സംവിധായകൻ ഉൾപ്പടെയുള്ളവർ പറഞ്ഞിട്ടും എനിക്കൊപ്പം ആ രംഗങ്ങളിൽ അഭിനയിക്കാൻ മമ്മൂട്ടി തയാറായില്ല!

മലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് തസ്‌നി ഖാൻ. വർഷങ്ങൾ കൊണ്ട് മലയാള സിനിമ സീരിയൽ മേഖലകളിൽ നിറഞ്ഞു നിൽക്കുന്ന താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. പലപ്പോഴും കൂടെ അഭിനയിച്ചവരെ കുറിച്ചും തസ്‌നി പറയാറുണ്ട്. സൂപ്പർസ്റ്റാറുകൾക്കപ്പം അഭിനയിക്കുമ്പോൾ ഉണ്ടായ അനുഭവങ്ങളും തസ്‌നി ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോൾ അത്തരത്തിൽ മമ്മൂട്ടിക്കൊപ്പം ദൈവത്തിന്റെ സ്വന്തം ക്ളീറ്റസ് എന്ന ചിത്രത്തിൽ അഭിനയിച്ചപ്പോൾ ഉണ്ടായ അനുഭവം ആണ് തസ്‌നി തുറന്നു പറയുന്നത്.

അന്ന് ദൈവത്തിന്റെ സ്വന്തം ക്ളീറ്റസ് എന്ന സിനിമയുടെ ഷൂട്ടിങ് പുരോഗമിക്കുന്ന സമയം ആയിരുന്നു. അതിൽ ഒരു രംഗം ഉണ്ടായിരുന്നു. മമ്മൂക്ക അവതരിപ്പിക്കുന്ന കഥാപാത്രം ഞാൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ബാക്കിൽ പിടിക്കുന്നത്. രംഗം ഷൂട്ട് ചെയ്യാനായി എല്ലാവരും റെഡി ആയി. അഭിനേതാക്കളും മറ്റും ഷൂട്ടിങ് ആരംഭിക്കുന്നതിനായി കാത്തിരിക്കുകയാണ്. അപ്പോഴാണ് മമ്മൂക്കയോട് സംവിധായകൻ രംഗം വിശദമായി പറഞ്ഞു കൊടുക്കുന്നത്. എന്റെ കഥാപാത്രത്തിന്റെ ബാക്കിൽ പിടിക്കണം എന്ന് മമ്മൂക്കയോട് പറഞ്ഞപ്പോൾ മമ്മൂക്കയ്ക്ക് അത് ചെയ്യാൻ വയ്യ എന്ന് പറഞ്ഞു. സിനിമയ്ക്ക് വേണ്ടിയല്ലേ മമ്മൂക്ക എന്ന് ഞാൻ ഉൾപ്പടെയുള്ളവർ മമ്മൂക്കയോട് പറഞ്ഞു. ഒടുവിൽ ആ രംഗം അഭിനയിക്കാൻ മമ്മൂക്ക സമ്മതിച്ചു.

ആക്ഷൻ പറയുമ്പോൾ മമ്മൂക്ക എന്റെ അടുക്കൽ വരെ വരും. എന്നിട്ട് തിരിഞ്ഞു പോകും. ഒടുവിൽ ഈ രംഗം ചെയ്യാൻ തനിക്ക് വയ്യ എന്ന് മമ്മൂക്ക സംവിധായകനോട് പറഞ്ഞു. മമ്മൂക്ക ചെയ്യില്ലെന്ന് ഉറപ്പായതോടെ ആ രംഗം സംവിധായകൻ ഒരു ഡ്യുപ്പിനെ ഉപയോഗിച്ച് ചിത്രീകരിക്കുകയായിരുന്നു. മമ്മൂക്ക അടുത്ത് വരുന്നത് വരെ കാണിയ്ക്കും, എന്നിക്ക് ബാക്കിൽ പിടിക്കുന്നത് ക്ലോസ് അപ്പിൽ കാണിക്കും. ആ രംഗം ചെയ്തത് ഡ്യുപ്പും. പിന്നെ കാണിക്കുന്നത് മമ്മൂക്ക തിരിഞ്ഞു പോകുന്നതും.

Sreekumar

Recent Posts

ഭർത്താവിന് നന്ദി പറഞ്ഞു ലെന, സംഭവം എന്താണെന്ന് മനസ്സിലായോ

മാസങ്ങള്‍ക്ക് മുന്‍പാണ് നടി ലെന രണ്ടാമതും വിവാഹിതയായത്. വളരെ രഹസ്യമായിട്ടായിരുന്നു ലെനയും ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായരും തമ്മിലുള്ള വിവാഹം…

6 mins ago

കുട്ടിക്കളി മാറാത്ത ലാലേട്ടൻ! തന്റെ തൊഴിലാളിയെ തന്നോളം വളർത്തിയ മനുഷ്യൻ; മോഹൻലാലിനോടൊപ്പം ആന്റണി പെരുമ്പാവൂർ പങ്കുവെച്ച ആകാശയാത്രയുടെ വീഡിയോ വൈറൽ

തിരശീലയിൽ ഒട്ടനവധി കഥാപത്രങ്ങൾ അവതരിപ്പിച്ചു ഓരോ പ്രേക്ഷകരുടെയും മനസിൽ ഇടം പിടിച്ചനടനാണ് മോഹൻലാൽ. ഇന്ത്യൻ സിനിമയിൽ ഒരുപാട് സൂപ്പർസ്റ്റാറുകൾ ഉണ്ടെങ്കിലും…

8 mins ago

അവധി എടുത്ത് സ്വകാര്യ ആശുപത്രിയിലും വിദേശത്തുമൊക്കെ ജോലി, ആ പണി ഇവിടെ വേണ്ട, പേര് വിവരങ്ങൾ പ്രസിദ്ധപ്പെടുത്തി

തിരുവനന്തപുരം: ജോലിക്ക് ഹാജരാകാത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ നടപടിയുമായി ആരോ​ഗ്യ വകുപ്പ്. ഇവരെ പിരിച്ചുവിടുന്നതിന്റെ ഭാ​ഗമായി പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.…

13 hours ago

മുഖ്യമന്ത്രിയുടെ അടുക്കളയിൽ വരെ ഒരു മുതലാളിക്ക് സ്വാധീനമെന്ന് ജില്ലാ കമ്മിറ്റിയംഗം, പേര് പറയണമെന്ന് സ്വരാജ്; വിശദീകരണം തേടി പാർട്ടി

  തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ആരോപണമുന്നയിച്ച ജില്ലാ കമ്മിറ്റിയംഗത്തിൽ നിന്ന് വിശദീകരണം തേടി സിപിഎം. കഴിഞ്ഞ രണ്ട്…

13 hours ago

സംവിധായകനുമായി ഒന്ന് സഹകരിക്കണം, അല്ലെങ്കിൽ ഇവിടെ തുടരാനാവില്ല’; ഓഫറുമായി വന്നവരെ കുറിച്ച് തുറന്ന് പറഞ്ഞ് ദിവ്യാങ്ക

'നടി, അവതാരക എന്ന നിലയിലെല്ലാം തിളങ്ങിയ താരമാണ് ദിവ്യാങ്ക തൃപാഠി. തെന്നിന്ത്യയിലും താരത്തിന് വലിയ ആരാധകക്കൂട്ടമുണ്ട്. ഇപ്പോൾ ദിവ്യാങ്ക മുമ്പ്…

14 hours ago

മമ്മൂട്ടിയെ നായകനാക്കി ‘എംമ്പുരാൻ’ പോലൊരു സിനിമക്ക് ശ്രമമുണ്ട്; മുരളി ഗോപി

മമ്മൂട്ടിയെ നായകനാക്കികൊണ്ട് ഒരു സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്ന് മുൻപ് പൃഥ്വിരാജ്  വെളിപ്പെടുത്തിയിരുന്നു. 'എംപുരാന്' ശേഷം മുരളി ഗോപിയുടെ തിരക്കഥയിൽ ആയിരിക്കും…

18 hours ago