കാണുന്നതിന് മുമ്പ് അറിയേണ്ടതെല്ലാം അറിയിച്ചിരിക്കും!! സിനിമയെ പറ്റി കുത്തി കുത്തി ചോദിക്കുന്നത് എന്തിനാണ്‌-ടൊവിനോ

കേരളത്തിലെ സിനിമാ പ്രേമികള്‍ ഒന്നടങ്കം പ്രതീക്ഷയോടെ കാത്തിരിക്കുന്ന താരരാജാവിന്റെ ചിത്രമാണ് എമ്പുരാന്‍. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് എമ്പുരാന്‍. ആശിര്‍വാദ് സിനിമാസും ലൈക പ്രൊഡക്ഷന്‍സും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിലുമാണ് എത്തുന്നത്.

ചിത്രത്തിനെ കുറിച്ച് നടന്‍ ടൊവിനോ തോമസ് പറയുന്ന വാക്കുകള്‍ ശ്രദ്ധേയമായിരിക്കുകയാണ്. എമ്പുരാനിലും ജിതിന്‍ രാംദാസിന്റെ തുടര്‍ച്ച കാണാന്‍ സാധ്യതയുണ്ടെന്ന് ടൊവിനോ പറഞ്ഞു. സിനിമയുടെ എല്ലാ അപഡേറ്റ്‌സും സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കിടുന്നുണ്ടെന്നും ടൊവിനോ വ്യക്തമാക്കി.

പ്രേക്ഷകര്‍ സിനിമ കാണുന്നതിന് മുമ്പ് അറിയേണ്ടതെല്ലാം അറിയിച്ചിരിക്കുമെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു. പുതിയ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടന്ന അഭിമുഖത്തിനിടയിലായിരുന്നു താരം എമ്പുരാനെക്കുറിച്ച് വെളിപ്പെടുത്തിയത്.

‘എമ്പുരാനില്‍ ജതിന്‍ രാംദാസിന്റെ തുടര്‍ച്ച കാണാന്‍ കഴിയുമായിരിക്കും. അങ്ങനെയാണ് ഇതുവരെ കിട്ടിയിട്ടുള്ള റിപ്പോര്‍ട്ട്സ്. ആ സിനിമയുടെ കറക്ട് അപ്ഡേറ്റ്സ് സമയാസമയങ്ങളില്‍ ഞങ്ങളുടെ എല്ലാവരുടെയും സമൂഹമാദ്ധ്യമ അക്കൗണ്ടുകളിലൂടെ പുറത്തുവിടും. അങ്ങനെയൊരു പ്ലാന്‍ ആ സിനിമക്ക് ഉള്ളതാണ്. അതങ്ങനെ തന്നെ പോകട്ടെ.

കറക്ടായിട്ട് ആ സിനിമ കാണും മുമ്പ് നിങ്ങള്‍ അറിയേണ്ടതെല്ലാം ഉറപ്പായിട്ടും നിങ്ങള്‍ അറിഞ്ഞിരിക്കും. പിന്നെ അതിന് മുമ്പ് അറിഞ്ഞിട്ട് എന്തിനാണ്. അത് നിങ്ങളുടെ ആസ്വാദനത്തെ ബാധിക്കും. അതിന്റെ ആവശ്യമില്ലല്ലോ.

ആ സിനിമ കാണുമ്പോള്‍ എന്താണ് ആ സിനിമയില്‍ സംഭവിക്കുന്നതെന്ന് അറിയാതെ കണ്ടുകഴിഞ്ഞാല്‍ കുറച്ചുകൂടെ നന്നാവും. നിങ്ങളുടെ ആസ്വാദനത്തിന് വേണ്ടിയാണ് ഞങ്ങള്‍ വിവരങ്ങള്‍ മറച്ചുവെക്കുന്നത്. പിന്നെ സിനിമയെ പറ്റി കുത്തി കുത്തി ചോദിക്കുന്നത് എന്തിനാണെന്നും ടൊവിനോ ചോദിക്കുന്നു.

Anu

Recent Posts

‘മുകേഷേട്ടനും ലാലേട്ടനും നിൽക്കുന്നുണ്ട്, എന്താണിതെന്ന് തോന്നി, ഞാൻ കരയാൻ തുടങ്ങി’; അനുഭവം പറഞ്ഞ് ശ്വേത മേനോൻ

മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…

13 hours ago

മിക്കവർക്കുമുള്ള ശീലം, പക്ഷേ ഇത് അമിതമാകുന്നത് ഒട്ടേറെ ആരോ​ഗ്യ പ്രശ്നങ്ങളുണ്ടാക്കും; കാപ്പി കുടിക്കുന്നവർ ശ്രദ്ധിക്കൂ…

രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…

13 hours ago

‘രാവിലെ 11:20 നും 11:50 നും ഇടയിലുള്ള ശുഭമുഹൂ‍ർത്തത്തിൽ…; പ്രേമിക്കാൻ ഈസി പക്ഷേ’; സന്തോഷം പങ്കുവെച്ച് ശ്രീവിദ്യ

ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക്‌ എന്ന ഷോയിലൂടെ താരം വളരെ…

14 hours ago

ഞാൻ കൂടുതൽ അടുക്കുന്ന ആളാണ് ആ പേടികൊണ്ടു ഇപ്പോൾ അകലം പാലിക്കുന്നു; എലിസബത്ത്

നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…

17 hours ago

ഓൺലൈൻ ചാനലുകാർ നേരിട്ടും അല്ലാതെയും  തന്നെ ഭീഷണിപ്പെടുത്താറുണ്ട്; ആസിഫ് അലി

റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…

19 hours ago

സ്നേഹിച്ചവർ വിശ്വാസവഞ്ചന കാണിച്ചു; ഇന്റർവ്യൂകൾ കൊടുക്കില്ല: ജാസ്മിൻ ലൈവിൽ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സിന് ശേഷം ആദ്യമായി തന്റെ വിശേഷങ്ങൾ ആരാധകരുമായി യുട്യൂബ് ലൈവ് വീഡിയോയിലൂടെ പങ്കിട്ടിരിക്കുകയാണ് ജാസ്മിൻ, ബി​​ഗ്…

20 hours ago