ടോവിനോ തോമസിന്റെ നേരിട്ടുള്ള പരാതിയിന്മേൽ ആണ് പോലീസ് കേസെടുത്തത്

സിനിമ പാരമ്പര്യം ഇല്ലാതെ തന്നെ സിനിമയിൽ സ്വന്തമായി സ്ഥാനം നേടിയ താരമാണ് ടോവിനോ തോമസ്. നിരവധി ചിത്രങ്ങളിൽ ആണ് താരം കുറഞ്ഞ സമയം കൊണ്ട് അഭിനയിച്ചത്. അഭിനയിച്ച ചിത്രങ്ങൾ എല്ലാം ശ്രദ്ധിക്കപ്പെട്ടതോടെ ടോവിനോ സുപ്പർസ്റ്റാർ ലെവലിലേക്ക് ഉയരുകയായിരുന്നു. നിരവധി ഹിറ്റ് ചിത്രങ്ങൾ ആണ് താരത്തിന്റേതായി പുറത്തിറങ്ങിയത്. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് താരം മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുത്തത്. നിരവധി ആരാധകരെയാണ് താരം കുറഞ്ഞ സമയത്തിനുളളിൽ സ്വന്തമാക്കിയത്. അത് കൊണ്ട് തന്നെ താരത്തിന് വിമർശകരും കുറവല്ല. 2018 ആണ് ടോവിനോയുടെതായി ഏറ്റവും ഒടുവിൽ ഇറങ്ങിയ ചിത്രം. സിനിമ സൂപ്പർഹിറ്റ് ആകുകയും ചെയ്തിരുന്നു.

നിരവധി സിനിമകൾ ആണ് ടോവിനോയുടെതായി അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. എന്നാൽ ഈ അവസരത്തിൽ ഇപ്പോൾ ടോവിനോയുടെതായ ഒരു വാർത്തയാണ്  സോഷ്യൽ മീഡിയയിൽ ഇപ്പോൾ പ്രേഷകരുടെ ശ്രദ്ധ നേടുന്നത്. സോഷ്യൽ മീഡിയയിൽ കൂടി നിരന്തരമായി തന്നെ അപകീർത്തി പെടുത്തുന്ന പോസ്റ്റുകൾ പങ്കുവെക്കുന്ന പേജിനെതിരെ ആണ് ടോവിനോ ഇപ്പോൾ പരാതി നൽകിയിരിക്കുന്നത്. നിരന്തരം അപകീർത്തി പെടുത്തി തന്നെ അപമാനിക്കുന്നു എന്നാണ് ടോവിനോ സിറ്റി പോലീസ് കമ്മീഷണർക്ക് നൽകിയ പരാതിയിൽ പറഞ്ഞിരിക്കുന്നത്.

ഇന്നലെ വൈകിട്ടാണ് ടോവിനോ പരാതി നൽകിയിരിക്കുന്നത്. തന്നെ അപകീർത്തിപെടുതുനൻ തരത്തിൽ ഉള്ള പോസ്റ്റിന്റെ ലിങ്ക് കൂടി ഉൾപ്പെടുത്തിയാണ് ടോവിനോ പരാതി നൽകിയിരിക്കുന്നത്. കമ്മീഷണർക്ക് കൊടുത്ത പരാതി പനങ്ങാട് പൊലീസിന് കൈമാറുകയായിരുന്നു. ഉടൻ തന്നെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിക്കുകയും ടോവിനോയെ അപകീർത്തി പെടുത്താൻ ശ്രമിച്ച വ്യക്തിയുടെ സ്വദേശം ഉൾപ്പെടെയുള്ള വിവരങ്ങൾ പൊലീസിന് ലഭിക്കുകയും ചെയ്തിരുന്നു. ഉടൻ തന്നെ പോലീസ് നടപടി എടുക്കുന്നത് ആയിരിക്കും എന്നുമാണ് പുറത്ത് വരുന്ന വിവരം.

Devika

Recent Posts

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

3 hours ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

3 hours ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

3 hours ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

4 hours ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

4 hours ago

തമിഴ് സിനിമയിലെ വിവാദ നായികയാണ് തൃഷ

തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…

4 hours ago