നടന് വിനീത് കുമാര്‍ സംവിധാനം ചെയ്യുന്ന ടൊവിനോ ചിത്രം ഡിയര്‍ ഫ്രണ്ടിന്റെ ടീസര്‍ പുറത്ത്. ദര്‍ശന രാജേന്ദ്രന്, ബേസില്‍ ജോസഫ്, അര്ജുന് ലാല്‍ എന്നിവരും പ്രധാന വേഷത്തിലെത്തുന്ന ചിത്രം അഞ്ച് സുഹൃത്തുക്കളുടെ കഥയാണ് പറയുന്നത്. മായാനദിക്ക് ശേഷം ടൊവിനോ തോമസും ദര്‍ശന രാജേന്ദ്രനും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. മായാനദിയില്‍ ചെറിയ വേഷത്തിലാണ് ദര്‍ശന എത്തിയത്, ടൊവിനോയുമായി കോമ്പിനേഷന്‍ രംഗങ്ങളും ഉണ്ടായിരുന്നില്ല.
എന്നാല്‍ ഡിയര്‍ ഫ്രണ്ടില്‍ ഇരുവരും പ്രധാന വേഷങ്ങളിലാണെത്തുന്നത്. ജസ്റ്റിന് വര്‍ഗീസാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ഷൈജു ഖാലിദാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ഷൈജു ഖാലിദ്, സമീര്‍ താഹിര്‍, ആഷിഖ് ഉസ്മാന് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. ഹാപ്പി അവേഴ്സ് എന്റര്ടെയ്ന്മെന്റ്സിന്റെയും ആഷിഖ് ഉസ്മാന് പ്രൊഡക്ഷന്സിന്റെയും ബാനറിലാണ് നിര്‍മാണം.
ഷറഫു, സുഹാസ്, അര്‍ജുന്‍ലാല്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ. ദീപു ജോസഫാണ് ചിത്രത്തിന്റെ ചിത്ര സംയോജനം നിര്‍വഹിക്കുന്നത്. അയാള്‍ ഞാനല്ല എന്ന ചിത്രത്തിലൂടെയാണ് നടന് വിനീത് കുമാര്‍ ആദ്യമായി സംവിധായകനായത്. ഫഹദ് ആയിരുന്നു വിനീതിന്റെ ആദ്യ സംവിധാന സംരഭത്തിലെ നായകന്. ഡിയര്‍ ഫ്രണ്ട് ജൂണ്‍ 10ന് പ്രേക്ഷകര്‍ക്ക് മുന്നിലെത്തും.
തൃഷയും വിജയുമാണ് തമിഴകത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സജീവ ചർച്ച. വിജയുടെ 50ാം പിറന്നാൾ ദിനത്തിൽ തൃഷ പങ്കുവെച്ച ഫോട്ടോയാണ്…
കാൽനൂറ്റാണ്ടിലധികം താരസംഘടനയെ നയിച്ച ഇടവേള ബാബു ജനറൽ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത് പലർക്കും ഇപ്പോഴും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. വളരെ വിഷമത്തോടെയാണ്…
മീര ജാസ്മിൻ ഒരു കോമ്പ്ളിക്കേറ്റഡ് താരമാണെന്ന് പറയുകയാണ് തമിഴ് നടൻ ശ്രീകാന്ത്. ഈയിടെ ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ്…
മലയാളസിനിമയിലെ ക്രോഡഡ് പുള്ളറാണ് മോഹൻലാൽ . ആരാധകർ ഏറെയുള്ള മോഹൻലാലിന്റെ പല സിനിമകൾക്കും വലിയ റിപ്പീറ്റ് വാല്യൂവുണ്ട്. പക്ഷെ ഈയടുത്ത…
ആലപ്പുഴ: 15 വർഷം മുമ്പു നടന്ന സംഭവത്തിൻറെ ചുരുളഴിഞ്ഞതോടെ ഞെട്ടലിൽ ഒരു നാട്. സെപ്റ്റിക് ടാങ്കിൽ ഒരു യുവതിയുടെ മൃതദേഹമെന്ന…
വായ് നാറ്റത്തെ ചെറുക്കാനും വായിലെ ബാക്ടീരിയ കുറയ്ക്കാനുമെല്ലാം ഉപയോഗിക്കുന്നതാണ് മൗത്ത് വാഷ്. ആന്റി ബാക്ടീരിയൽ മൗത്ത് വാഷ് ഉപയോഗിച്ചാൽ വായിലെ…