വനിതാ ദിനത്തോട് അനുബന്ധിച്ച് തന്റെ പോസ്റ്റിനു കമന്റ് ഇട്ട വിമര്ശകന് ചുട്ട മറുപടി നൽകി ടോവിനോ തോമസ്. തന്റെ ഭാര്യയുടെയും മകളുടെയും ചിത്രം വനിതാ ദിനത്തിൽ ടോവിനോ ഇൻസ്റ്റാഗ്രാമിൽ പങ്കു വെച്ചിരുന്നു. അതിനു ചുവടെയാണ് വിമര്ശകന് കമെന്റുമായി എത്തിയത്.
ഭാര്യയ്ക്കും മകള്‍ക്കും മാത്രമേ ജീവിതത്തില്‍ സ്ഥാനമുള്ളോ, അമ്മയ്ക്ക് ഇല്ലേ?,” എന്നായിരുന്നു വിമര്‍ശനം. “എന്റെ അമ്മ ഒരു സോഷ്യല്‍ മീഡിയയിലും ആക്റ്റീവ് അല്ല. ഞാനമ്മയെ നേരിട്ട് വിഷ് ചെയ്തു, അതാണ് രാവിലെ ഏറ്റവും ആദ്യം ചെയ്ത കാര്യം. നിങ്ങളുടെ അറിവിലേക്കായി പറയുകയാണ്, സോഷ്യല്‍ മീഡിയയ്ക്ക് പുറത്തും എനിക്കൊരു ജീവിതമുണ്ട്. നിങ്ങള്‍ക്കും അത് ഒന്ന് പരീക്ഷിക്കാവുന്നതാണ്.” ടൊവീനോ മറുപടിയായി കുറിച്ചു.
ഫോറന്‍സിക് ആണ് ടൊവീനോ നായകനായി തിയേറ്ററുകളിലെത്തിയ പുതിയ ചിത്രം. മികച്ച സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. മിന്നല്‍ മുരളി അടക്കം നിരവധി ചിത്രങ്ങളാണ് ടൊവീനോയുടേതായി അണിയറയില്‍ ഒരുങ്ങുന്നത്. കിലോമീറ്റേഴ്സ് ആന്‍ഡ് കിലേമീറ്റേഴ്സ് ആണ് റിലീസിന് തയ്യാറെടുക്കുന്ന ഏറ്റവും പുതിയ ചിത്രം.
മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനാണ് ബിജിബാല്‍. മലയാളിയുടെ പ്രിയ ഗാനങ്ങളില്‍ എപ്പോഴും ഇടംപിടിച്ചിട്ടുണ്ടാവും ബിജിപാലിന്റെ പാട്ട്. സോഷ്യലിടത്ത് സജീവമായ താരം…
പമ്മി പമ്മി അകത്തുകയറി കട്ട് തിന്നുന്നത് പൂച്ചകളുടെ സ്വഭാവമാണ്. എത്രയൊക്കെ സൂക്ഷിച്ചാലും എപ്പോഴെങ്കിലുമൊക്കെ അടുക്കളില്‍ കയറി ആവശ്യമുള്ളത് കഴിച്ച് സ്ഥലം…
കൊമേഡിയനായും നടനായും നിര്‍മ്മാതാവും മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ് രമേഷ് പിഷാരടി. ആരാധകര്‍ക്ക് പ്രിയപ്പെട്ട താരമാണ് പിഷു. സോഷ്യലിടത്ത് സജീവമായ…
അങ്കമാലി ഡയറീസ്, കടുവ, സുലൈഖ മന്‍സില്‍, തൊട്ടപ്പന് തുടങ്ങിയ ചിത്രങ്ങളിലെ ശക്തമായി കഥാപാത്രങ്ങളിലൂടെ ആരാധകരെ സ്വന്തമാക്കിയ താരമാണ് നടി ജോളി…
ഇളയദളപതി വിജയിയുടെ അമ്പതാം ജന്മദിനാഘോഷം ആഘോഷമാക്കാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധക ലോകം. എന്നാല്‍ ഇത്തവണത്തെ ആഘോഷപരിപാടികള്‍ ഒഴിവാക്കിയിരിക്കുകയാണ് താരം. തമിഴ്നാട് കള്ളക്കുറിച്ചിയിലെ…
അടിക്കടി വിവാദങ്ങൾ ഉണ്ടാക്കുന്ന സംവിധായകാണാന് സനൽ കുമാർ ശശിധരൻ. ഇപ്പോഴിതാ മഞ്ജു വാര്യര്‍ക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ ആരോപണങ്ങളുമായാണ് സനല്‍കുമാര്‍…