സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ഒരു സെല്‍ഫി വൈറലാകുന്നുണ്ട്. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്നെടുത്ത മകന്റേയും അച്ഛന്റേയും സെല്‍ഫി. ഇതിലെന്താണിത്ര പ്രത്യേകതയെന്ന് ചിന്തിക്കുന്നവര്‍ക്ക്. ഈ അച്ഛനും മകനും ജോലി ചെയ്യുന്നത് റെയില്‍വേയിലാണ്. രണ്ടു ദിശകളിലേക്കുള്ള ട്രെയിനിലാണ് ഇരുവരും നില്‍ക്കുന്നത്. ടിക്കറ്റ് എക്സാമിനറായ മകനും (ടിടിഇ) ഗാര്‍ഡായി ജോലി ചെയ്യുന്ന അച്ഛനും രണ്ട് ഭാഗത്തേക്ക് പോകുന്ന ട്രെയിനുകള്‍ പാസ് ചെയ്തപ്പോള്‍ കണ്ടുമുട്ടുന്നതിനിടെ എടുത്ത സെല്‍ഫിയായിരുന്നു ഇത്.
ട്രെയിനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന മകന് മറ്റൊരു ട്രെയിനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന അച്ഛനൊപ്പം സെല്‍ഫിയെടുക്കുകയായിരുന്നു. ഈ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ‘അതിശയകരമായ സെല്‍ഫി. അച്ഛന് റെയില്‍വേയില്‍ ഗാര്‍ഡാണ്, മകന് ടിടിഇയാണ്. രണ്ട് ട്രെയിനുകള്‍ അരികിലൂടെ കടന്നുപോയപ്പോള്‍ അത് ഒരു സെല്‍ഫി നിമിഷത്തിലേക്ക് നയിച്ചു’. ട്വിറ്ററില്‍ ഫോട്ടോ പങ്കുവെച്ചുള്ള കുറിപ്പിങ്ങനെയായിരുന്നു.
റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ സെല്‍ഫി 2019 മുതലുള്ളതാണ്. സെല്ഫിയിലുള്ളവര് ബംഗ്ലാദേശ് റെയില്‍വേയില്‍ ജോലി ചെയ്യുന്നു. മകന് വാസിബുര് റഹ്മാന് ടിടിഇ ആയി ജോലി ചെയ്യുന്നു, അച്ഛന് ഗാര്‍ഡായി ജോലി ചെയ്യുന്നു. ഫുള്ബറി റെയില്‍വേ സ്റ്റേഷനില്‍ ഇരുവരും എത്തിയപ്പോഴാണ് മകന് ഈ ചിത്രം പകര്‍ത്തിയത്.
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…