സിനിമ പാരമ്പര്യം ഇല്ലാതെ തന്നെ സിനിമയിൽ സ്വന്തമായി സ്ഥാനം നേടിയ താരമാണ് ടോവിനോ തോമസ്. നിരവധി ചിത്രങ്ങളിൽ ആണ് താരം കുറഞ്ഞ സമയം കൊണ്ട് അഭിനയിച്ചത്. അഭിനയിച്ച ചിത്രങ്ങൾ എല്ലാം ശ്രദ്ധിക്കപ്പെട്ടതോടെ ടോവിനോ സുപ്പർസ്റ്റാർ ലെവലിലേക്ക് ഉയരുകയായിരുന്നു. നിരവധി ഹിറ്റ് ചിത്രങ്ങൾ ആണ് താരത്തിന്റേതായി പുറത്തിറങ്ങിയത്. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് താരം മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുത്തത്. നിരവധി ആരാധകരെയാണ് താരം കുറഞ്ഞ സമയത്തിനുളളിൽ സ്വന്തമാക്കിയത്. അത് കൊണ്ട് തന്നെ താരത്തിന് വിമർശകരും കുറവല്ല. 2018 ആണ് ടോവിനോയുടെതായി ഏറ്റവും ഒടുവിൽ ഇറങ്ങിയ ചിത്രം. സിനിമ സൂപ്പർഹിറ്റ് ആകുകയും ചെയ്തിരുന്നു.
ഇന്നലെ വൈകിട്ടാണ് ടോവിനോ പരാതി നൽകിയിരിക്കുന്നത്. തന്നെ അപകീർത്തിപെടുതുനൻ തരത്തിൽ ഉള്ള പോസ്റ്റിന്റെ ലിങ്ക് കൂടി ഉൾപ്പെടുത്തിയാണ് ടോവിനോ പരാതി നൽകിയിരിക്കുന്നത്. കമ്മീഷണർക്ക് കൊടുത്ത പരാതി പനങ്ങാട് പൊലീസിന് കൈമാറുകയായിരുന്നു. ഉടൻ തന്നെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിക്കുകയും ടോവിനോയെ അപകീർത്തി പെടുത്താൻ ശ്രമിച്ച വ്യക്തിയുടെ സ്വദേശം ഉൾപ്പെടെയുള്ള വിവരങ്ങൾ പൊലീസിന് ലഭിക്കുകയും ചെയ്തിരുന്നു. ഉടൻ തന്നെ പോലീസ് നടപടി എടുക്കുന്നത് ആയിരിക്കും എന്നുമാണ് പുറത്ത് വരുന്ന വിവരം.