‘എന്നെ ചീത്ത പറഞ്ഞത് ഷിയാസ് കരീമല്ല’, വിശദീകരണവുമായി ടിനി ടോം

തന്നെ നിരന്തരരം ഫോണില്‍ വിളിച്ചു ശല്യപ്പെടുത്തുന്ന യുവാവിനെ പൊലീസ് പിടികൂടിയ വിവരം നടന്‍ ടിനി ടോം ആരാധകരോട് പങ്കുവെച്ചിരുന്നു.
മൂന്ന് മാസത്തിലേറെയായി തന്നെ വിളിച്ചു അസഭ്യം പറഞ്ഞ ഷിയാസ് എന്ന യുവാവിനെതിരെ സൈബര്‍ സെല്ലില്‍ പരാതി കൊടുത്തിരുന്നെന്നും ഇയാളെ പത്ത് മിനുട്ട് കൊണ്ട് പിടികൂടിയെന്നും താരം വ്യക്തമാക്കിയിരുന്നു. അതേസമയം, മാനസിക പ്രശ്നമുള്ള ചെറിയ പയ്യന്‍ ആയതിനാല്‍ കേസ് പിന്‍വലിച്ചെന്നും പിന്നീട് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഷിയാസ് എന്ന് കേട്ടതോടെ ടിനിയുടെ ആരാധകര്‍ നടനും മോഡലുമായ ഷിയാസ് കരീമിനെ സോഷ്യല്‍ മീഡിയയിലൂടെ അപമാനിക്കാന്‍ ശ്രമിച്ചു. ഇതോടെ ടിനി തന്നെ നേരിട്ടെത്തി വിശദീകരണം നല്‍കിയിരിക്കുകയാണ്.

”എന്നെ ഫോണില്‍ വിളിച്ച് ഒരാള് ചീത്ത പറഞ്ഞു എന്ന് പറഞ്ഞത് ഷിയാസ് എന്ന ഒരാളുടെ പേരാണ് പറഞ്ഞത്. അത് ഷിയാസ് കരീം അല്ല. ഷിയാസ് കരീം എന്റെ സഹോദരനാണ്. ആരും തെറ്റിദ്ധരിക്കരുത്. ഷിയാസ് കരീം മോഡലായിട്ടുള്ള സ്റ്റാര്‍ മാജിക്കിലെ എന്റെ സഹോദരനാണ്” എന്നാണ് നടന്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറയുന്നത്. ഷിയാസ് കരീമും ഈ വീഡിയോ പങ്കുവച്ചിട്ടുണ്ട്. ‘അത് ഞാന്‍ അല്ല നിങ്ങള്‍ക്ക് ആള്‍ മാറി എന്നാണ് തോന്നുന്നത്’ എന്ന് കുറിച്ചുക്കൊണ്ടാണ് ടിനി ടോമിന്റെ വിശദീകരണ വീഡിയോ ഷിയാസ് ഷെയര്‍ ചെയ്തത്.

 

Gargi

Recent Posts

ആറാം തമ്പുരാനായി ജിന്റോ!!!

ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം സീസണ്‍ 6 കിരീടം ചൂടി ജിന്റോ. ആകാംക്ഷ നിറച്ച നൂറ് ദിവസങ്ങള്‍ക്കൊടുവില്‍…

5 hours ago

ലോകത്തിലെ ഏറ്റവും മികച്ച അപ്പയ്ക്ക് ഹാപ്പി ഫാദേഴ്‌സ് ഡേ…! ക്യൂട്ട് വീഡിയോയുമായി നയന്‍താര

തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള താരദമ്പതികളാണ് വിഘനേഷ് ശിവനും നയന്‍താരയും. താരപുത്രന്മാരായ ഉലഗിനും ഉയിരും ആരാധകരേറെയുണ്ട്. മക്കളോടൊപ്പമുള്ള നിമിഷങ്ങളുടെ ചിത്രങ്ങളെല്ലാം താരങ്ങള്‍…

7 hours ago

ജാസ്മിന്‍ എന്ന പെണ്‍കുട്ടിയുടെ പേരില്‍ അറിയാന്‍ പോകുന്ന സീസണ്‍!! ഒരു ക്വാളിറ്റി ഇല്ലാത്ത ആള്‍ക്ക് സദാചാര സമൂഹം കപ്പ് കൊടുത്തു വിടുന്നു

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനലാപ്പിലാണ്. ടോപ്പ് ഫൈവ് മത്സരാര്‍ഥികളുമായി ഫിനാലെ പുരോഗമിക്കുകയാണ്. അതിനിടെ ജാസ്മിനെ കുറിച്ചുള്ള ഒരു…

7 hours ago

‘ജ്യേഷ്ഠനും അനുജത്തിയും’!! കുഞ്ഞാറ്റയോടൊപ്പം സ്റ്റൈലിഷ് ലുക്കിലെത്തി മനോജ് കെ ജയന്‍

സ്വര്‍ഗ്ഗത്തിലെ കുട്ടന്‍തമ്പുരാനായി മലയാള സിനിമയിലേക്കെത്തിയ താരമാണ് നടന്‍ മനോജ് കെ ജയന്‍. നിരവധി കഥാപാത്രങ്ങളെ താരം അനശ്വരമാക്കിയിട്ടുണ്ട്. സോഷ്യലിടത്ത് സജീവമാണ്…

8 hours ago

നവ്യയുടെ തലമുടി തോര്‍ത്തി അച്ഛന്‍!! ഫാദേഴ്സ് ഡേയി വീഡിയോയുമായി താരം

ഫാദേഴ്സ് ഡേയില്‍ അച്ഛന് ഹൃദയത്തില്‍ തൊടുന്ന ആശംസ പങ്കുവച്ച് നടി നവ്യാ നായര്‍. അച്ഛനൊടൊപ്പമുള്ള ഹൃദ്യമായ വീഡിയോ പങ്കുവച്ചാണ് നവ്യയുടെ…

9 hours ago

വന്ദേഭാരതില്‍ ഒന്നിച്ച് യാത്ര ചെയ്ത് സുരേഷ് ഗോപിയും കെ.കെ ശൈലജ ടീച്ചറും!! ഇഷ്ടപ്പെട്ട നിമിഷമെന്ന് മേജര്‍ രവി

വന്ദേഭാരതില്‍ ഒന്നിച്ച് യാത്ര ചെയ്ത് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയും മുന്‍ മന്ത്രി കെ.കെ ശൈലജയും. സംവിധായകന്‍ മേജര്‍ രവിയാണ് അവിസ്മരണീയ…

11 hours ago