2024ല്‍ സിനിമാ ലോകത്ത് വന്‍ പ്രതീക്ഷ നിറയ്ക്കുന്ന ചിത്രങ്ങളാണ് റിലീസിന് ഒരുങ്ങിയിരിക്കുന്നത്. ആരാധകലോകം ആഘോഷിക്കാന്‍ കാത്തിരുന്ന നിരവധി ചിത്രങ്ങളാണുള്ളത്. പ്രിയ താരങ്ങളുടെ വമ്പന്‍ റിലീസിന് വന്‍ കാത്തിരിപ്പിലാണ് ആരാധകലോകം. സിനിമാപ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രങ്ങളുടെ കണക്കുകള്‍ പുറത്തുവന്നിരിക്കുകയാണ്.
സിനിമാപ്രേമികള്‍ ഏറ്റവുമധികം കാത്തിരിക്കുന്ന 10 സിനിമകളുടെ പട്ടിക പുറത്തുവിട്ടിരിക്കുകയാണ് ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് ആപ്ലികേഷനായ ബുക്ക് മൈ ഷോ. ഏറ്റവും കൂടുതല്‍ ആരാധകര്‍ കാത്തിരിക്കുന്നത് അല്ലു അര്‍ജ്ജുന്റെ പുഷ്പ 2 ദി റൂളിനാണ്. 158.3 k ആരാധകരാണ് സിനിമയില്‍ ഇന്ററസ്റ്റ് പ്രകടിപ്പിച്ചിരിക്കുന്നത്. 2024 ഓഗസ്റ്റ് 15-നാണ് പുഷ്പ 2 തിയ്യേറ്ററിലെത്തുന്നത്. പാന്‍ ഇന്ത്യന്‍ ചിത്രമായിട്ട് അഞ്ച് ഭാഷകളിലായാണ് സിനിമ എത്തുന്നത്.
പട്ടികയില്‍ രണ്ടാമതായുള്ളത് മലയാളചിത്രമാണ്. പൃഥ്വിരാജ് ബ്ലെസി കൂട്ടുക്കെട്ടിലെത്തുന്ന ആടുജീവിതം 117.5 K ആളുകളാണ് ആടുജീവിതത്തിന് വേണ്ടി കാത്തിരിക്കുന്നത്. ഏപ്രില്‍ പത്തിനാണ് ആടുജീവിതം തിയേറ്ററുകളില്‍ എത്തുന്നത്.
ചിത്രം ബെന്യാമിന്റെ ‘ആടുജീവിത’മെന്ന നോവലാണ് ബ്ലെസി സിനിമാക്കിയിരിക്കുന്നത്. ഏറ്റവും കൂടുതല്‍ നാള് ഷൂട്ടിംഗ് നടന്ന ചിത്രവും വര്‍ഷങ്ങളായി കാത്തിരുന്ന ചിത്രവുമാണ് ആടുജീവിതം. ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. സൗദി അറേബ്യയില്‍ ജീവിതമാര്‍ഗം തേടി എത്തിയ ഇന്ത്യന്‍ കുടിയേറ്റ തൊഴിലാളിയായ നജീബ് ആയിട്ടാണ് പൃഥ്വിരാജ് എത്തുന്നത്. നജീബാകാന്‍ കഠിനമായ ഡയറ്റിലായിരുന്നു പൃഥ്വി.
ബുക്ക് മൈ ഷോയില്‍ മൂന്നാമതായി ആരാധകലോകം കാത്തിരിക്കുന്നത് പ്രഭാസ് ചിത്രം കല്‍ക്കി 2898 എഡിയ്ക്ക് വേണ്ടിയാണ്. 110.1K ആളുകളാണ് സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുന്നത്. അമിതാഭ് ബച്ചന്, കമല്ഹാസന്, ദീപിക പദുക്കോണ്‍, ദിഷാ പടാനി തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. നാഗ് അശ്വിനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 600 കോടി ബജറ്റിലാണ്
‘കല്‍ക്കി 2898 എഡി’ ഒരുങ്ങുന്നത്.
തിരുവനന്തപുരം: ജോലിക്ക് ഹാജരാകാത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ നടപടിയുമായി ആരോഗ്യ വകുപ്പ്. ഇവരെ പിരിച്ചുവിടുന്നതിന്റെ ഭാഗമായി പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.…
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ആരോപണമുന്നയിച്ച ജില്ലാ കമ്മിറ്റിയംഗത്തിൽ നിന്ന് വിശദീകരണം തേടി സിപിഎം. കഴിഞ്ഞ രണ്ട്…
'നടി, അവതാരക എന്ന നിലയിലെല്ലാം തിളങ്ങിയ താരമാണ് ദിവ്യാങ്ക തൃപാഠി. തെന്നിന്ത്യയിലും താരത്തിന് വലിയ ആരാധകക്കൂട്ടമുണ്ട്. ഇപ്പോൾ ദിവ്യാങ്ക മുമ്പ്…
മമ്മൂട്ടിയെ നായകനാക്കികൊണ്ട് ഒരു സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്ന് മുൻപ് പൃഥ്വിരാജ് വെളിപ്പെടുത്തിയിരുന്നു. 'എംപുരാന്' ശേഷം മുരളി ഗോപിയുടെ തിരക്കഥയിൽ ആയിരിക്കും…
മലയാളികളുടെ ഇഷ്ട നായിക ശോഭന ഫാസിൽ സംവിധാനം ചെയ്യ്ത 'മണിച്ചിത്ര താഴി'ൽ തന്റെ കഥാപാത്രമായ നാഗവല്ലിയോട് നൂറ് ശതമാനം നീതി…
ഹിന്ദി സീരിയൽ രംഗത്തെ നടിയും, അവതാരകയുമായ താരമാണ് ദിവ്യാങ്ക ത്രിപാഠി, മുൻപൊരിക്കൽ താരം നേരിട്ട കാസ്റ്റിംഗ് കൗച്ചിന് കുറിച്ച് തുറന്നു…