കൈ കൊണ്ട് വരച്ച് നിറം പകര്‍ന്ന് സ്‌മേര!! സുരേഷ് ഗോപിയെ വൈറലാക്കുന്ന ഷര്‍ട്ടുകളൊരുക്കി തൃശ്ശൂരുകാരി

Follow Us :

സുരേഷ് ഗോപിയുടെ തൃശൂരിലെ മിന്നും വിജയം ആരാധകര്‍ക്കും ഏറെ സന്തോഷം പകരുകയാണ്. ഡ്രസ് സെന്‍സിലും ഏറെ ശ്രദ്ധയുള്ള താരമാണ് സുരേഷ്‌ഗോപി. അടുത്തിടെ നടന്ന ഭാഗ്യ സുരേഷിന്റെ വിവാഹത്തിനും സുരേഷ് ഗോപി ധരിച്ച ഷര്‍ട്ടും ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ തിരഞ്ഞെടുപ്പ് വിജയാഘോഷങ്ങള്‍ക്കിടെ താരം ധരിച്ച ഷര്‍ട്ടും ശ്രദ്ധേയമായിരിക്കുകയാണ്.

തൃശൂര്‍ പൂച്ചെട്ടി സ്വദേശിനി സ്‌മേരയാണ് താരത്തിന്റെ ഈ ‘വൈറല്‍ ഷര്‍ട്ടു’കള്‍ ഒരുക്കിയത്.
മനോഹര ചിത്രങ്ങളും ചായങ്ങളും ചേര്‍ത്താണ് രണ്ട് ഷര്‍ട്ടുകളും ഒരുക്കിയത്. പൂര്‍ണമായും കൈകൊണ്ട് വരച്ച ചിത്രങ്ങളാണ് ഷര്‍ട്ടിലുള്ളത്. കൈ കൊണ്ടാണ് നിറങ്ങള്‍ നല്‍കിയതും. സുഹൃത്ത് വഴിയാണ് സ്‌മേര ഷര്‍ട്ടുകള്‍ സുരേഷ് ഗോപിക്ക് സമ്മാനിച്ചത്.

താന്‍ സമ്മാനിച്ച ഷര്‍ട്ടുകള്‍ ഇട്ടുകണ്ടപ്പോള്‍ വളരെ സന്തോഷമായെന്നും സ്‌മേര പറയുന്നു.
ഇതിന് മുന്‍പ് വിഷുവിനും സുരേഷ് ഗോപി ഈ ഷര്‍ട്ടുകളിലൊന്ന് ധരിച്ചിരുന്നു. സുരേഷ്ഗോപിയുടെ വിജയം പോലെ തന്നെ വൈറല്‍ ഷര്‍ട്ടുകളെയും ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ഇനിയും ഷര്‍ട്ടുകള്‍ വേണ്ടിവരുമെന്നാണ് സുരേഷ്ഗോപി സ്‌മേരയെ അറിയിച്ചിട്ടുണ്ട്. ആറുവര്‍ഷമായി സ്‌മേര വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്യുന്നുണ്ട്. ജ്യൂവലറികള്‍, ടെറാക്കോട്ട, വുഡ് പെയിന്റിംഗ് എന്നിവയിലും വര്‍ക്കുകള്‍ സ്‌മേര ചെയ്യുന്നുണ്ട്.