2023-ല്‍ വിവാഹിതരാകാന്‍ പോകുന്ന താരങ്ങള്‍; ആരൊക്കെയാണെന്ന് നോക്കാം

ബോളിവുഡിലെ താര വിവാഹങ്ങള്‍ക്കായി ആരാധകര്‍ കാത്തിരിക്കുകയാണ്. ചില താരങ്ങള്‍ ഒന്നിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ പുരോഗമിക്കുകയാണ്. 2022-ല്‍ കുറച്ച് താര വിവാഹങ്ങള്‍ നടന്നിരുന്നു. 2023-ലേക്ക് നീങ്ങുമ്പോള്‍, വരാനിരിക്കുന്ന സെലിബ്രിറ്റി വിവാഹങ്ങള്‍ ഇതൊക്കെയാണെന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടുപിടുത്തം.

2023-ല്‍ വിവാഹിതരായേക്കാവുന്ന നമ്മുടെ പ്രിയപ്പെട്ട ചില ദമ്പതികള്‍

സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും കിയാര അദ്വാനിയും വളരെക്കാലമായി പ്രണയത്തിലാണെന്നാണ് റിപ്പോര്‍ട്ട്. കിംവദന്തികള്‍ അനുസരിച്ച്, 2023 ഏപ്രിലില്‍ ഇരുവരും ചണ്ഡീഗഢില്‍ വിവാഹിതരാകും. എന്നിരുന്നാലും, അവര്‍ അതേക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഇതുവരെ നടത്തിയിട്ടില്ല.

അര്‍ജുന്‍ കപൂറും മലൈക അറോറയും ഏകദേശം മൂന്ന് വര്‍ഷമായി ഡേറ്റിംഗിലാണ്. ആരാധകര്‍ ഏറ്റവും അധികം കാത്തിരിക്കുന്ന താരവിവാഹങ്ങളിലൊന്നാണ് ഇവരുടേത്. എന്നിരുന്നാലും, വിവാഹ വാര്‍ത്തകള്‍ അവര്‍ പലപ്പോഴും നിഷേധിച്ചു. എന്നാല്‍ അടുത്ത വര്‍ഷം ഇരുവരും വിവാഹിതരാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കെ എല്‍ രാഹുലും അതിയ ഷെട്ടിയും 2019 ല്‍ ഡേറ്റിംഗ് ആരംഭിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. സഹോദരന്ഡ അഹാന്‍ ഷെട്ടിയുടെ ആദ്യ ചിത്രമായ തഡാപ്പിന്റെ പ്രദര്‍ശന പരിപാടിക്കിടെ കെ എല്‍ രാഹുല്‍ പങ്കെടുത്തപ്പോള്‍, ദമ്പതികള്‍ തങ്ങളുടെ ബന്ധം ഔദ്യോഗികമാക്കി. സോഷ്യല്‍ മീഡിയയില്‍ ഇവര്‍ സജീവമാണ്. വളരെക്കാലമായി ഇവര്‍ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ക്രിക്കറ്റ് താരവും നടിയും 2023 ജനുവരിയില്‍ വിവാഹിതരാകുമെന്നും റിപ്പോര്‍ട്ടുണ്ട്.

രാകുല്‍ പ്രീതും ജാക്കി ഭഗ്നാനിയും 2021-ല്‍ തങ്ങളുടെ വിവാഹ നിശ്ചയം പ്രഖ്യാപിച്ചു. 2023-ല്‍ ഇരുവരും ഒന്നിച്ച് പുതിയ അധ്യായം ആരംഭിക്കാന്‍ തീരുമാനിച്ചു. റിപ്പോര്‍ട്ടുകള്‍ പ്രകാരം, രാകുലിന്റെ സഹോദരന്‍ പറഞ്ഞു, ”വിവാഹം വ്യക്തമായ കാര്യമാണ്, ഒന്നും നിശ്ചയിച്ചിട്ടില്ല. അവള്‍ വിവാഹം കഴിക്കാന്‍ തീരുമാനിക്കുമ്പോള്‍, അവള്‍ തന്നെ ഇക്കാര്യം പ്രഖ്യാപിക്കും.

മുന്‍ ബിഗ് ബോസ് മത്സരാര്‍ത്ഥികളായ തേജസ്വി പ്രകാശും കരണ്‍ കുന്ദ്രയും ഷോ അവസാനിച്ചതു മുതല്‍ അഭേദ്യമായ ബന്ധത്തിലായിരുന്നു, തേജ്റാന്‍ ആരാധകര്‍ തങ്ങളുടെ പ്രിയപ്പെട്ട ദമ്പതികളുടെ വിവാഹത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.

2023 മധ്യത്തോടെ ഇരുവരും വിവാഹിതരാകാന്‍ ഉദ്ദേശിക്കുന്നതായി അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്.

Gargi

Recent Posts

“പുതിയ കഥ വല്ലതുമുണ്ടോ സാറിനു പറയാന്‍?”; കനകരാജ്യത്തിന്റെ ഹൃദയസ്പര്‍ശിയായ ട്രെയിലര്‍ പുറത്ത്, ചിത്രം ജൂലൈ 5-ന് തീയറ്ററുകളിലേക്ക്

ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…

10 hours ago

ജാസ്മിനെ മോശമായി ചിത്രീകരിച്ചില്ല; കരയുന്നത് കൊണ്ട് ഷോയിലേക്ക് എടുക്കാതിരുന്നില്ല ; നോറ

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഇത്രത്തോളം ദിവസം നില്‍ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…

13 hours ago

44 കാരനായ പ്രഭാസ് അവിവാഹിതനായി തുടരുന്നതിന്റെ കാരണത്തെ കുറിച്ച് രാജമൗലി പറയുന്നു

നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…

14 hours ago

ആ സമയത്തു മറക്കാനാവാത്ത അനുഭവമായിരുന്നു മമ്മൂട്ടിയുടെ ‘വര്ഷം’ എന്ന സിനിമയിൽ ഉണ്ടായത്, കൃഷ്ണ ശങ്കർ

'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…

15 hours ago

പ്രണയത്തിനല്ല പ്രധാന്യം, കാമം തന്നെ! പണം കൊടുത്തും അല്ലാതെയും താൻ അത് നേടാറുണ്ട്; ഷക്കീല

ബി ​ഗ്രേഡ് സിനിമകളിലൂടെ തരം​ഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

17 hours ago

ഈ വയസുകാലത്തു സേനാപതിക്ക് ഇത്രയും ആക്ഷൻ കാണിക്കാൻ സാധിക്കുമോ? കമൽ ഹാസന്റെ ‘ഇന്ത്യൻ 2’വിനെ പരിഹസിച്ചുകൊണ്ടുള്ള കമെന്റുകൾ

കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ്  കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…

18 hours ago