Tini Tom about Mohanlal and Mammootty
മലയാളികൾക്ക് ഏറെ സുപരിചിതമായ താരമാണ് ടിനി ടോം. മിമിക്രിയിലൂടെ സിനിമയിലേക്ക് എത്തിയ താരം പല തരത്തിലുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച് കയ്യടി വാങ്ങി. നിരവധി ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് അവസരം ലഭിച്ചതും. സിനിമയിൽ മാത്രമല്ല, സ്റ്റേജ് ഷോ കളിലും റിയാലിറ്റി ഷോകളിലുമെല്ലാം താരം തിളങ്ങാറുണ്ട്. ഇപ്പോഴിതാ ഒരു പ്രമുഖ ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മോഹൻലാലിനെയും മമ്മൂട്ടിയെയും കുറിച്ച് മനസ്സ് തുറക്കുകയാണ് താരം. മലയാള സിനിമയിലെ രണ്ടു സൂപ്പർസ്റ്റാറുകളിൽ നിന്ന് തനിക്കുണ്ടായ അനുഭവം ആണ് താരം അഭിമുഖത്തിൽ തുറന്ന് പറയുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ,
ഒരിക്കൽ പനമ്പള്ളി നഗറിൽ സിനിമ ഓഫീസിന്റെ ഒരു ഉൽഘാടനം നടക്കുന്ന ദിവസമായിരുന്നു. വലിയ ഉൽഘാടനം തന്നെയാണ് അവിടെ നടന്നത്. മമ്മൂക്ക ആണ് ഉൽഘാടനം ചെയ്യാൻ എത്തിയത്. മമ്മൂക്ക ഉൽഘാടനത്തിനായി സ്ഥലത്ത് എത്തി. പുള്ളി അങ്ങോട്ട് വരുമ്പോൾ പെട്ടന്ന് എന്റെ അടുത്ത് വന്നു നിന്ന്. എന്നിട്ട് പറഞ്ഞു ‘എന്തിയെ, ഇങ്ങുവന്നെ’എന്ന്. ഞാൻ ആകെ വല്ലാണ്ടായി. കാരണം എന്തിനാ മമ്മൂക്ക വിളിക്കുന്നത് എന്ന് അറിയതില്ലല്ലോ. ആളുകൾ എല്ലാം കൂടി നിൽക്കുകയാണ് അപ്പോൾ. അവരുടെ എല്ലാം ഇടയിൽ വെച്ച് മമ്മൂക്ക എന്നെ വിളിച്ചപ്പോൾ ഞാൻ അവിടെ ഒരു ഹീറോ ആയെന്നു തന്നെ പറയാം.
എന്നാൽ അത് പോലെ അദ്ദേഹം എത്തിയ മറ്റൊരു ചടങ്ങിലും മറക്കാനാവാത്ത ഒരു അനുഭവം എനിക്ക് ഉണ്ടായി. ഞാൻ അദ്ദേഹത്തെ കാണാനായി ഓടി ചെന്നു. എന്നാൽ മമ്മൂക്ക അത് കണ്ടില്ല. അദ്ദേഹം അപ്പോഴേക്കും കാറിൽ കയറി പോയിരുന്നു. എനിക്ക് എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥ ആയിരുന്നു. ഞാൻ ആകെ വല്ലാണ്ടായി. അപ്പോഴേക്കും എന്റെ കയ്യിൽ വേറെ ആരോ കയറി പിടിച്ചു. ഞാൻ നോക്കിയപ്പോൾ ലാലേട്ടൻ. ലാലേട്ടൻ അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ആ കൂടിയ ആളുകളുടെ മുന്നിൽ ഞാൻ നാണം കേട്ട് പോയേനെ.
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…
തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…