‘കപ്പല്‍ പാട്ട്’ തുറമുഖത്തിലെ ലിറിക്കല്‍ വീഡിയോ പുറത്തിറക്കി

നിവിന്‍ പോളി- രാജീവ് രവി കൂട്ടുകെട്ടിലെത്തിയ തുറമുഖത്തിലെ ലിറിക്കല്‍ വീഡിയോ പുറത്തിറക്കി. ‘കപ്പല്‍ പാട്ട്’ ആണ് പുറത്തിറക്കിയത്. അന്‍വര്‍ അലിയുടെ വരികള്‍ ആലപിച്ചിരിക്കുന്നത് ഷഹബാസ് അമനാണ്. ഈണം പകര്‍ന്നിരിക്കുന്നതും ഷഹബാസ് അമന്‍ തന്നെയാണ്. രാജീവ് രവി സംവിധാനം ചെയ്ത ചിത്രം ലിസ്റ്റിന്‍ സ്റ്റീഫനാണ് പ്രദര്‍ശനത്തിനെത്തിച്ചിരിക്കുന്നത്. കൊച്ചിയില്‍ 1962 വരെ നിലനിന്നിരുന്ന ചാപ്പ തൊഴില്‍ വിഭജന സമ്പ്രദായവും ഇത് അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ നടത്തിയ സമരവുമാണ് ചിത്രത്തിന്റെ പ്രമേയം. മട്ടാഞ്ചേരി മൊയ്തു എന്ന നായക കഥാപാത്രമായാണ് ചിത്രത്തില്‍ നിവിന്‍ പോളി എത്തുന്നത്. ജോജു ജോര്‍ജ്, ഇന്ദ്രജിത്ത് സുകുമാരന്‍, നിമിഷ സജയന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, അര്‍ജുന്‍ അശോകന്‍, ദര്‍ശന രാജേന്ദ്രന്‍, സുദേവ് നായര്‍, മണികണ്ഠന്‍ ആചാരി, ശെന്തില്‍ കൃഷ്ണ, സന്തോഷ് കീഴാറ്റൂര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

പുതിയ കൊച്ചി തുറമുഖം നിര്‍മിക്കുന്ന 1920കളിലാണ് കഥ തുടങ്ങുന്നത്. ഈ സമയത്ത് ജോലി അന്വേഷിച്ച് നാടിന്റെ നാനാഭാഗത്ത് നിന്നും നിരവധിയാളുകള്‍ ലേബര്‍ കോണ്‍ട്രാക്ടര്‍മാരുടെ ഓഫീസുകള്‍ക്ക് മുന്നില്‍ തടിച്ചുകൂടുന്നു. ഓഫീസില്‍ നിന്നും കോണ്‍ട്രാക്ടര്‍മാരും അവരുടെ ശിങ്കിടികളും എറിയുന്ന മെറ്റല്‍ ടോക്കണുകള്‍ക്ക് വേണ്ടിയാണ് തൊഴിലാളികള്‍ അവിടെ തടിച്ചു കൂടുന്നത്.

തുടര്‍ന്ന് 1940കളിലേക്കും അമ്പതുകളിലേക്കും നീങ്ങുന്ന കഥയില്‍ ഏറെ വളര്‍ന്ന കൊച്ചി തുറമുഖം, കരാറുകാരും മുതലാളിമാരും അവരുടെ ഭാഗം ചേരുന്ന യൂണിയന്‍ നേതാക്കളും അടങ്ങുന്ന ഒരു മാഫിയയുടെ വിളനിലമാകുന്നു. പണിയെടുക്കാനും മാന്യമായി ജീവിക്കാനുമുള്ള അവകാശത്തിന് വേണ്ടി തൊഴിലാളികള്‍ പോരാടേണ്ടി വരുന്ന കാലം. ഈ കലുഷിതമായ കാലഘട്ടത്തിലൂടെ കടന്നുപോകുന്ന ഒരു കുടുബത്തിന്റെയും ഒരു നാടിന്റെയും അതിജീവനത്തിന്റെ കഥയാണ് തുറമുഖം പറയുന്നത്.

ഗോപന്‍ ചിദംബരനാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. തെക്കേപ്പാട്ട് ഫിലിംസിന്റെയും ക്വീന്‍ മേരി സിനിമാസിന്റെയും ബാനറില്‍ സുകുമാര്‍ തെക്കേപ്പാട്ട് നിര്‍മിച്ച ചിത്രത്തില്‍ ജോസ് തോമസ് സഹനിര്‍മാതാവാണ്. എഡിറ്റര്‍- ബി. അജിത്കുമാര്‍, കലാസംവിധാനം- ഗോകുല്‍ ദാസ്, ഡിസൈന്‍ – ഓള്‍ഡ്മങ്ക്‌സ്, ഡിസ്ട്രിബൂഷന്‍ ലീഡ്- ബബിന്‍ ബാബു, ഓണ്‍ലൈന്‍ പ്രൊമോഷന്‍- അനൂപ് സുന്ദരന്‍, പി ആര്‍ ഒ- എ എസ് ദിനേശ്, ആതിര, മാര്‍ക്കറ്റിങ് പ്ലാന്‍- ബിനു ബ്രിങ്‌ഫോര്‍ത്ത്.

Gargi

Recent Posts

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

4 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

5 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

6 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

6 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

6 hours ago

ജാസ്മിനെ അവൾ വിശ്വസിച്ചവർ തന്നെ ചതിച്ചു, സായി കൃഷ്ണ

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…

6 hours ago