മൂന്നര പതിറ്റാണ്ടിന്റെ കാത്തിരിപ്പിന് ശേഷം ഉലകനായകന് കമല്‍ഹാസനും മണിരത്നവും ഒന്നിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ‘തഗ് ലൈഫ്’. രംഗരായ ശക്തിവേല്‍ നായ്ക്കര്‍ എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ കമല്ഹാസന് എത്തുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റില്‍ നിന്നുള്ള പുതിയ ചിത്രമാണ് ആരാധകരെ ആവേശത്തിലാക്കുന്നത്.
ചിത്രത്തിലെ കമല്‍ഹാസന്റെ ലുക്ക് കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകലോകം. കമല്‍ഹാസനും അഭിരാമിയും ഒന്നിച്ചുള്ള ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. വീണ്ടും ചെറുപ്പക്കാരനാവുകയാണോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ചിത്രം കണ്ട് പഴയ ‘വിരുമാണ്ടി’ സിനിമ ഓര്‍മ്മ വരുന്നെന്നും ആരാധകര്‍ പറയുന്നുണ്ട്.
നിലവില്‍ ഡല്‍ഹിയിലാണ് തഗ് ലൈഫിന്റെ ചിത്രീകരണം പുരോഗമിക്കുന്നത്. കമല്ഹാസന്, അഭിരാമി, ചിമ്പു തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. മലയാളത്തില്‍ നിന്ന് ഐശ്വര്യ ലക്ഷ്മി, ജോജു ജോര്‍ജ് തുടങ്ങിയവരും തഗ് ലൈഫില്‍ ശ്രദ്ധേയമായ വേഷത്തിലെത്തുന്നുണ്ട്. രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണലും റെഡ് ജയന്റ് മൂവീസും ചേര്‍ന്നാണ് തഗ് ലൈഫിന്റെ നിര്‍മ്മാണം.
1987ല്‍ പുറത്തിറങ്ങിയ നായകന് ശേഷം മണിരത്നവും കമലും ഒന്നിക്കുന്ന ചിത്രമെന്നതും ശ്രദ്ധേയമാണ്. ഛായാഗ്രഹണം രവി കെ ചന്ദ്രനും എഡിറ്റിങ്ങ് ശ്രീകര്‍ പ്രസാദും സംഘട്ടനം അന്പറിവുമാണ് നിര്‍വഹിക്കുന്നത്.
കെ എസ് കാർത്തിക്ക് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം സാത്താൻ്റെ ആകാംക്ഷയുണര്‍ത്തുന്ന ട്രെയിലർ പുറത്തിറങ്ങി. റിയാസ് പത്താൻ, ഹാരിസ്…
വിജയ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദ ഗ്രേറ്റസ്റ്റ് ഓഫ് ഓള് ടൈം, ദ ഗോട്ട് എന്ന ചിത്രം.…
ജാതിയും മതവും വേലിയാകുമ്പോള്‍ മനുഷ്യത്വം കൊണ്ട് ഹൃദയം നിറയ്ക്കുന്നൊരു ചിത്രം സോഷ്യലിടം കീഴടക്കിയിരിക്കുകയാണ്. മന്ത്രി സ്ഥാനം ഒഴിയുന്ന കെ. രാധാകൃഷ്ണനെ…
യുകെയിലെ മലയാളിയായ കുഞ്ഞ് എയ്ഞ്ചലിന്റെ വിയോഗം പ്രവാസ ലോകത്തിന് തീരാനോവായിരിക്കുകയാണ്. ചങ്ങനാശ്ശേരി സ്വദേശികളായ തെക്കേടത്ത് ജോസഫ് തോമസി(ടിജോ)ന്റെയും അഞ്ജുവിന്റെയും മകള്‍…
അന്തരിച്ച നടന് കൊല്ലം സുധിയുടെ പ്രിയതമ രേണു സുധി ഇനി അഭിനയരംഗത്തേക്ക്. കരിയറില്‍ ശ്രദ്ധേയനാകുന്നതിനിടെയാണ് വിധി അകാലത്തില്‍ സുധിയെ കവര്‍ന്നത്.…
ഒരു കാരണവുമില്ലാതെ മിക്കപ്പോഴും സോഷ്യൽ മീഡിയയുടെ സൈബര്‍ ആക്രമണങ്ങൾക്ക് ഇരയാകാറുള്ള വ്യക്തിയാണ് ഗായികയും സോഷ്യൽ മീഡിയ താരവും ഒക്കെയായ അഭിരാമി…