ഇഷ്ടം തോന്നിയ ആളോട് അത് പറഞ്ഞ ഒരു യുവതിക്ക് കിട്ടിയ മറുപടിയും തുടര്‍ന്ന് നടന്ന സംഭവങ്ങളുമാണ് ഇപ്പോള്‍ ട്വിറ്ററില്‍ വൈറലാകുന്നത്. ജില്ലിയണ്‍ എന്ന ഇരുപത്തിമൂന്നുകാരിക്കാണ് ഒരാളോട് ഇഷ്ടം തോന്നിയത്. പിന്നെ ഒന്നും ആലോചിക്കാതെ ഡെറിക്ക് എന്ന സുന്ദരനായ ആ യുവാവിനോട് തന്റെ ഇഷ്ടം പറയുകയും തന്റെ മൊബൈല്‍ നമ്പര്‍ നല്‍കുകയുമാണ് ജില് ചെയ്തത്.
ഡെറിക്കിന്റെ മറുപടിയും യുഎസ് സ്വദേശിനിയായ ജില്ലിന്റെ ഫോണിലെത്തി. മറുപടി കുറച്ച്. നിരാശപ്പെടുത്തിയെങ്കിലും ഡെറിക്കിന്റെ ഒരു ഓഫര്‍ ജില്ലിന് ഇഷ്ടമായി. ഡെറിക്കിന് ഒരു ഓഫര്‍ ജില്ലിന് ഇഷ്ടമായി. ഡെറിക്കിന്റെ മറുപടി ഇങ്ങനെയായിരുന്നു. ‘ഞാന്‍ ഡെറിക്ക് . ഇഷ്ടം തുറന്നുപറയാനുളള ധൈര്യത്തെ ഞാന്‍ ബഹുമാനിക്കുന്നു. നീ വളരെയധികം സുന്ദരിയാണ്. പക്ഷേ നിര്‍ഭാഗ്യവശാല്‍ ഞാന്‍ ഒരു ഗേയാണ്.