ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

Follow Us :

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ് താനിപ്പോൾ ഉള്ളതെന്നും ഹിന പറഞ്ഞു. ”ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും. ചികിത്സ ആരംഭിച്ചിട്ടുണ്ട്. ഈ രോഗത്തിൽ നിന്ന് മുക്തി നേടുന്നതിനായി സാധ്യമായതെല്ലാം ചെയ്യാനും നേരിടാനും സജ്ജയാണ്. എല്ലാവരും തനിക്ക് വേണ്ടി പ്രാർത്ഥിക്കണം” – ഹിനാ പോസ്റ്റിൽ കുറിച്ചു.

എന്താണ് സ്തനാർബുദം എന്നറിയാം

സ്ത്രീകൾക്കിടയിൽ കൂടുതലായി കാണപ്പെടുന്ന ക്യാൻസർ ആണ് സ്തനാർബുദം. ഈ രോഗം ഏറ്റവും കൂടുതൽ ബാധിക്കുന്നത് 35 നും 55 നും ഇടയിൽ പ്രായമുള്ള സ്ത്രീകളെയാണെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. സ്തനത്തിലെ കോശങ്ങൾ നിയന്ത്രണാതീതമായി വളരുന്ന ഒരു രോഗമാണ് സ്തനാർബുദം.

സ്തനത്തിലോ കക്ഷത്തിലോ മുഴ, സ്തനത്തിൻ്റെ ആകൃതിയിലോ വലുപ്പത്തിലോ ഉള്ള മാറ്റങ്ങൾ, മുലക്കണ്ണിൽ സ്രവങ്ങൾ, അല്ലെങ്കിൽ സ്തനഭാഗത്ത് തുടർച്ചയായ വേദന എന്നിവ സ്തനാർബുദത്തിന്റെ ലക്ഷണങ്ങളാണ്. ‘ജീവിതശൈലി, ഹോർമോൺ, പാരമ്പര്യ ഘടകങ്ങൾ എന്നിവ ബ്രെസ്റ്റ് ക്യാൻസർ ബാധിക്കാനുള്ള സാധ്യത ഉയർത്തിയേക്കാം. പ്രത്യേകിച്ചും, പ്രോജസ്റ്ററോൺ, ഈസ്ട്രജൻ തുടങ്ങിയ ഹോർമോണുകളുമായുള്ള സമ്പർക്കം, അല്ലെങ്കിൽ സ്തനാർബുദത്തിൻ്റെ പാരമ്പര്യം, പ്രായം, റേഡിയേഷൻ എക്സ്പോഷർ എന്നിവയെല്ലാം അപകടസാധ്യത വർദ്ധിപ്പിക്കും. അമിതവണ്ണവും മദ്യപാനവും സ്തനാർബുദത്തിൻ്റെ വികാസത്തിന് കാരണമായേക്കാവുന്ന ജീവിതശൈലി ഘടകങ്ങളാണ്…’ -ആൻഡ്രോമിഡ കാൻസർ ഹോസ്പിറ്റലിലെ സർജിക്കൽ ഓങ്കോളജി ചെയർമാനും മേധാവിയുമായ ഡോ. അരുൺ കുമാർ ഗോയൽ പറഞ്ഞു.