ഈ സീസൺ ജാസ്മിന്റെത് മാത്രമല്ല ; വോട്ട് കുറക്കാൻ നോക്കിയിട്ടില്ലെന്നും ഗബ്രി

Follow Us :

ഇത്തവണത്തെ ബിഗ് ബോസ് മലയാളം സീസൺ 6 ൽ ജാസ്മിൻ ജാഫറിന് കപ്പ് കിട്ടാത്തതു, അല്ലെങ്കിൽ ജാസ്മിൻ  മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടാനുണ്ടായ കാരണങ്ങളിൽ പ്രധാനം ഗബ്രിയുടെ റീഎൻട്രിയാണെന്നായിരുന്നു വിമർശകർ ഉന്നയിച്ചിരുന്നു .  റീ എൻട്രി നടത്തിയ ഗബ്രി വീണ്ടും ഗെയിം കളിച്ചെന്നും ജാസ്മിന് വലിയ നെഗറ്റീവ് ഉണ്ടാകാൻ ഇത് കാരണമായെന്നുമായിരുന്നു ഒരു വിഭാഗം ആരാധകർ പറഞ്ഞത്. ഇപ്പോഴിതാ ഇത്തരം വിമർശനങ്ങൾക്ക് മറുപടി നൽകുകയാണ് ഗബ്രി.  റീഎൻട്രിയിൽ ഗെയിം കളിക്കാൻ തോന്നുന്നവർക്ക് ഗെയിം കളിക്കാം. പക്ഷെ താൻ  പോയത് അവിടെ ടോപ് 5 ൽ ഉള്ള എല്ലാവരേയും കാണാനായിരുന്നുവെന്നാണ് ഗാബി പറയുന്നത്. ജാസ്മിനെ സ്ട്രോങ്ങ് ആക്കി നിർത്തുകയായിരുന്നു തന്റെ  ഉദ്ദേശം. പുറത്ത് നടക്കുന്ന കാര്യങ്ങളെ നേരിടാൻ അവൾ സ്ട്രോങ് ആയിരിക്കണമെന്ന്  ആഗ്രഹിച്ചിരുന്നു. അല്ലാതെ മറ്റൊരാളുടെ ഗെയിമിനെ തകർക്കുക, അല്ലെങ്കിൽ വോട്ട് കുറയ്ക്കുക എന്നതൊന്നും ആയിരുന്നില്ല എന്റെ ലക്ഷ്യം. കപ്പിനെക്കാൾ  പ്രധാനം ജാസ്മിന്റെ മാനസികാരോഗ്യമായിരുന്നു. പുറത്തിറങ്ങി ജാസ്മിൻ  എങ്ങനെ ഇതിനെ നേരിടും എന്നതായിരുന്നു വിഷയം.

താനും  അത്തരം അവസ്ഥയിലൂടെ കടന്ന് പോയൊരാളായിരുന്നു. അതുകൊണ്ട് തന്നെ ആ അവസ്ഥ തനിക്ക്  മാത്രമേ അറിയൂവെന്നും ഗബ്രി പറയുന്നു. അതേസമയം  ജാസ്മിനിൽ ഇഷ്ടപ്പെട്ട ക്വാളിറ്റി എത്ര വേദനിപ്പിച്ചാലും ജാസ്മിൻ  അതൊക്കെ മറക്കും എന്നതാണ്. എത്ര ഉപദ്രവിച്ചാലും പിന്നിൽ നിന്ന് കുത്തിയാലും ചതിച്ചവരായാലും ജാസ്മിൻ  അതൊക്കെ മറക്കും. അതൊരു ക്വാളിറ്റി മാത്രമല്ല വീക്ക്നെസ് കൂടിയാണ് എന്നും  ജാസ്മിന്റെ സ്ട്രെങ്ത് തന്നെയാണ് തനിക്ക് അവളിൽ നിന്നും ജീവിതത്തിൽ പഠിക്കാൻ പറ്റിയ കാര്യമെന്നും ഗബ്രി ചെയുന്ന്. എത്രയൊക്കെ കളിയാക്കലും പരിഹാസങ്ങൾ കേട്ടിട്ടും ജാസ്മിന്  പിടിച്ച് നിൽക്കാൻ സാധിച്ചു. ക്രൂവിൽ ഉള്ളവർക്ക്   അതൊക്കെ കണ്ട് നിൽക്കുമ്പോൾ വിഷമം തോന്നിയിട്ടുണ്ടെന്ന് എന്നും അവർ തന്നെ അത് പറഞ്ഞിട്ടുണ്ടെന്നും ഗബ്രി പറയുന്നു. താൻ  ഔട്ടായപ്പോൾ അവൾ ഹൗസിൽ ഒറ്റപ്പെട്ട് പോയൊരു അവസ്ഥയുണ്ടായിരുന്നു.തന്റെ പേര് വെച്ച് പലരും കളിയാക്കുമ്പോൾ ആ അവസ്ഥ അവൾ എങ്ങനെ നേരിട്ടെന്ന് അവിടെ ഉണ്ടായിരുന്നവർക്ക് മാത്രമേ മനസിലാകൂ

ആ സമയത്തെല്ലാം സ്ട്രോങ് ആയി നിന്ന് കോണ്ടന്റ് ആണെങ്കിലും എന്റർടെയിൻമെന്റ് ആണെങ്കിലും സംസാരിക്കാനുള്ള കാര്യമാണെങ്കിലും ഗെയിം ആണെങ്കിലുമൊക്കെ മാക്സിമം ജാസ്മിൻ ട്രൈ ചെയ്തു. അത് തന്നെയാണ് ജാസ്മിന്റെ  ക്വാളിറ്റിഎന്നും ഗബ്രി പറയുന്നു. അതേസമയം ഈ സീസണിന്റെ ക്രെഡിറ്റ് ജാസ്മിന് മാത്രം ആയി കൊടുക്കേണ്ട കാര്യമില്ല. കാരണം ഒരാൾ വിചാരിച്ചാൽ അവിടെ കണ്ടന്റ് ഉണ്ടാക്കാൻ സാധിക്കില്ല. എന്നെ സംബന്ധിച്ച് എല്ലാവരും അവിടെ കണ്ടന്റ് ഉണ്ടാക്കിയിട്ടുണ്ട്. ജിന്റോ ചേട്ടൻ വിചാരിച്ചാൽ മാത്രം കണ്ടന്റ് ഉണ്ടാകില്ല. ശക്തനായ എതിരാളി വേണമെന്നും  പിന്തുണയ്ക്കാൻ ഒരു കൂട്ടുകാരൻ വേണമെന്നും  ഒറ്റയ്ക്ക് കണ്ടന്റ് ഉണ്ടാക്കണമെങ്കിൽ അത്രയും ബ്രില്യന്റ് ആയിരിക്കണം. അങ്ങനെയൊരു മത്സരാർത്ഥി ഈ സീസണിൽ ഉണ്ടായില്ല. കണ്ടന്റ് തന്നെയുണ്ടാകണമെന്നും ഗബ്രി പറയുന്നു.അതേസമയം  മറ്റ് മത്സരാർത്ഥികളുമായി സൗഹൃദം തുടരുമെന്നും  അവിടെയുള്ളവരുമായി വാക്ക് തർക്കങ്ങൾ തനിക്ക് ഉണ്ടായിട്ടില്ല. പരിഭവങ്ങളും വിഷമങ്ങളും തോന്നിയിട്ടുണ്ട്. നമ്മുടേതെന്ന് കരുതുന്നവർ നമ്മുക്ക് എതിരെ സംസാരിക്കുമ്പോഴും പിന്നിലൂടെ സംസാരിക്കുന്നത് കാണുമ്പോഴുമൊക്കെ നമ്മുക്ക് വിഷമം തോന്നും. പക്ഷെ അതൊന്നും  ഹൃദയത്തിലേക്ക് എടുക്കാറില്ല. അങ്ങനെ എടുത്താൽ അത് പലർക്കും ബുദ്ധിമുട്ടാകും. അത് വേണ്ടെന്ന് വെച്ചിട്ടാണ് എന്നും  ഗബ്രി പറഞ്ഞു.ജാസ്മിനുമായുള്ള ബന്ധമെന്തെന്ന ചോദ്യത്തിന് ജാസ്മിനും താനും ഒരുമിച്ച് അതിനെ കുറിച്ച് സംസാരിക്കും എന്നാണ് ഗബ്രി പറഞ്ഞത്. ഇപ്പോൾ ജാസ്മിൻ വിഷയത്തിൽ അനാവശ്യ വിവാദം ഉണ്ടാക്കാൻ താത്പര്യപ്പെടുന്നില്ല എന്നും ഗബ്രി പറയുന്നു. ജാസ്മിൻ ആദ്യം ആരോഗ്യമൊക്കെ തിരിച്ചുപിടിക്കട്ടെ. ഫിനാലെ കഴിഞ്ഞതിന് ശേഷം ഞാൻ ജാസ്മിനുമായി സംസാരിച്ചിരുന്നുവെന്നും ഗബ്രി വ്യക്തമാക്കി