അത് എന്നെ വല്ലാതെ സങ്കടപ്പെടുത്തി, പൊട്ടിക്കരയുവാൻ ആണ് എനിക്ക് തോന്നിയത് !! ഇന്ത്യയിലെത്തിയപ്പോൾ ഉണ്ടായ അനുഭവം പങ്കുവെച്ച് ടൈറ്റാനിക് നായിക

ആരാധകരുടെ മനസ്സ് കീഴടക്കിയ ചിത്രം ആയിരുന്നു ടൈറ്റാനിക്, നാളിതുവരെ ആയിട്ടും അതിലെ ജാക്കിനെയും റോസിനെയും മനസ്സിൽ കൊണ്ട് നടക്കുന്നവർ ആണ് അതിന്റെ ആരാധകർ, ആത്മാർത്ഥമായ പ്രണയത്തിനു ഉദാഹരണമായി ഇപ്പോഴും പറയുന്നത് ജാക്കിനെയും റോസിനെയും ആണ്, അതിലെ നായികക്ക് അതിൽ അഭിനയിക്കുമ്പോൾ പ്രായം 21 വയസ്സ് ആയിരുന്നു, ഇപ്പോൾ അവർക്ക് പ്രായം 44 വയസ്സ്. ഹിമാലയന്‍ യാത്രക്കിടെ തന്നെ തിരിച്ചറിഞ്ഞ ഒരു കണ്ണിന് കാഴ്ചയില്ലാത്ത 85കാരനെ കുറിച്ച്‌ മാഗസിന്‍ അഭിമുഖത്തില്‍ വിവരിക്കുമ്ബോള്‍ ജാക്കിന്‍റെ നായികയായ റോസ് വികാരാധീനയായി.

അതിശയം തോന്നുന്നു, ‘ടൈറ്റാനിക് എല്ലവാര്‍ക്കും അറിയാം, അത് പുറത്തിറങ്ങിയിട്ട് വര്‍ഷങ്ങളായി,, ഞാന്‍ ഇന്ത്യയിലേക്ക് പോയി, ഹിമാലയന്‍ താഴ്‌വരയിലൂടെ ഞാന്‍ ഒറ്റക്ക് നടക്കുകയായിരുന്നു,, വടികുത്തിയ ഒരു മനുഷ്യന്‍ എന്‍റെ അടുത്തു വന്നു,, എന്നെ നോക്കി കൊണ്ട് അദ്ദേഹം ചോദിച്ചു ‘നിങ്ങള്‍ ടൈറ്റാനിക്കിലെ…’ ‘അതേന്ന്’ ഞാന്‍ മറുപടി നല്‍കി,, അയാള്‍ ഹൃദയത്തില്‍ കൈവെച്ച്‌ കൊണ്ട് പറഞ്ഞു ‘നന്ദി’,, ഞാന്‍ പൊട്ടിക്കരഞ്ഞു… ആ സിനിമ ഇത്രയധികം ആളുകള്‍ക്ക് എത്രമാത്രം നല്‍കി എന്ന് മനസിലാക്കാന്‍ ഇത് എന്നെ സഹായിച്ചു… കേറ്റ് വിന്‍സ് ലെറ്റ് പറഞ്ഞു.

പ്രശസ്ത സംവിധായകനായ ജെയിംസ് കാമറൂണ്‍ സംവിധാനം ചെയ്ത സിനിമയില്‍ അഭിമാനമുണ്ടെന്ന് നടി പറഞ്ഞു,, എന്നാല്‍, സിനിമയുട വന്‍ വിജയം തന്നെ അസ്വസ്ഥയാക്കി,, ഞാന്‍ തികച്ചും ഒരു പൊതു ജീവിതം നയിക്കുകയായിരുന്നു, എന്നാല്‍, അതിന് ഞാന്‍ ഒട്ടും തയാറായിരുന്നില്ല,, പെട്ടെന്ന് ആളുകള്‍ എന്നെ തുറിച്ചു നോക്കുന്നു, എന്നെ കുറിച്ച്‌ സംസാരിക്കുന്നു.

ദിനവും എന്നെക്കുറിച്ചുള്ള അസത്യ കാര്യങ്ങള്‍ ഞാന്‍ വായിക്കുകയോ കേള്‍ക്കുകയോ ചെയ്യുമായിരുന്നു,, ഞാന്‍ മനുഷ്യന്‍ മാത്രമാണ്, അത് വേദനിപ്പിക്കുന്നു,, ഇരുപതുകളില്‍ ഞാനൊരു റോളര്‍ കോസ്റ്ററായിരുന്നു, വാസ്തവത്തില്‍, അതിശയകരമായ ചില സമയങ്ങളുണ്ടെങ്കിലും ചില വിഷമകരമായ സമയങ്ങളും ഉണ്ട്,, ഈ ദിവസങ്ങളില്‍ തിരിഞ്ഞു നോക്കിയ ഞാന്‍, അതിലൂടെ കടന്നു പോയോ?’ എന്ന് സ്വയം ചോദിച്ചു. -കേറ്റ് വിന്‍സ് ലെറ്റ് വ്യക്തമാക്കി.

Rahul

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

15 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

16 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

17 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

20 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

1 day ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

1 day ago