സൂപ്പര്‍ സ്റ്റാർ രജനികാന്ത് നായകനാകുന്ന ഏറ്റവും പുതിയ സിനിമ പ്രഖ്യാപിച്ചു. ടി ജെ ജ്ഞാനവേലിന്റെ പുതിയ പ്രൊജക്റ്റിലാണ് രജനികാന്ത് നായകനായി എ്ത്തുന്നത്. ‘ജയ് ഭീം’ എന്ന ചിത്രത്തിന്റെ സംവിധായകനാണ് ടി ജെ ജ്ഞാനവേലന്‍.’തലൈവര്‍ 170′ എന്നാണ് ചിത്രത്തിന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്നത്. 2024ല്‍ ചിത്രം റിലീസ് ചെയ്യാനാണ് ആലോചന.
ലൈക്ക പ്രൊഡക്ഷന്‍സ് ആയിരിക്കും തലൈവര്‍ 170 എന്ന രജനികാന്ത് ചിത്രം നിര്‍മിക്കുക. അതേ സമയം ചിത്രത്തിന്റ പ്രമേയം സംബന്ധിച്ച് സൂചനകള്‍ ഒന്നും പുറത്തുവിട്ടിട്ടില്ല. സിനിമയുടെ സംഗീത സംവിധായകന് അനിരുദ്ധ് ആയിരിക്കും. ‘ജയിലര്‍’ എന്ന ചിത്രത്തിന്റെ ചിത്രീകരണ തിരക്കിലാണ് രജനികാന്ത്.നെല്‍സണ്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് ജയിലര്‍.
ചിത്രത്തില്‍ മോഹന്‍ലാലും ശിവരാജ്കുമാറും വളരെ പ്രധാനപ്പെട്ട വേഷത്തില്‍ എത്തുന്നു.സിനിമയില്‍ തമന്നയും രമ്യാ കൃഷ്ണനും നായികമാര്‍. സണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ കലാനിധി മാരനാണ് ജയിലര്‍ നിര്‍മിക്കുന്നത്. പേര് സൂചിപ്പിക്കുന്നതുപോലെ ചിത്രത്തില്‍ ഒരു ജയിലറുടെ വേഷത്തിലാണ് രജനി എത്തുന്നത്. മുത്തുവേല്‍ പാണ്ഡ്യന് എന്നാണ് കഥാപാത്രത്തിന്റെ പേര്. അനിരുദ്ധ് രവിചന്ദര്‍ സംഗീതം പകരുന്ന സിനിമയുടെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് വിജയ് കാര്‍ത്തിക് കണ്ണനും ആക്ഷന്‍ കൊറിയോഗ്രാഫി ചെയ്യുന്നത് സ്റ്റണ്ട് ശിവയാണ് .
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…