Film News

ഇവ മാറേണ്ടവയാണ്, സർക്കാരിനോട് ഒരു വെല്ലു വിളി

സർക്കാരിനോട് ഒരു വെല്ലുവിളി. ഹെൽമെറ്റ് ഇല്ലാത്തവരിൽ നിന്നും വൻ തുക ഫൈൻ ഈടാക്കാൻ പോകുകയാണല്ലോ. അതിനു ന്യായം പറയുന്നത് ഇരുചക്ര വാഹന അപകടത്തിൽ മരിക്കുന്നവരുടെ എണ്ണം കുറക്കാനാണെന്നാണ്. തത്വത്തിൽ ഇത് ശരിയെന്നുതോന്നാം. എങ്കിൽ എഴുതി വെച്ചോളൂ.
കഴിഞ്ഞ 6 മാസത്തിൽ ഇരുചക്ര വാഹനഅപകടത്തിൽ മരിച്ചവരുടെ എണ്ണവും. ഫൈൻ വർധിപ്പിച്ചു 6 മാസം കഴിഞ്ഞുള്ള എണ്ണവും.  ഇവ പ്രസിദ്ധികരിക്കണം. സർക്കാർ പ്രചാരണം അനുസരിച്ച്മ രിക്കുന്നവരുടെ എണ്ണം പകുതിയെങ്കിലും ആയി കുറയണമല്ലോ. എന്നാൽ മരണ സംഘ്യയിൽ
കാര്യമായ ഒരു കുറവും ഉണ്ടാകാൻ പോകുന്നില്ല. കാരണങ്ങൾ നിരവധി ഉണ്ട്. പക്ഷെ നാലു ഗുണങ്ങൾ ഉണ്ട്.
സർക്കാരിന് വരുമാനം കൂടും ഹെൽമെറ്റ് കമ്പനികൾക്ക് കോടികൾ കൊള്ള ലാഭം ലഭിക്കും.
വാഹന പരിശോധനക്കിടെ ആളുകൾ അപകടത്തിൽ പെടുന്നത് വർധിക്കും.

നിയമങ്ങളോടും നിയമപാലകരോടും സർക്കാരിനോടും ജനങ്ങൾക്ക് അടങ്ങാത്ത വെറുപ്പും അവജ്ഞയും ഉണ്ടാകും.റോഡ് അപകടങ്ങൾ കുറക്കുവാൻ അല്പമെങ്കിലും ആത്മാർത്ഥത ഉണ്ടെങ്കിൽ സർക്കാർ ചെയ്യേണ്ടത് മറ്റ് ചിലതാണ്.താഴെ പറയുന്ന കാര്യങ്ങൾക്ക് നിശ്ചിത സമയപരിധി നിശ്ചയിക്കുക.

സമയപരിധിക്കുള്ളിൽ തകരാർ പരിഹരിച്ചില്ലെങ്കിൽ നേരിട്ട് ഉത്തരവാദിത്തം ഉള്ള ഉദ്യോഗസ്ഥനും, മേലുദ്യോഗസ്ഥനും മേൽ കൂടുതൽ വരുന്ന ഓരോ ദിവസത്തേക്കും 1000 രൂപ വീതം ഫൈൻ ചുമത്തുകറോഡിൽ കുഴി രൂപപ്പെട്ട് രണ്ട് ദിവസത്തിനുള്ളിൽ മൂടിയില്ലെങ്കിൽ, ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥനും മേലുദ്യോഗസ്ഥനും പിന്നീട് വരുന്ന ഒരോ ദിവസത്തിനും 1000 രൂപ ഫൈൻ.പൈപ്പ് ഇടാനോ മറ്റോ റോഡിൽ കുഴുയെടുത്തു ഒരാഴ്ച്ചക്കുള്ളിൽ പൂർവ സ്ഥിതിയിൽ ആക്കിയില്ലെങ്കിൽ, കൂടുതൽ വരുന്ന ഓരോ ദിവസത്തിനും 1000 രൂപ.

സീബ്ര ലൈൻ മാഞ്ഞുപോയാൽ ഒരാഴ്ച്ചക്കുള്ളിൽ തെളിച്ചു വരച്ചില്ലെങ്കിൽ പിന്നീട് വരുന്ന ഓരോ ദിവസത്തിനും 1000 രൂപ വീതം.ഹംബുകളിൽ നിയമ പ്രകാരമുള്ള അടയാളങ്ങൾ ഇല്ലെങ്കിൽ ദിവസം 1000 രൂപ വീതം.റോഡിലെ അപകട അറിയിപ്പുകൾ /സിഗ്നലുകൾ യഥാസമയം സ്ഥാപിച്ചില്ലെങ്കിൽ….
റോഡിലെ കേടായ സി സി ടി വി ക്യാമറകൾ പത്തു ദിവസത്തിനുള്ളിൽ പ്രവർത്തിപ്പിച്ചില്ലെങ്കിൽ അധികം വരുന്ന ഓരോ ദിവസത്തിനും 1000 രൂപ വീതം.റോഡിലെ സിഗ്നൽ ലൈറ്റ് കേടായാൽ ഒരാഴ്ച്ചക്കകം

ശരിയാക്കില്ലെങ്കിൽ കൂടുതൽ വരുന്ന ഓരോ ദിവസത്തിനും 1000 രൂപ. കാഴ്ച മറക്കുന്ന പരസ്യ ബോർഡുകൾ ഒരാഴ്ച്ക്കകം മാറ്റിയില്ലെങ്കിൽ…. അമിത വേഗത്തിൽ/ അശ്രദ്ധമായി /മദ്യപിച്ചു /ലഹരി മരുന്ന് ഉപയോഗിച്ച് /മൊബൈൽ വിളിച്ചു വാഹനം ഓടിക്കുന്ന ഡ്രൈവർമാർ അഞ്ചു തവണ തെറ്റ്‌ ആവർത്തിച്ചാൽ ലൈസൻസ് ക്യാൻസൽ ചെയ്യുക.

ഇവ കണ്ടെത്താൻ കൂടുതൽ സി സി ടി വി കൾ റോഡുകളിൽ സ്ഥാപിക്കുക. (പ്രവർത്തിക്കുന്നത് ) ടിപ്പർ, ബസ് തുടങ്ങിയ വലിയ വാഹനങ്ങളിൽ സ്പീഡ് ഗവർണ്ണർ സ്ഥാപിക്കുക. 90 കിലോമീറ്ററിൽ കൂടുതൽ വേഗത്തിൽ ഓടിക്കുവാൻ കഴിയുന്ന ടു വീലറുകൾക്കു സാധാരണ റെജിട്രേഷൻ നിരോധിക്കുക. 35 വയസ്സ് കഴിഞ്ഞവർക്ക് എപ്പോഴെല്ലാം ഹെൽമെറ്റ് ഉപയോഗിക്കണം എന്ന് തീരുമാനിക്കാൻ സ്വാതന്ത്ര്യം നൽകുക. ഇത്രയും ചെയ്താൽ വാഹന അപകടനിരക്ക് കുറക്കാം. ഇത് ഉറപ്പ്.

Rahul

Recent Posts

വിവാഹ വിരുന്നിന് അടക്കം നൽകുന്ന വെൽക്കം ഡ്രിങ്ക് വില്ലൻ; ഒഴിവാക്കിയില്ലെങ്കിൽ അപകടകാരി, ആരോ​ഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്

മലപ്പുറം: ജില്ലയിൽ അധികവും രോഗവ്യാപനമുണ്ടാവുന്നത് വെള്ളത്തിലൂടെയാണെന്ന് ആരോ​ഗ്യ വകുപ്പ്. മിക്ക വിരുന്നുകളിലും വെൽക്കം ഡ്രിങ്കുകൾ നൽകുന്നുണ്ട്. പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നു മാത്രമല്ല,…

1 hour ago

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

6 hours ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

6 hours ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

6 hours ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

6 hours ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

6 hours ago