അത്തരം രീതികളിലൊന്നും മമ്മൂക്കയ്ക്ക് താൽപ്പര്യമില്ല, ടിനി ടോം

Follow Us :

താരസംഘടന എഎംഎം എ തിരഞ്ഞെടുപ്പും മമ്മൂട്ടിയുമായി ബന്ധപ്പെട്ടു വന്ന ചില റിപ്പോർട്ടുകളെപ്പറ്റി പ്രതികരിക്കുകയാണ് നടൻ ടിനി ടോം. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സംഘടനയ്‌ക്കുള്ളിലെ മത്സരച്ചൂടിനെ പറ്റി താരം തുറന്നു പറഞ്ഞത്. മമ്മൂക്കയോട് തെരെഞ്ഞെടുപ്പിനു നില്‍ക്കുമോ എന്ന് ചോദിച്ചിരുന്നുവെന്നും പക്ഷെ മമ്മൂക്കയ്ക്ക് താല്പര്യമില്ലെന്നും പറയുകയാണ് ടിനി ടോം. മമ്മൂക്കയ്ക്ക് സ്ഥാനമാനങ്ങളില്‍ താല്‍പര്യമില്ല. സ്ഥാനമാനങ്ങള്‍ അദ്ദേഹത്തെ തേടി പോവുകയാണ് ചെയ്യാറുള്ളതെന്നും ടിനി ടോം പറയുന്നു. ലാലേട്ടന്റെ കാര്യമായാലും അങ്ങനെ തന്നെയാണെന്നും ടിനി ടോം വ്യക്തമാക്കുന്നു. മാത്രമല്ല താരസംഘടനയായ എഎംഎംഎയിലായാലും എവിടെ ആയാലും തിരഞ്ഞെടുപ്പ് എന്ന പ്രകിയ നല്ലതാണെന്നും ടിനി ടോം പറയുന്നുണ്ട്. സുരേഷ് ഗോപി നോമിനേറ്റ് ചെയ്താണ് എംപിയാകുന്നത് എന്നതിൽ വലിയ കാര്യമില്ല. ഇതിന് മുന്‍പ് അങ്ങനെ ആയിരുന്നു. പക്ഷെ ജനങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ ജനങ്ങളോട് ഒരു കടപ്പാടുണ്ട്.

കഴിഞ്ഞ തവണ എഎംഎംഎയിലെ തിരഞ്ഞെടുപ്പിന് നിന്നപ്പോള്‍ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം കിട്ടിയ ഒന്നുരണ്ട് പേരില്‍ ഒരാളാണ് താനെന്നും പ്രവർത്തിക്കുന്ന വ്യക്തിയാണ് എന്നതിന്റെ തെളിവാണ് അതെന്നും ടിനിടോം പറയുന്നു.ഇടവേള ബാബുവും ബാബുരാജും കൂടിയാണ് ഇത്തവണയും തന്നോട് മത്സരിക്കാന്‍ ആവശ്യപ്പെട്ടത്. അവർ പറഞ്ഞിട്ടാണ് താൻ നില്‍ക്കുന്നത്. അല്ലാതെ ആ സ്ഥാനത്തോടുള്ള കൊതികൊണ്ടൊന്നും അല്ല എന്നും അവകാശം ഉണ്ടെങ്കില്‍ ജയിപ്പിക്കണ്ടെ എന്ന നിലയിലാണ് താൻ നില്‍ക്കുന്നത്. ജനാധിപത്യം ആണല്ലോ, മത്സരിക്കാന്‍ താല്‍പര്യമുള്ളവർ ഏത് സ്ഥാനത്തേക്കും മത്സരിക്കട്ടെ. അഞ്ഞൂറിലേറെ അംഗങ്ങളുണ്ട്. അവർ തിരഞ്ഞെടുക്കുന്നവർ വിജയിക്കുകയും നയിക്കുകയും ചെയ്യട്ടെഎന്നും ടിനിടോം പറയുന്നു. പ്രസിഡന്റ് സ്ഥാനത്തേക്ക് മഹൻലാൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതാണ്. ഉണ്ണി മുകുന്ദനെതിരെ അനൂപ് ചന്ദ്രന്‍ പത്രിക നല്‍കിയിരുന്നെങ്കിലും അത് തള്ളിപ്പോയി. മോഹൻലാൽ മത്സരിക്കാനുണ്ട് എന്ന് അറിഞ്ഞാല്‍ മറ്റാരും മത്സരത്തിന് നില്‍ക്കുമെന്ന് തോന്നുന്നില്ല എന്നും അദ്ദേഹം ഇല്ലെന്ന് അറിഞ്ഞപ്പോള്‍ മത്സരിക്കാന്‍ തീരുമാനിച്ചിരുന്നു. ആർക്കും മത്സരിക്കാമല്ലോയെന്നും ടിനിം ടീം വ്യക്തമാക്കുന്നു. ഇടവേള ബാബുവിനെയും ബാവുൽ സംഘടനാ പ്രവർത്തങ്ങളെപ്പറ്റിയും ടിനി സംസാരിക്കുന്നുണ്.

25 വർഷമായി ഈ സ്ഥാനത്ത് പ്രവർത്തിക്കുന്ന വ്യക്തിയാണ് ഇടവേള ബാബു. അദ്ദേഹത്തിന് വീട്ടില്‍ നിന്ന് ഭക്ഷണം കഴിക്കാന്‍ തന്നെ സാധിച്ചിട്ട് കാലം കുറെ ആയെന്ന് തോന്നുന്നുവെന്നും അത്രമാത്രം പണികളാണ് സംഘടടനയിലുള്ളതെന്നും ടിനി പറയുന്നുണ്ട്. . എത്ര നാളായി, പുള്ളിക്ക് ഒരു റിലാക്സ് വേണ്ടെ. പുള്ളി മാറുന്നൊന്നും ഇല്ല, ഇതിന്റെ ഒരു മെക്കാനിസം അദ്ദേഹത്തിന് തന്നെയേ അറിയുള്ളു. സ്ഥാനം കടിച്ച് പിടിച്ചിരിക്കുകയാണെന്ന് മറ്റുള്ളവരെക്കൊണ്ട് പറയിപ്പിക്കരുതല്ലോ എന്നും ടിനി ടോം ചൂട്ടിക്കാട്ടുന്നുണ്ട്. ഇടവേള ബാബുവിനെപ്പറ്റി മോഹൻലാൽ പറഞ്ഞ കാര്യങ്ങളും ടിനി പങ്കുവെക്കുന്നുണ്ട്. മോഹൻലാൽ പറഞ്ഞത് ബാബു ഒന്ന് എന്‍ജോയ് ചെയ്യട്ടെ, റസ്റ്റ് എടുക്കട്ടേയെന്നാണ്. എഎംഎംഎയില്‍ പട്ടിപ്പണി എടുക്കുന്ന വ്യക്തിയാണ് ഇടവേള ബാബു. എന്തൊക്കെ കാര്യങ്ങള്‍ നോക്കണം. അംഗങ്ങളുടെ ക്ഷേമ പ്രവർത്തനങ്ങള്‍, കേസുകള്‍, ഏതെങ്കിലും അംഗത്തിന് മറ്റേതെങ്കിലും സംഘടനയുമായി പ്രശ്നം വന്നാല്‍ അവരുമായി സംസാരിക്കണം, അവരുടെ ശത്രുത മേടിച്ച് വെക്കണം.

ടിനി ടോം

പിന്നെ സിനിമയില്‍ തുടർച്ചയായി അഭിനയിക്കണം എന്ന് ആഗ്രഹമുള്ളവർ ജനറല്‍ സെക്രട്ടറിയായി നില്‍ക്കുന്നത് ബുദ്ധിമുട്ടായിരിക്കുമെന്നും ടിനി പറയുന്നുണ്ട്. സിദ്ധീഖ്, കുക്കു പരമേശ്വരന്‍, ഉണ്ണി ശിവ്പാല്‍ എന്നിവരാണ് ഇപ്പോള്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നത്. ഇന്ന പാനല്‍ എന്ന് പറഞ്ഞ് പ്രഖ്യാപനം നടത്തേണ്ടതില്ലെന്ന് മോഹന്‍ലാല്‍ പറഞ്ഞു. എങ്കിലും നോട്ടീസ് അടിക്കാതെ അമ്മയുടെ ഒരു പാനല്‍ അവിടെയുണ്ട്. അത് എല്ലാവർക്കും അറിയാം. എന്നാല്‍ അത് അങ്ങനെ പ്രഖ്യാപിക്കേണ്ടതില്ല, വ്യക്തിത്വം ഉള്ളവർ ജയിക്കട്ടേയെന്നാണ് മോഹൻലാൽ നിർദേശിച്ചതെന്നും ടിനിടോം പറയുന്നുണ്ട്. അമ്മ പ്രസിഡന്റ് സ്ഥാനത്തേക്ക് നടൻ മോഹൻലാലും ട്രഷറർ സ്ഥാനത്തേക്ക് ഉണ്ണിമുകുന്ദനും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.