തമിഴ് സിനിയിലെ ഇളയ ദളപതി വിജയ് നായകനായി എത്തിയ പൊങ്കൽ ചിത്രമാണ് ‘വാരിശ്’ ഇക്കഴിഞ്ഞ ജനുവരി 15നാണ് സിനിമ തിയേറ്ററുകളിലെത്തിയത്. ചിത്രം വലിയ ഹിറ്റായി മാറിയിരുന്നു. നെൽസന്റെ ബീസ്റ്റിന് ശേഷം തിയേറ്ററുകളിലെത്തിയ വിജയ് ചിത്രമായ വാരിശ് സംവിധാനം ചെയ്തത് വംശി പൈഡപ്പള്ളിയാണ് .
ഇപ്പോഴിതാ വാരിശ് വിജയിയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായി മാറിയിരിക്കുകയാണ്. ട്രേഡ് അനലിസ്റ്റുകളിൽ നിന്ന് ലഭിക്കുന്ന വിവരം അനുസരിച്ച് ‘വാരിശ് എന്ന ചിത്രത്തിന്റെ ആഗോള ബോക്സോഫീസ് കളക്ഷൻ ഇതുവരെ 310 കോടിയാണ്. ഇതോടെ വിജയിയുടെ എക്കാലത്തെയും മികച്ച കളക്ഷനാണ് സിനിമ സ്വന്തമാക്കിയിരിക്കുന്നത്. നേരത്തെ ബിഗിലിന്റെ 305 കോടിയുടെ റെക്കോർഡാണ് വാരിശ് തകർത്തിരിക്കുന്നത്.
രശ്മിക മന്ദാനയാണ് ചിത്രത്തിൽ നായികയായി എത്തിയ സിനിമയിൽ ശരത്കുമാർ, എസ് ജെ സൂര്യ,പ്രകാശ് രാജ്, പ്രഭു, ജയസുധ, ശ്രീകാന്ത്, ഷാം, സംഗീത കൃഷ്, സംയുക്ത തുടങ്ങി വൻ താരനിര തന്നെയുണ്ട്. സംവിധായകൻ വംശി പൈഡിപ്പള്ളി തന്നെ തിരക്കഥയുമെഴുതിയ സിനിമ ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജുവും ശിരീഷും ചേർന്നാണ് നിർമ്മിച്ചത്. വാരിശ് തമിഴിലും തെലുങ്കിലുമായാണ് വാരിശ് ചിത്രീകരിച്ചത്.
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…