തീയറ്ററിലെ ഗംഭീര പ്രകടനത്തിന് ശേഷം മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഹൊറർ ത്രില്ലർ ചിത്രം ഭ്രമയുഗം ഒടിടിയിലെത്തി.
ഫെബ്രുവരി 15 ന് തിയറ്ററുകളിലെത്തിയ ചിത്രം പ്രമുഖ പ്ലാറ്റ്ഫോം ആയ സോണി ലിവിലൂടെയാണ് ഒടിടിയിൽ എത്തിയിരിക്കുന്നത്. മലയാളം ഒറിജിനലിനൊപ്പം തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം കാണാനാവും. മറ്റൊരു പുതിയ മലയാള ചിത്രവും ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിച്ചിട്ടുണ്ട്.
ഭൂതകാലം എന്ന ചിത്രത്തിലൂടെ കൈയടി നേടിയ രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ചിത്രമാണ് ഭ്രമയുഗം. മമ്മൂട്ടിയെ കൂടാതെ അർജുൻ അശോകനും സിദ്ധാർഥ് ഭരതനുമാണ് ചിത്രത്തിൽ ഉടനീളമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അമാൽഡ ലിസും മണികണ്ഠനുമാണ് മറ്റ് രണ്ട് ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ടി ഡി രാമകൃഷ്ണനാണ് ചിത്രത്തിലെ സംഭാഷണങ്ങൾ ഒരുക്കിയിരിക്കുന്നത്.
നവാഗതനായ റിയാസ് ഷെരീഫിൻറെ സംവിധാനത്തിൽ ബിജു മേനോൻ നായകനായ തുണ്ട് എന്ന ചിത്രമാണ് ഒടിടിയിൽ എത്തിയത്. ഫെബ്രുവരി 16 നാണ് തുണ്ട് തീയറ്ററിൽ റിലീസ് ചെയ്തത്. പൊലീസുകാരുടെ കഥ പറയുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ, ജിംഷി ഖാലിദ് എന്നിവർ ചേർന്നാണ്. നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം എത്തിയിരിക്കുന്നത്. മലയാളം ഒറിജിനലിനൊപ്പം തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രം കാണാനാവും.
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…