മലയാളത്തിന്റെ സൂപ്പര്‍ താരമാണ് നടന് ടൊവിനോ. നിരവധി മികച്ച കഥാപാത്രങ്ങളിലൂടെ മലയാളി മനസ്സില്‍ ചേക്കേറിയ താരമാണ്. ഇപ്പോഴിതാ പ്രിയ താരത്തിന് ഷൂട്ടിംഗിനിടെ പരിക്കേറ്റെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. ‘നടികര്‍ തിലകം’ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്.
പെരുമ്പാവൂരിനടുത്ത് മാറമ്പള്ളിയില്‍ ചിത്രീകരണം നടക്കുന്നതിനിടെയാണ് സംഭവം. കാലിനാണ് താരത്തിന് പരിക്കേറ്റത്. പരുക്ക് ഗുരുതരമുള്ളതല്ലെങ്കിലും ഒരാഴ്ചത്തെ വിശ്രമം താരത്തിന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചതിനാല്‍ ചിത്രീകരണം നിര്‍ത്തിവെച്ചെന്നാണ് റിപ്പോര്‍ട്ട്. ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘നടികര്‍ തിലകം’. ഷൂട്ടിംഗ് വൈകാതെ തന്നെ പുനരാരംഭിക്കും എന്ന് സംവിധായകന് അറിയിച്ചു.
ഗോഡ്സ്പീഡിന്റെ ബാനറില്‍ അലന് ആന്റണി, അനൂപ് വേണുഗോപാല്‍ എന്നിവരാണ് നിര്‍മിക്കുന്ന ചിത്രമാണ് നടികര്‍ തിലകം. ‘സൂപ്പര്‍സ്റ്റാര്‍ ഡേവിഡ് പടിക്കല്‍’ എന്ന കഥാപാത്രമായാണ് ടൊവിനോ എത്തുന്നത്. ‘ഡേവിഡ് പടിക്കലി’ന്റെ ജീവിതത്തില്‍ ചില പ്രതിസന്ധികള്‍ ഉണ്ടാകുന്നു അത് തരണം ചെയ്യാന്‍ അദ്ദേഹം നടത്തുന്ന ശ്രമങ്ങളുമാണ് നടികര്‍ തിലകത്തിന്റെ കഥ.