ആ സ്റ്റേറ്റ് മെന്റ്  മകന്റെ വായിൽ കുത്തികയറ്റില്ലല്ലോ എന്നാണ്! എന്നാൽ എന്റെ വായിൽ കുത്തികയറ്റിയിട്ടുണ്ട്, ടിനി ടോം

മലയാള സിനിമയിൽ ഈ അടുത്തിടക്ക് ഏറ്റവും കൂടുതൽ ചർച്ച ആകുന്ന വിഷയം ആയിരുന്നു ലഹരി പദാർത്ഥങ്ങളുടെ ഉപയോഗം, അതിനെ കുറിച്ച് ടിനി ടോം രംഗത്തു എത്തിയിരുന്നു, ഈ ഒരു കാര്യത്തിൽ പേടി ആയതുകൊണ്ടാണ് തന്റെ മകനെയും അഭിനയിക്കാൻ വിടാഞ്ഞത് എന്ന് ടിനി പറഞ്ഞിരുന്നു, എന്നാൽ ഇതിനെതിരെ ധ്യാൻ അടക്കമുള്ളവർ രംഗത്തു എത്തിയിരുന്നു, അതിൽ ധ്യാൻ പറഞ്ഞത് മകന്റെ വായിൽ ആരും കുത്തികയറ്റില്ല, അവനെ ബോധം ഉണ്ടെങ്കിൽ അവൻ ഉപയോഗിക്കില്ല എന്നുമായിരുന്നു. ഇപ്പോൾ അതിനു മറുപടിയുമായി രംഗത്തു എത്തിയിരിക്കുകയാണ് ടിനി ടോം.

ഫെയിമിന് വേണ്ടി എന്തും വായിൽ വരുന്നത് പറയുന്നവൻ അല്ല താനെന്നും, ഒരു കയ്യടി കിട്ടാൻ വേണ്ടി തന്റെ സഹപ്രവർത്തകനെ ചൂണ്ടി കാണിക്കാൻ താൻ തയ്യാർ അല്ല എന്നും നടൻ പറയുന്നു. മകന്റെ വായിൽ ആരും കുത്തികയറ്റില്ല  എന്നാൽ എന്റെ വായിൽ കുത്തി കയറ്റിയിട്ടുണ്ട്. അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടുണ്ട് ടിനി പറയുന്നു.

ഒന്ന് ടെസ്റ്റ് ചെയ്യ്തു നോക്കൂ എന്ന് പറഞ്ഞുകൊണ്ടായിരുന്നു, പിന്നെ മകനെ വിടാൻ ഇപ്പോൾ വീട്ടുകാർക്ക് ബുദ്ധിമുട്ടു ഉണ്ടാകും. എന്നാൽ ധ്യാൻ ആ പറഞ്ഞത് ടിനി ചേട്ടനെ അല്ല എന്ന് പല സുഹൃത്തുക്കളോടും പറഞ്ഞിട്ടുണ്ട് യെന്നുമാണ്, ഇതെല്ലം വളച്ചൊടിച്ച സംഭവങ്ങൾ ആണ് ടിനി ടോം പറയുന്നു. അതുപോലെ ഞാൻ റോൾ മോഡൽ ആക്കാറുള്ളത് ലാലേട്ടനെയും, മമ്മൂക്കയെയും,  സുരേഷേട്ടനെയും ആണ് , അതുപോലെ ഇന്നത്തെ തലമുറകൾക്ക് കഴിയില്ല എന്നും നടൻ പറയുന്നു.

Suji