Categories: Film News

‘തഗ്ഗ് ലൈഫ്’ ടൈറ്റില്‍ വീഡിയോ കോപ്പിയടി? ആരോപണവുമായി സോഷ്യൽ മീഡിയ

കമല്‍ ഹാസനെ നായകനാക്കി മണി രത്നം സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്‍റെ പേര് തിങ്കളാഴ്ച വൈകീട്ടാണ് പ്രഖ്യാപിച്ചത്. തഗ് ലൈഫ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം ആക്ഷന് പ്രാധാന്യമുള്ള ഗ്യാങ്സ്റ്റര്‍ ഡ്രാമ ചിത്രം ആയിരിക്കുമെന്നാണ് ആദ്യം ലഭിക്കുന്ന സൂചന. ചിത്രത്തിന്റെ ടൈറ്റില്‍ അനൗണ്‍സ്‌മെന്റ് വീഡിയോക്ക് പിന്നാലെ  കമല്‍ ഹാസന്റെ ആക്ഷന്‍ രംഗങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ‘ഏന്‍ പേര് രംഗരായ ശക്തിവേല്‍ നായകന്‍’ എന്നു പറഞ്ഞു കൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. കാലം നല്‍കുന്ന ഉത്തരവാദിത്വം ഏറ്റെടുക്കുന്ന ജപ്പാനീസില്‍ ഗ്യാംങ് സ്റ്റര്‍ വിളിപ്പേരുള്ള എല്ലാവരും ഗുണ്ടയെന്ന് മുദ്രകുത്തിയ വ്യക്തിയാണ് രംഗരായ ശക്തിവേല്‍ നായ്ക്കര്‍  എന്നാണ് പ്രമോ ടീസറില്‍ നിന്നും വ്യക്തമാക്കുന്നത്. എന്നാല്‍ ചിത്രത്തിലെ ഇപ്പോള്‍ പുറത്തുവിട്ട ടൈറ്റില്‍ അനൌണ്‍സ്മെന്‍റ്  ദൃശ്യങ്ങള്‍ കോപ്പിയടിച്ചതാണെന്ന ആരോപണം ഉയരുകയാണ് തമിഴ് സോഷ്യല്‍ മീഡിയയില്‍ ചില അക്കൌണ്ടുകളാണ് സ്റ്റാര്‍ വാര്‍ പരമ്പരയിലെ 2019 ല്‍ ഇറങ്ങിയ റൈസ് ഓഫ് സ്കൈവാക്കര്‍ എന്ന ചിത്രത്തിലെ രംഗത്തിന് തഗ്ഗ് ലൈഫിന്‍റെ ടീസറുമായി സാമ്യം ഉള്ളതായി ആരോപിക്കുന്നത്. ഇതിന്‍റെ സാമ്യമുള്ള ചിത്രങ്ങളും ഇവര്‍ പ്രചരിപ്പിക്കുന്നുണ്ട്. അതേ സമയം തന്നെ ഇപ്പോള്‍ പുറത്തുവിട്ട ടൈറ്റില്‍ പ്രമോയിലെ ചില വസ്തുകളും ചര്‍ച്ചയാകുന്നുണ്ട്. കമല്‍ മണിരത്നം ചിത്രം നായകനിലെ കഥാപാത്രത്തിന്‍റെ പേര് വേലു നായിക്കര്‍ ഇതിലെ കഥാപാത്രത്തിന്‍റെ പേര് രംഗരായ ശക്തിവേല്‍ നായ്ക്കരുമാണ്. അതിനാല്‍ തന്നെ നായകനുമായി വല്ല ബന്ധമുണ്ടോ എന്ന തരത്തില്‍ ശക്തമായ ചര്‍ച്ച നടക്കുന്നുണ്ട് സോഷ്യല്‍ മീഡിയയില്‍.

അതേ സമയം തന്നെ ജപ്പാനീസ് മാര്‍ഷ്യല്‍ ആര്‍ട്സാണ് പ്രമോ വീഡിയോയില്‍ ഉപയോഗിച്ചിരിക്കുന്നത് എന്നാണ് ചിലര്‍ കണ്ടെത്തിയത്. ഒപ്പം ജപ്പാനീസ് കണക്ഷനും പറയുന്നുണ്ട്. അതിനാല്‍ തന്നെ 2010 ലോ മറ്റോ പ്രഖ്യാപിച്ച് പിന്നീട് ഉപേക്ഷിച്ച കമല്‍, വിക്രം ഒക്കെ ഉള്‍പ്പെടുന്ന അന്തര്‍ദേശീയ പ്രൊജക്ട് 19ത്ത് സ്റ്റെപ്പുമായി ഇതിന് ബന്ധമുണ്ടോ എന്ന ചര്‍ച്ചയും സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ട്.  അതെ സമയം ്‍ ഹാസനും മണി രത്നവും വീണ്ടുമൊന്നിക്കുന്ന ഒരു ചിത്രം വരുന്നുവെന്ന് പ്രഖ്യാപനം വന്നിട്ട് ഒരു വര്‍ഷം പിന്നിടുന്നു. കഴിഞ്ഞ വര്‍ഷം കമല്‍ ഹാസന്‍റെ പിറന്നാളിനോടനുബന്ധിച്ചാണ് ഇത്തരം ഒരു ചിത്രം വരുന്നതായ ഔദ്യോഗിക പ്രഖ്യാപനം എത്തിയത്. കഴിഞ്ഞ മാസാവസാനം ചിത്രത്തിന്‍റെ പ്രധാന അണിയറക്കാരെയും പ്രഖ്യാപിച്ചിരുന്നു.കമല്‍ ഹാസന്റെ 234-ാം ചിത്രമായി ഒരുങ്ങുന്ന തഗ് ലൈഫില്‍ ദുല്‍ഖര്‍ സല്‍മാന്‍, ജയം രവി, തൃഷ, അഭിരാമി, നാസര്‍ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.

മണിരത്‌നത്തിനൊപ്പം പതിവ് സഹപ്രവര്‍ത്തകരായ സംഗീതസംവിധായകന്‍ എ.ആര്‍ റഹ്‌മാനും എഡിറ്റര്‍ ശ്രീകര്‍ പ്രസാദും ഈ ചിത്രത്തിലും ഒരുമിക്കുന്നുണ്ട്. നേരത്തെ മണിരത്‌നത്തിന്റെ കന്നത്തില്‍ മുത്തമിട്ടാല്‍, ആയുധ എഴുത്ത് എന്നീ ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഛായാഗ്രാഹകന്‍ രവി കെ ചന്ദ്രനാണ് പുതിയ ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. വിക്രമിന് വേണ്ടി കമലുമായി സഹകരിച്ച അന്‍പറിവ് മാസ്റ്റേഴ്സിനെയാണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍മാരായി തിരഞ്ഞെടുത്തിരിക്കുന്നത്. പ്രൊഡക്ഷന്‍ ഡിസൈനറായി ശര്‍മ്മിഷ്ഠ റോയ്യും കോസ്റ്റ്യൂം ഡിസൈനറായി ഏകാ ലഖാനിയുമാണ് ഈ ചിത്രത്തില്‍ പ്രവര്‍ത്തിക്കുന്നത്. രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ് എന്നിവയുടെ ബാനറില്‍ കമല്‍ഹാസന്‍, മണിരത്‌നം, ആര്‍ മഹേന്ദ്രന്‍, ശിവ അനന്ത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. കമൽഹാസന്റെ ഉയർന്ന ബജറ്റ് സംരംഭങ്ങളിലൊന്നായി നിർമ്മിക്കുന്ന തഗ് ലൈഫ് പാൻ-ഇന്ത്യൻ റിലീസായിട്ടാകും പ്രദർശനത്തിന് എത്തുക. ചിത്രത്തിന്റെ ഷൂട്ടിംഗ് ഒരു മാസത്തിനുള്ളിൽ ആരംഭിക്കുമെന്നാണ് അറിയാൻ കഴിയുന്നത്. പ്രീ-പ്രൊഡക്ഷൻ പ്രവർത്തനങ്ങൾ ഇപ്പോൾ അവസാന ഘട്ടത്തിലാണ്

Sreekumar

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

1 hour ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

2 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

4 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

6 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

11 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

12 hours ago