

4 hours ago

ലോകത്തിലെ ഏറ്റവും മികച്ച അപ്പയ്ക്ക് ഹാപ്പി ഫാദേഴ്‌സ് ഡേ…! ക്യൂട്ട് വീഡിയോയുമായി നയന്‍താര

തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള താരദമ്പതികളാണ് വിഘനേഷ് ശിവനും നയന്‍താരയും. താരപുത്രന്മാരായ ഉലഗിനും ഉയിരും ആരാധകരേറെയുണ്ട്. മക്കളോടൊപ്പമുള്ള നിമിഷങ്ങളുടെ ചിത്രങ്ങളെല്ലാം താരങ്ങള്‍…

6 hours ago

ജാസ്മിന്‍ എന്ന പെണ്‍കുട്ടിയുടെ പേരില്‍ അറിയാന്‍ പോകുന്ന സീസണ്‍!! ഒരു ക്വാളിറ്റി ഇല്ലാത്ത ആള്‍ക്ക് സദാചാര സമൂഹം കപ്പ് കൊടുത്തു വിടുന്നു

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനലാപ്പിലാണ്. ടോപ്പ് ഫൈവ് മത്സരാര്‍ഥികളുമായി ഫിനാലെ പുരോഗമിക്കുകയാണ്. അതിനിടെ ജാസ്മിനെ കുറിച്ചുള്ള ഒരു…

6 hours ago

‘ജ്യേഷ്ഠനും അനുജത്തിയും’!! കുഞ്ഞാറ്റയോടൊപ്പം സ്റ്റൈലിഷ് ലുക്കിലെത്തി മനോജ് കെ ജയന്‍

സ്വര്‍ഗ്ഗത്തിലെ കുട്ടന്‍തമ്പുരാനായി മലയാള സിനിമയിലേക്കെത്തിയ താരമാണ് നടന്‍ മനോജ് കെ ജയന്‍. നിരവധി കഥാപാത്രങ്ങളെ താരം അനശ്വരമാക്കിയിട്ടുണ്ട്. സോഷ്യലിടത്ത് സജീവമാണ്…

6 hours ago

നവ്യയുടെ തലമുടി തോര്‍ത്തി അച്ഛന്‍!! ഫാദേഴ്സ് ഡേയി വീഡിയോയുമായി താരം

ഫാദേഴ്സ് ഡേയില്‍ അച്ഛന് ഹൃദയത്തില്‍ തൊടുന്ന ആശംസ പങ്കുവച്ച് നടി നവ്യാ നായര്‍. അച്ഛനൊടൊപ്പമുള്ള ഹൃദ്യമായ വീഡിയോ പങ്കുവച്ചാണ് നവ്യയുടെ…

8 hours ago

വന്ദേഭാരതില്‍ ഒന്നിച്ച് യാത്ര ചെയ്ത് സുരേഷ് ഗോപിയും കെ.കെ ശൈലജ ടീച്ചറും!! ഇഷ്ടപ്പെട്ട നിമിഷമെന്ന് മേജര്‍ രവി

വന്ദേഭാരതില്‍ ഒന്നിച്ച് യാത്ര ചെയ്ത് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയും മുന്‍ മന്ത്രി കെ.കെ ശൈലജയും. സംവിധായകന്‍ മേജര്‍ രവിയാണ് അവിസ്മരണീയ…

10 hours ago