ബിജു മേനോനും ഷൈൻ ടോം ചാക്കോയും പ്രധാനവേഷങ്ങളിലെത്തുന്ന തുണ്ടിലെ ഗാനം പുറത്ത്. “സമയമേ” എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്. വിനായക് ശശികുമാറിന്റെ വരികൾക്ക് ഈണം പകർന്നിരിക്കുന്നത് ഗോപി സുന്ദർ ആണ്. ശ്രീഹരി പാലക്കാടാണ് ഗാനം ആലപിച്ചിരിക്കുന്നത്. ആഷിഖ് ഉസ്മാനും ജിംഷി ഖാലിദും ചേർന്ന് നിർമിക്കുന്ന തുണ്ട് നവാഗതനായ റിയാസ് ഷെരീഫ് ആണ് സംവിധാനം ചെയ്യുന്നത്. തല്ലുമാലാക്കും അയൽവാശിക്കും ശേഷം ആഷിഖ് ഉസ്മാൻ അവതരിപ്പിക്കുന്ന തുണ്ട് രസകരമായ ഒരു പോലീസ് സ്റ്റോറി ആണ്.
ബിജു മേനോനും ഷൈൻ ടോം ചക്കൊക്കും ഒപ്പം അഭിരാം രാധാകൃഷ്ണൻ, ഉണ്ണിമായ പ്രസാദ്, സജിൻ ചെറുകയിൽ, ഗോകുലൻ, ഷാജു ശ്രീധർ തുടങ്ങിയവരും അണിനിരക്കുന്നു.സംവിധായകൻ റിയാസ് ഷെരീഫിന് ഒപ്പം കണ്ണപ്പൻ കൂടി ചേർന്ന് ആണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്.
ഛായാഗ്രഹണം – ജിംഷി ഖാലിദ്, എഡിറ്റിങ് – നമ്പു ഉസ്മാൻ, ഗാനരചന – വിനായക് ശശികുമാർ , കലാസംവിധാനം – ആഷിഖ് എസ്, സൗണ്ട് ഡിസൈൻ – വിക്കി കിഷൻ, ഫൈനൽ മിക്സ് – എം.ആർ. രാജാകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ – സുധർമ്മൻ വള്ളിക്കുന്ന്, കോസ്റ്റ്യൂം – മഷർ ഹംസ, മേക്കപ്പ് – റോണക്സ് സേവ്യർ, കൊറിയോഗ്രാഫി- പ്രമേഷ്ദേവ് , ആക്ഷൻ – കലൈ കിങ്സൺ, ജോളി ബാസ്റ്റിൻ, vfx – ഡിജിബ്രിക്സ്, ചീഫ് അസോഷ്യേറ്റ് ഡയറക്ടർ – ഓസ്റ്റിൻ ഡാൻ, അസോഷ്യേറ്റ് ഡയറക്ടർ – ഹാരിഷ് ചന്ദ്ര, സ്റ്റിൽസ് – രോഹിത് കെ. സുരേഷ്, കോൺടെന്റ് & മാർക്കറ്റിംഗ് ഡിസൈൻ – പപ്പെറ്റ് മീഡിയ, ഡിസൈൻ – ഓൾഡ്മങ്ക്.ചിത്രം ഈ വെള്ളിയാഴ്ച സെൻട്രൽ പിക്ചേഴ്സ് തിയറ്ററുകളിൽ എത്തിക്കും
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…