കഥാപാത്രം ആവശ്യപ്പെടുന്നെങ്കില്‍ ചെയ്‌തേ പറ്റൂ…! – ടോവിനോ തോമസ്

മലയാള സിനിമയിലെ യുവ നടന്മാരില്‍ ഏറെ ആരാധകരുള്ള ഒരു നടനാണ് ടോവിനോ തോമസ്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രം തല്ലുമാലയെ കുറിച്ചും ചിത്രത്തിന് വേണ്ടി ടോവിനോ സ്വീകരിച്ച മേക്കോവറിനെ കുറിച്ചുമാണ് ചര്‍ച്ചകള്‍ നടക്കുന്നത്, ആഷിഖ് അബുവിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ നാരദന്‍ ആണ് ടോവിനോയുടേതായി പുറത്തിറങ്ങിയ ഏറ്റവും ഒടുവിലത്തെ സിനിമ. മാധ്യമ പ്രവര്‍ത്തകനായി ഒരു സീരിയസ് വേഷത്തില്‍ എത്തിയ ടോവിനോ ഇപ്പോള്‍ പുതിയ സിനിമ തല്ലുമാലയ്ക്ക് വേണ്ടി വരുത്തിയ ചേഞ്ച് ആരാധകരില്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

ഇതോടൊപ്പം ടോവിനോ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ കുറിച്ച വാക്കുകളും ശ്രദ്ധ നേടുകയാണ്. എന്നിലേക്ക് വരുന്ന കഥാപാത്രങ്ങള്‍ വളരെ വ്യത്യസ്തമാണ് എന്നാണ് അദ്ദേഹം പോസ്റ്റിലൂടെ വ്യക്തമാക്കുന്നത്. വളരെ ഭംഗിയുള്ളതും ചിലത് വളരെ വ്യത്യസ്തവുമായിരിക്കും. ശരീരഭാഷ ആവശ്യപ്പെടുന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ഞാന്‍ ആസ്വദിക്കാറുണ്ട്. ചിലപ്പോള്‍ അങ്ങേയറ്റം സ്വാതന്ത്ര്യം ലഭിക്കുന്ന കഥാപാത്രങ്ങളുണ്ട് വസീം അതുപോലെയൊന്നോ അതിനുമപ്പുറമോ ഉള്ള കഥാപാത്രമാണ് എന്നാണ് തല്ലുമാലയിലെ തന്റെ കഥാപാത്രത്തെ കുറിച്ച് അദ്ദേഹം കുറിച്ചിരിക്കുന്നത്.

20കാരനായ മണവാളന്‍ വസീം ആയി മൂന്ന് ഗെറ്റപ്പുകളിലാണ് തല്ലുമാല എന്ന സിനിമയില്‍ ടോവിനോ സിനിമയില്‍ എത്തുക. സിനിമയിലെ ‘കണ്ണില്‍ പെട്ടോളെ” എന്ന ആദ്യഗാനം ഈയടുത്ത് റിലീസ് ചെയ്തിരുന്നു. ഗാനരംഗത്തില്‍ ടോവിനോയുടെ ഫ്രീക്ക് ലുക്കും ഡാന്‍സ് സ്റ്റെപ്പുകളും ആരാധകരുടെ മനം കവരുന്നത് ആയിരുന്നു. വര്‍ഷങ്ങള്‍ക്കുമുമ്പ് എനിക്ക് ചില കാര്യങ്ങള്‍ ചെയ്യുന്നതിനെ പറ്റി ചിന്തിക്കാന്‍ പോലും കഴിയില്ലായിരുന്നു.

പക്ഷേ, ഒരു കഥാപാത്രം അങ്ങനെ ആവശ്യപെടുന്നു എങ്കില്‍ അത് നമ്മള്‍ ചെയ്യണ്ടി വരും. പ്രത്യേകിച്ച് നമുക്ക് ആത്മവിശ്വാസം നല്‍കുന്ന ഒരു നല്ല ടീം നമ്മോടൊപ്പം ഉണ്ടെങ്കില്‍…. എന്നാണ് ടോവിനോ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. ഉണ്ട, ലവ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സംവിധായകന്‍ ഖാലിദ് റഹ്‌മാന്‍ അണിയിച്ചൊരുക്കുന്ന ചിത്രമാണ് തല്ലുമാല. ടൊവിനോ തോമസിനൊപ്പം കല്യാണി പ്രിയദര്‍ശന്‍ ഷൈന്‍ ടോം ചാക്കോ തുടങ്ങിയവരും ഈ സിനിമയില്‍ പ്രാധാനവേഷങ്ങളില്‍ എത്തുന്നുണ്ട്.

Rahul

Recent Posts

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

3 hours ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

3 hours ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

3 hours ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

3 hours ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

3 hours ago

തമിഴ് സിനിമയിലെ വിവാദ നായികയാണ് തൃഷ

തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…

4 hours ago