പുരുഷന്റെ ആയുസ്സ് പെണ്ണിന്റെ സീമന്തരേഖയിൽ !! നെറ്റിയിൽ സിന്ദൂരവും ചന്ദനവും തൊടുമ്പോൾ സൂക്ഷിക്കേണ്ട കാര്യങ്ങൾ

സിന്ദൂരവും തിലകവും എല്ലാവരും ചാര്‍ത്തുന്നതാണ്. പ്രത്യേകിച്ച്‌ വിവാഹിതരായ സ്ത്രീകളാണ് സീമന്തരേഖയില്‍ സിന്ദൂരമിടുന്നത്. സ്ത്രീകള്‍ തന്നെയാണ് കുങ്കുമവും പൊട്ടും എല്ലാം തൊടുന്നത്. നെറ്റിയിലും സീമന്തരേഖയിലും കുങ്കുമവും ചന്ദനവും തൊടുമ്ബോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. എന്നാല്‍ ഇതിനായി ഏതൊക്കെ വിരലുകളാണ് ഉപയോഗിക്കേണ്ടത് എന്ന് നോക്കാവുന്നതാണ്. ഓരോ വിരലുപയോഗിച്ചും പൊട്ട് തൊടുന്നത് എന്താണ് അര്‍ത്ഥമാക്കുന്നത് എന്ന് നമുക്ക് നോക്കാവുന്നതാണ്. ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമായാണ് വിവാഹിതരായവര്‍ സിന്ദൂരം തൊടുന്നതും അല്ലാത്തവര്‍ നെറ്റിയില്‍ കുറി തൊടുന്നതും. സുമംഗലി എന്ന് അര്‍ത്ഥമാക്കുന്ന തരത്തിലാണ് ഇത്തരത്തില്‍ സിന്ദൂരം തൊടുന്നതും. സീമന്ത രേഖയിലെ സിന്ദൂരത്തിനും നെറ്റിയിലെ തിലകത്തിനും ചില കാര്യങ്ങള്‍ പറയാനുണ്ട്. എന്താണെന്ന് നോക്കാം.

നിങ്ങള്‍ തിലകം തൊടുന്നത് നടുവിരല്‍ കൊണ്ടാണെങ്കില്‍ നിങ്ങളുടെ സാമ്ബത്തിക സ്ഥിതി ഉയര്‍ന്നിരിക്കും എന്നാണ് സൂചിപ്പിക്കുന്നത്. കാരണം നിങ്ങളുടെ നടുവിരലിന്റെ അടിഭാഗത്തായാണ് ശനിദേവന്‍ കുടിയിരിക്കുന്നത്. ഈ ദേവനാണ് നിങ്ങളുടെ ജീവിതത്തിന്റെ സംരക്ഷകന്‍ എന്നാണ് വിശ്വാസം. ഇത് മാത്രമല്ല ആരോഗ്യത്തിനും തിലകം നടുവിരല്‍ കൊണ്ട് തൊടുന്നത് തന്നെയാണ് നല്ലത്.

മോതിര വിരല്‍ കൊണ്ട് തിലകം തൊടുന്നവരാണെങ്കില്‍ ജീവിതം വളരെയധികം സമാധാനപൂര്‍ണം കൊണ്ട് പോവുന്നതിന് സാധിക്കുന്നുണ്ട് എന്നാണ് വിശ്വാസം. കാരണം മോതിരവിരലിനോട് ചേര്‍ന്നാണ് സൂര്യന്റെ സ്ഥാനം. അതുകൊണ്ട് തന്നെ ജീവിതത്തില്‍ ഉയര്‍ച്ചയിലേക്ക് നിങ്ങളെ എത്തിക്കുന്നതിന് സൂര്യഭഗവാന്റെ അനുഗ്രഹം ഉണ്ടാവുന്നുണ്ട് എന്നാണ് പറയുന്നത്. ഇത് നെറ്റിയിലെ ആരോഗ്യ ചക്രത്തെ ഉണര്‍ത്തും എന്നാണ് വിശ്വാസം. തള്ളവിരല്‍ കൊണ്ട് തിലകം തൊടുന്നവരും ഉണ്ട്. തള്ളവിരലിന്റെ അടിഭാഗത്തായാണ് വ്യാഴം സ്ഥിതി ചെയ്യുന്നത്. ഈ വിരല്‍ കൊണ്ട് തിലകം ചാര്‍ത്തുന്നവര്‍ക്ക് ആരോഗ്യം നല്ല രീതിയില്‍ മുന്നോട്ട് പോവുമെന്നും ജീവിതത്തില്‍ അനുഭവിക്കേണ്ടി വരുന്ന പ്രതിസന്ധികള്‍ വളരെ കുറവാണ് എന്നുള്ളതും ആണ് സൂചിപ്പിക്കുന്നത്. എങ്കിലും പൊതുവേ തള്ളവിരല്‍ കൊണ്ട് തൊടുന്നവര്‍ കുറവായിരിക്കും. രോഗശാന്തിക്കും മറ്റും തള്ളവിരല്‍ കൊണ്ട് തിലകം ചാര്‍ത്തുന്നത് നല്ലതാണ് എന്നാണ് വിശ്വാസം.

ചൂണ്ടു വിരല്‍ കൊണ്ട് പൊട്ടു തൊട്ടാല്‍ അത് ജീവിതത്തില്‍ മോക്ഷം നല്‍കുന്നുണ്ട് എന്നാണ് പറയുന്നത്. എങ്കിലും മരണത്തോടെയാണ് എല്ലാവര്‍ക്കും മോക്ഷം ലഭിക്കുന്നത്. ഇത് നല്ലതല്ല എന്നാണ് പൊതുവേ പറയുന്നത്. എങ്കിലും സുഖമരണം ആഗ്രഹിക്കുന്ന രോഗശയ്യയില്‍ കിടക്കുന്നവര്‍ക്ക് ചൂണ്ടു വിരല്‍ കൊണ്ട് തിലകം തൊടുന്നത് നല്ലതാണ്. ഇത് ഇവരുടെ ആഗ്രഹത്തിനനുസരിച്ചുള്ള ശാന്തമായ മരണമാണ് നല്‍കുന്നത് എന്നാണ് വിശ്വാസം.

ഇനി സീമന്ത രേഖയില്‍ സിന്ദൂരം തൊടുന്നതിലൂടെ ഉണ്ടാവുന്ന മാറ്റങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. മുടി ഇരു വശത്തേക്കും പകുത്തു മാറ്റിയാണ് സീമന്ത രേഖയില്‍ സിന്ദൂര തൊടേണ്ടത്.ഈ ഭാഗത്ത് സിന്ദൂരം തൊടുന്നതിലൂടെ സ്ത്രീയുടെ കന്യകാത്വം പുരുഷനാല്‍ ഇല്ലാതായി എന്നാണ് സൂചിപ്പിക്കുന്നത്. ഇത് കൂടാതെ സിന്ദൂരം തൊടുന്നവ സ്ത്രീ പുരുഷനാല്‍ സംരക്ഷിക്കപ്പെടേണ്ടവള്‍ ആണെന്നും ഇത് സൂചിപ്പിക്കുന്നു.

മോതിര വിരല്‍ കൊണ്ട് സിന്ദൂരം തൊടുമ്ബോള്‍ ഭര്‍ത്താവിന്റെ ദീര്‍ഘായുസ്സിന് വേണ്ടിയാണ് എന്നാണ് വിശ്വാസം. ഇത് സ്ത്രീയോടുള്ള പുരുഷന്റെ വാഗ്ദാനമാണ് സീമന്തരേഖയിലെ സിന്ദൂരം. പരസ്പര വിശ്വാസം കാത്തു സൂക്ഷിച്ചോളാം എന്നും തന്റെ പുരുഷന്റെ ആയുസ്സ് സീമന്തരേഖയിലാണ് എന്നുമാണ് ഓരോ സ്ത്രീയും കുങ്കുമം തൊടുമ്ബോള്‍ വിശ്വസിക്കുന്നതും. വിവാഹ വേളയില്‍ സിന്ദൂരമണിയിക്കുന്നതിന് പിന്നിലും ഇതേ വിശ്വാസം തന്നെയാണ്. സ്ത്രീ ശരീരത്തില്‍ ഏഴ് ഊര്‍ജ്ജ കേന്ദ്രങ്ങള്‍ ഉണ്ട് എന്നാണ് പറയുന്നത്. ഇതില്‍ പ്രധാനപ്പെട്ടതാണ് അന്തസ്രാവി ഗ്രന്ഥികള്‍ സ്ഥിതി ചെയ്യുന്നത് ഈ ഊര്‍ജ്ജ കേന്ദ്രത്തിലാണ്. നെറ്റിയില്‍ സ്ഥിതി ചെയ്യുന്ന ആഞ്ജചക്രയുടെ സംരക്ഷണത്തിന് വേണ്ടിയാണഅ സിന്ദൂരം അണിയുന്നത് എന്നും ഒരു വിശ്വാസം നിലനില്‍ക്കുന്നുണ്ട്.

Rahul

Recent Posts

ഈ  ചെക്കനെ കണ്ടാല്‍ എന്തോ കുഴപ്പമുണ്ട് , എന്താ അയാളുടെ മൂക്ക് ഇങ്ങനെ; മീര നന്ദന്റെ വരനെ കുറിച്ച് നെഗറ്റീവ് കമെന്റുകൾ

ഏതാനും  മാസങ്ങൾക്ക് മുൻപ് കലാഭവൻ മാണിയുടെ സഹോദരനും പ്രശസ്ത നേതൃത്തകനുമായ ആർ എൽ വി രാമകൃഷ്ണൻ കറുത്തതാണെന്നും, മോഹിനിയാട്ടത്തിനു പറ്റിയ…

47 mins ago

വിവാഹം കഴിഞ്ഞു ഭർത്താവിന്റെ ആഗ്രഹപ്രകാരം അഭിനയിച്ചു! സിനിമയിൽ ഇല്ലാത്ത ആ നിബന്ധന തീരുമാനിച്ച ആർട്ടിസ്റ്റ് താൻമാത്രം; കെ ആർ വിജയ

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …

1 hour ago

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

2 hours ago

ഡോക്ടർ ആയി ജോലി ചെയ്യുന്നതിനിടെയാണ് എലിസബത്ത് ലോം​ഗ് ലീവ് എടുത്ത് യാത്ര പോയത്

ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…

2 hours ago

കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങി സോനാക്ഷി സിൻഹ

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…

3 hours ago

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

3 hours ago