യുവിയ്‌ക്കൊപ്പം ടോവിനോയും ബേസിലും! ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

ഗോദ എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം ടോവിനോ തോമസും ബേസില്‍ ജോസഫും ഒന്നിക്കുന്ന പുതിയ ചിത്രം മിന്നല്‍ മുരളിയ്ക്കായി കട്ട വെയ്റ്റിംഗിലാണ് മലയാളി പ്രേക്ഷകര്‍. ഇപ്പോഴിതാ ചിത്രത്തിന്‌റെ പ്രമോഷന്‍ പരിപാടികളുടെ ഭാഗമായി മുംബൈയിലെത്തിയ ഇരുവരും ക്രിക്കറ്റ് സൂപ്പര്‍താരം യുവരാജ് സിംഗിനോടൊപ്പം നില്‍ക്കുന്ന ഫോട്ടോകളാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്.

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗിനെ നേരിട്ട് കാണാന്‍ സാധിച്ചതിലുള്ള സന്തോഷം നടന്‍ ടൊവിനോ തോമസും സംവിധായകന്‍ ബേസില്‍ ജോസഫും തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി ആരാധകരുമായി പങ്കുവെച്ചു. യുവരാജിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ച്‌കൊണ്ട് ടൊവിനോ എഴുതിയ കുറിപ്പും ശ്രദ്ധ നേടുകയാണ്. ടോവിനോയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു. ”എക്കാലത്തും ഞാന്‍ താങ്കളുടെ കടുത്ത ആരാധകനായിരുന്നു യുവരാജ് സിങ്! താങ്കളെ കണ്ടുമുട്ടിയതിലും നിങ്ങളോടൊപ്പം കുറച്ചു സമയം ചിലവഴിച്ചതിലും അതിയായ സന്തോഷം. ഡര്‍ബനിലെ നിങ്ങളുടെ ആറ് സിക്‌സറുകള്‍ പോലെ ഇത് എനിക്ക് അവിസ്മരണീയ ഓര്‍മ്മയായി തുടരും” എന്നാണ് ടൊവിനോ കുറിച്ചിരിക്കുന്നത്.

യുവരാജിന്റെ കൂടെ ബേസിലും ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. ടൊവിനോയെ നായകനാക്കി ബേസില്‍ ജോസഫ് ഒരുക്കുന്ന മിന്നല്‍ മുരളി ഡിസംബര്‍ 24ന് നെറ്റ്ഫ്ളിക്സില്‍ റിലീസ് ചെയ്യുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. സിനിമയുടെ പ്രമോ ഷൂട്ടുകളുടെ ഭാഗമായി ഇരുവരും മുംബൈയിലെത്തിയതിനെ തുടര്‍ന്നാണ് ക്രിക്കറ്റ് താരം യുവരാജ് സിംഗിനെ കണ്ടുമുട്ടിയത്.

 

Rahul

Recent Posts

എന്റെ അടിക്കുറിപ്പ് അധികമായിരിക്കുന്നു! സെലിനുമായുള്ള പ്രണയത്തെ കുറിച്ച് പ്രതികരിച്ചു; മാധവ് സുരേഷ്

നടനും എം പിയും ഒക്കെയായ സുരേഷ് ഗോപിയുടെ മകൻ ​മാധവ് സുരേഷ് ഇപ്പോൾ  പങ്കിട്ടൊരു സോഷ്യൽ മീഡിയ പോസ്റ്റാണ് ആരാധകർക്കിടയിൽ…

9 mins ago

ആ പാട്ട് എന്തിനെന്ന് ആലോചിച്ചപ്പോളാണ് അത് പെണ്ണിനെക്കുറിച്ചോ അല്ലെങ്കിൽ മദ്യത്തെ കുറിച്ചോ ആകട്ടെ എന്ന് ചിന്തിച്ചത്, വിനീത് ശ്രീനിവാസൻ

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പ്രണവ്, ധ്യാൻ എന്നിവർ അഭിനയിച്ച ചിത്രം വർഷങ്ങൾക്ക് ശേഷം തീയറ്ററുകളിൽ നല്ല പ്രേഷക പ്രതികരണം…

47 mins ago

ബിഗ് സ്ക്രീനിലേക്ക് ഇനിയും ഒരു താരപുത്രി! നടൻ റഹുമാൻറെ മകൾ അലീഷ  സിനിമയിലേക്ക് എത്തുന്നു

ഒരു കാലത്ത് മലയാളികളുടെ പ്രിയങ്കരനായ നടൻ ആയിരുന്നു റഹുമാൻ, ഇപ്പോളിതാ അദ്ദേഹത്തിന്റെ അതേപാതയിലൂടെ മകൾ അലീഷ സിനിമയിലേക്ക് എത്തുകയാണ്, ഇപ്പോൾ…

2 hours ago

അങ്ങനെ നോക്കിയാൽ എയ്ഡ്സ് എന്ന രോഗം വന്നത് നന്നായി

ഭാഷയുടേയും ദേശത്തിന്റേയും അതിര്‍ വരമ്പുകളില്ലാതെ എല്ലാ സിനിമാ ഇന്‍ഡസ്ട്രികളിലും നിലനില്‍ക്കുന്ന ഒന്നാണ് കാസ്റ്റിംഗ് കൗച്ച്. പല മുന്‍നിര താരങ്ങള്‍ പോലും…

3 hours ago

ബിഗ് ബോസ് ഷോ കഴിഞ്ഞിട്ട് തീരുമാനിക്കാനായിരുന്നു പ്ലാൻ, ജാസ്മിൻ

എൻഗേജ് മെന്റ് കഴിഞ്ഞിട്ടില്ലെന്നും ബിഗ് ബോസ് ഷോ കഴിന്നതിനു ശേഷം നോക്കിയിട്ട് തീരുമാനിക്കാനായിരുന്നു പ്ലാനെന്നു ആവർത്തിക്കുകയാണ് ജാസ്മിൻ ജാഫർ .…

3 hours ago

ബ്രേക്കപ്പിന് പിന്നാലെയാണ് താൻ ഇനി വിവാഹിതയാകില്ല എന്ന് വരലക്ഷ്‌മി അറിയിച്ചത്

തെന്നിന്ത്യന്‍ സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നടി വരലക്ഷ്മി ശരത്കുമാര്‍ വിവാഹിതയാവുകയാണ്. പ്രധാനമന്ത്രി മോദി മുതല്‍ രജനികാന്ത്, കമല്‍ഹാസന്‍ എന്നിങ്ങനെ പ്രമുഖരായ…

4 hours ago