ഇത് മിന്നല്‍ മുരളി സെറ്റിലെ മറ്റൊരു ഫോട്ടോയാണെന്ന് കരുതിയോ..? നിങ്ങള്‍ക്ക് തെറ്റി!!

മലയാള സിനിമാ ചരിത്രത്തിലെ തന്നെ ആദ്യ സൂപ്പര്‍ ഹീറോ ആണ് കുറുക്കന്‍മൂലയിലെ മിന്നല്‍ മുരളി. ചിത്രത്തിലെ ടോവിനോയുടെ കഥാപാത്രം തൊട്ട് ആ സിനിമയില്‍ അഭിനയിച്ച എല്ലാ കഥാപാത്രങ്ങളും ഹിറ്റായി മാറിയപ്പോള്‍ ബേസില്‍ ജോസഫിന്റെ സംവിധാനവും ഹിറ്റായി മാറുകയായിരുന്നു.

ഇപ്പോഴിതാ അതേ ടീമിന്റെ പുതിയൊരു ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്. മിന്നല്‍ മുരളി ടീം വീണ്ടും ഒന്നിക്കുന്നു എന്ന വാര്‍ത്ത കേള്‍ക്കുമ്പോള്‍ തന്നെ ആരാധകര്‍ക്ക് ആവേശമാണ്. കാരണം പ്രേക്ഷകര്‍ക്കിടയില്‍ അത്രയും സ്വീകാര്യത ലഭിച്ച ഒരു ചിത്രമായിരുന്നു മിന്നല്‍ മുരളി. അതേ ടീമിനൊപ്പം ഇരിക്കുന്ന ഫോട്ടോ നടന്‍ ടോവിനോ തന്നെയാണ് തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴി പുറത്ത് വിട്ടത്. സംവിധായകന്‍ ബേസില്‍ ജോസഫ്, ഗുരു സോമസുന്ദരം, ഛായാഗ്രാഹകന്‍ സമീര്‍ താഹിര്‍ എന്നിവര്‍ക്കൊപ്പമുള്ള ചിത്രമാണ് ടൊവിനോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്.

ഇത് മിന്നല്‍ മുരളിയുടെ സെറ്റിലെ ഫോട്ടോ ആണെന്ന് നിങ്ങള്‍ക്ക് തെറ്റി എന്നാണ ടോവിനോ പറയുന്നത്. ”ഇത് മിന്നല്‍ മുരളി സെറ്റിലെ മറ്റൊരു ഫോട്ടോയെന്ന് കരുതിയെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. ഇത് മിന്നല്‍ മുരളിക്ക് ശേഷം ഞാന്‍ ചെയ്ത ചിത്രത്തിന്റെ ബംഗ്‌ളൂരുവിലെ സെറ്റില്‍ വെച്ചെടുത്ത ചിത്രമാണ്. ഈ ചിത്രത്തില്‍ മിന്നല്‍ മുരളിയിലെ സിനിമാറ്റോഗ്രാഫര്‍ പ്രൊഡ്യൂസറായി.” ”മിന്നല്‍ മുരളിയുടെ സംവിധായകന്‍ എന്റെ സഹതാരമായി, മിന്നല്‍ മുരളിയിലെ സഹതാരം ഞങ്ങളോടൊപ്പം ചില നിമിഷങ്ങള്‍ ചെലവഴിക്കാന്‍ എത്തിയതാണ്. ആളുകള്‍ സിനിമ ചെയ്യുന്നത് ആസ്വദിക്കുമ്പോള്‍, ഇത് സംഭവിക്കുമെന്ന് ഞാന്‍ ഊഹിക്കുന്നു” എന്നാണ് ടൊവിനോ ചിത്രത്തോടൊപ്പം കുറിച്ചിരിക്കുന്നത്.

Rahul

Recent Posts

മമ്മൂക്ക ഇപ്പോൾ ഒരുപാടുപേരുടെ ചുമട് താങ്ങുന്നുണ്ട്! എന്നാൽ അദ്ദേഹത്തിന് പബ്ലിസിറ്റി  ഇഷ്ട്ടമല്ല, റോബർട്ട് കുര്യാക്കോസ്

മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്‍റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…

8 hours ago

തന്റെ ചിരി മോശമാണ്! എന്നാൽ എന്നെക്കാൾ മോശമായി  ചിരിക്കുന്ന ആൾ വിനീത് ശ്രീനിവാസനാണ്; ബേസിൽ ജോസഫ്

മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…

9 hours ago

നടൻ ദിലീപിന് വേണ്ടി സംസാരിക്കാൻ തുടങ്ങിയപ്പോൾ മുതൽ തന്നെ ഒതുക്കാൻ നോക്കി! അവസരങ്ങളും നഷ്ട്ടപെട്ടു; ലക്ഷ്മി പ്രിയ

കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…

9 hours ago

പുതിയ കാറുമായി ലക്ഷ്മി നക്ഷത്ര! കൊല്ലം സുധിയെ  വെച്ച് കാശുണ്ടാക്കുന്നു,  പരിഹാസ കമെന്റുകൾ

കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും  സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…

12 hours ago

47 വര്ഷമായി താൻ അഭിനയിച്ചുക്കൊണ്ടിരിക്കുന്നു! തന്റെ ആദ്യ സിനിമപോലെ തന്നെയാണ് ഈ സിനിമയും; മോഹൻലാൽ

മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360  എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…

13 hours ago

മക്കൾക്ക് എന്നെ നന്നായി അറിയാം എന്നാൽ മരുമക്കൾക്ക് കാണില്ല! മക്കൾക്കുള്ളതെല്ലാം വ്യവസ്ഥ ചെയ്‌യും; മല്ലിക സുകുമാരൻ

പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…

14 hours ago