മനുവിന്റെ ഒക്കത്തിരിക്കാന്‍ ഇനി മീനുക്കുട്ടി ഇല്ല!!! ലോകം മുഴുവന്‍ വാഴ്ത്തിയ ആ സ്‌നേഹക്കൂട്ടില്‍ ഇനി മനു തനിച്ച്

ഏട്ടന്റെ ഒക്കത്തിരുന്നു ലോകം കണ്ട മീനുക്കുട്ടി ഏട്ടനെ തനിച്ചാക്കി യാത്രയായി. വിവാഹചടങ്ങിലും സഹോദരിയെ താഴത്തുവയ്ക്കാതെ ഭക്ഷണം ഊട്ടിയും നടന്ന മനു സോഷ്യലിടത്ത് വൈറലായിരുന്നു. ലോകം മുഴുവന്‍ ആ സഹോദര സ്‌നേഹത്തിന് കൈയ്യടിച്ചിരുന്നു. അരയ്ക്ക് താഴെ തളര്‍ന്ന സഹോദരിയെ പൊന്നുപോലെയാണ് മനു നോക്കിയിരുന്നത്.

ഹൃദയരോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു മീനു ഇന്നലെ പുലര്‍ച്ചെയോടെയാണ് വിട പറഞ്ഞത്. തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്രീചിത്ര മെഡിക്കല്‍ സെന്ററിലായിരുന്നു ചികിത്സ.

രോഗം ഭേദമാക്കാന്‍ കഴിയില്ലെന്ന് അറിഞ്ഞെങ്കിലും മരണത്തിന് കുഞ്ഞനുജത്തിയെ പെട്ടെന്ന് വിട്ടുകൊടുക്കാന്‍ മനു തയ്യാറായില്ല. ഒരു വര്‍ഷം മുമ്പ് തുടര്‍ചികിത്സ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കിടക്കയുടെ അസൗകര്യം ഇവിടെയുള്ളതുകൊണ്ട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. കഴിഞ്ഞ ശനിയാഴ്ച രോഗാവസ്ഥ മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ മരണത്തിന് കീഴടങ്ങി.

പട്ടം വാര്‍ഡ് മുന്‍ ബിജെപി കൗണ്‍സിലര്‍ രമ്യ രമേശുമായുള്ള മനുവിന്റെ വിവാഹദിനത്തിലാണ് മനുവും ഇടുപ്പിന് താഴോട്ട് തളര്‍ന്ന കുഞ്ഞനുജത്തി മീനുവും വൈറലായത്. കുഞ്ഞനുജത്തിയെ ഒക്കത്തിരുത്തി വിവാഹ പന്തലിലെത്തുന്ന മനുവിന്റെ ദൃശ്യം വൈറലായിരുന്നു.

ഓര്‍മ്മവെച്ച നാള്‍ മുതല്‍ മനുവിന്റെ എല്ലാമായിരുന്നു അനുജത്തി മീനു. എട്ടാം ക്ലാസ്സുവരെ മീനു പഠിച്ചിട്ടുണ്ട്. മനുവിന്റെ ഇരുപത്തിയൊന്നാമത്തെ വയസ്സില്‍ അച്ഛന്‍ ഹരീന്ദ്രന്‍നായര്‍ മരിച്ചപ്പോഴും മീനുവിന് അച്ഛന്റേയും സഹോദരന്റേയും സ്നേഹംനല്‍കി മനു കൂടെനിന്നു. വിവാഹം വരെ സഹോദരിയ്ക്ക് വേണ്ടി മാറ്റി വച്ചതായിരുന്നു. മീനുവിന്റെ നിര്‍ബന്ധത്തിലാണ് മനു വിവാഹം കഴിക്കാന്‍ തയ്യാറായത്.

ഓട്ടോറിക്ഷ ഡ്രൈവറാണ് മനു. വിശേഷങ്ങള്‍ക്കെല്ലാം അമ്മ രമാദേവിക്കൊപ്പം മീനുവും മനുവിന്റെ ഒക്കത്തുണ്ടാകും. ജീവിതത്തില്‍ എന്നും ഒക്കത്തുണ്ടായിരുന്ന കുഞ്ഞനുജത്തി ശാന്തികവാടത്തിലേക്കുള്ള അവസാന യാത്രയിലും മനു തന്നെയാണ് എടുത്തത്.

Anu

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

7 hours ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

8 hours ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

8 hours ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

10 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

11 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

13 hours ago