പ്രേക്ഷകരെ അമ്പരപ്പിച്ച് ടോവിനോ തോമസ്; അദൃശ്യജാലകത്തിന്റെ പ്രേക്ഷക പ്രതികരണം ഇങ്ങനെ! വീഡിയോ

പ്രഖ്യാപനം മുതൽ തന്ന ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രമാണ്  ടോവിനോ തോമസ് പ്രധാന വേഷത്തിലെത്തുന്ന അദൃശ്യജാലകങ്ങൾ. ഒരു നടനെ സംബന്ധിച്ചിടത്തോളം അയാൾക്ക് കിട്ടുന്ന വേഷങ്ങൾ അതി ​ഗംഭീരമാകണമെന്ന് ഇപ്പോഴും  കരുതാറുണ്ട്. ഇതുവരെ കണ്ടു പഴകിയ മടുപ്പിച്ച  കഥാപാത്രങ്ങൾക്ക് അപ്പുറത്തേക്കുള്ളൊരു വേഷം തന്നെയാണ് ടോവിനോ എന്ന നടനെ ലഭിച്ചിരിക്കുന്നത്  . തന്നെക്കൊണ്ട് ​ഗംഭീരമാക്കാൻ പറ്റും എന്ന്  തരത്തിലാണ് ടോവിനോ   ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത് ,  ടൊവിനോയുടെ കരിയറിലെ തന്നെ ‘ദി ബെസ്റ്റ് ‘ എന്ന് പറയാവുന്ന വേഷങ്ങളിൽ ഒന്നാണ് ചിത്രത്തിലേത് .സിനിമ കണ്ട പ്രേക്ഷകർ പറയുന്നത്  ടോവിനോ വീണ്ടും തങ്ങളെ അമ്പരിപ്പിച്ചു എന്നാണ്

ഡോ ബിജുവിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രമാണ് അദൃശ്യ ജാലകങ്ങൾ. പ്രമോഷന്റെ ഭാ​ഗമായി പുറത്തിറക്കിയ മെറ്റീരിയലുകളിൽ എല്ലാം തന്നെ ടൊവിനോയുടെ കഥാപാത്രത്തെയും സിനിമയെയും കുറിച്ചുള്ള ഏകദേശ ധാരണ പ്രേക്ഷകർക്ക് ലഭിച്ചിരുന്നു. ആ ധാരണകൾ അന്വർത്ഥമാക്കുന്ന രീതിയിലാണ്   സിനിമ കഴിഞ്ഞ ദിവസം  തിയറ്ററിൽ എത്തിയപ്പോൾ കണ്ടതും. ഒരു സാങ്കൽപ്പികമായ സ്ഥലത്താണ് കഥ നടക്കുന്നത്. യുദ്ധപ്രഖ്യാപനവും ഒപ്പം അകമ്പടിയായി ഉണ്ട്. കഥയ്ക്ക് സര്‍റിയലിസ്റ്റിക് പരിചരണമാണ് സംവിധായകന്‍ നല്‍കിയിരിക്കുന്നത്. മനുഷ്യ യാഥാര്‍ഥ്യത്തിന് അപ്പുറത്തുള്ള അതീന്ദ്രീയമായ ഒരു ലോകത്തേക്ക് കേന്ദ്ര കഥാപാത്രത്തിന് മുന്നില്‍ ഒരു വാതില്‍ തുറക്കപ്പെടുന്നു. പിന്നീട് നടക്കുന്ന സംഭവ വികാസങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. നിയമങ്ങളും അധികാരവും സാധാരണ മനുഷ്യരെ എങ്ങനെ ബാധിക്കുന്നു എന്നതിന്റെ നേർ സാക്ഷ്യം കൂടിയാകുന്നു ഈ അദൃശ്യജാലകങ്ങൾ.  അദൃശ്യജാലകത്തിൽ എടുത്തു പറയേണ്ടുന്ന കഥാപാത്രം മുകളിൽ പറഞ്ഞത് പോലെ ടൊവിനോ ആണ്.അതുപോലെ ഈ ചിത്രത്തിന് താൻ മറ്റു സിനിമകളിൽ നിന്നും വാങ്ങുന്ന ശമ്പളം വാങ്ങിച്ചിട്ടില്ല  എന്നും നടൻ ഒരു  അഭിമുഖത്തിൽ പറയുന്നുണ്ട്, കൂടാതെ  ഞാൻ അവാർഡ് വാങ്ങാൻ വേണ്ടിയല്ല സിനിമ ചെയ്യുന്നതെന്നും നടൻ പറയുന്നുണ്ട്

കഥാപാത്രത്തിലേക്കുള്ള ടൊവിനോയുടെ പരകായ പ്രവേശനം ഓരോ ആരാധകനെയും സിനിമാസ്വാദകരെയും ഞെട്ടിച്ചിരിക്കുന്നു. ടൊവിനോയുടെ കഥാപാത്രത്തിന് പേരില്ല എന്നതാണ് ചിത്രത്തിന്റെ പ്രത്യേകതകളിൽ ഒന്ന്. നിമിഷ സജയനും ബോൾഡ് ആയ എന്നാൽ സങ്കടങ്ങൾ ഉള്ളിലൊതുക്കിയ കഥാപാത്രമായി സ്ക്രീനിൽ എത്തിയിരിക്കുന്നു. ചെറുതെങ്കിലും ശ്രദ്ധേയമായ വേഷത്തിൽ എത്തിയ ഇന്ദ്രൻസും ബിജിബാലും കയ്യടി അർഹിക്കുന്നു. വെട്ടുക്കിളി പ്രകാശ്, ​ഗോവർദ്ധൻ, ഇഷിത സുധീഷ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങൾ. ബാലതാരങ്ങളായി എത്തിയ ഗോവർദ്ധനും ഇഷിതയും തങ്ങളുടെ ഭാ​ഗങ്ങൾ ​ഗംഭീരമാക്കിയിട്ടുണ്ട്.

യുദ്ധത്തിന് എതിരെയുള്ള ചിത്രത്തിലെ ​ഗാനം സിനിമയിലെ ഏറ്റവും വലിയ ഹൈലൈറ്റുകളിൽ ഒന്നാണ്. മൂന്ന്  തവണ ഗ്രാമി അവാർഡ് ജേതാവായ റിക്കി കെജ് ആണ് ചിത്രത്തിന്റെ സംഗീതം.  എല്ലനര്‍ ഫിലിംസ്, മൈത്രി മൂവി മേക്കേഴ്സ് എന്നിവര്‍ക്കൊപ്പം ടൊവിനോ തോമസ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ഇത്തവണ ഐഎഫ്എഫ്കെയില്‍ പ്രദര്‍ശിപ്പിച്ച ദ് പോര്‍ട്രെയ്റ്റ്സിനു ശേഷം ഡോ. ബിജുവിന്‍റെ സംവിധാനത്തില്‍ എത്തുന്ന ചിത്രമാണിത്.  താലിൻ ബ്ലാക്ക് നൈറ്റ്സ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പ്രദർശനത്തിനായി തിരഞ്ഞെടുക്കുന്ന ആദ്യ മലയാള ചിത്രമാണ് അദൃശ്യ ജാലകങ്ങൾ. മേളയിൽ ചിത്രം കണ്ട സിനിമ സ്നേഹികളും നിരൂപകരും ചിത്രത്തെ ഇതിനോടകം തന്നെ സ്വീകരിച്ചു കഴിഞ്ഞു.  ഈ വർഷം മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക ഇന്ത്യൻ ചിത്രവും ഇതാണ്.

 

Sreekumar

Recent Posts

“പുതിയ കഥ വല്ലതുമുണ്ടോ സാറിനു പറയാന്‍?”; കനകരാജ്യത്തിന്റെ ഹൃദയസ്പര്‍ശിയായ ട്രെയിലര്‍ പുറത്ത്, ചിത്രം ജൂലൈ 5-ന് തീയറ്ററുകളിലേക്ക്

ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…

10 hours ago

ജാസ്മിനെ മോശമായി ചിത്രീകരിച്ചില്ല; കരയുന്നത് കൊണ്ട് ഷോയിലേക്ക് എടുക്കാതിരുന്നില്ല ; നോറ

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഇത്രത്തോളം ദിവസം നില്‍ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…

13 hours ago

44 കാരനായ പ്രഭാസ് അവിവാഹിതനായി തുടരുന്നതിന്റെ കാരണത്തെ കുറിച്ച് രാജമൗലി പറയുന്നു

നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…

15 hours ago

ആ സമയത്തു മറക്കാനാവാത്ത അനുഭവമായിരുന്നു മമ്മൂട്ടിയുടെ ‘വര്ഷം’ എന്ന സിനിമയിൽ ഉണ്ടായത്, കൃഷ്ണ ശങ്കർ

'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…

16 hours ago

പ്രണയത്തിനല്ല പ്രധാന്യം, കാമം തന്നെ! പണം കൊടുത്തും അല്ലാതെയും താൻ അത് നേടാറുണ്ട്; ഷക്കീല

ബി ​ഗ്രേഡ് സിനിമകളിലൂടെ തരം​ഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

18 hours ago

ഈ വയസുകാലത്തു സേനാപതിക്ക് ഇത്രയും ആക്ഷൻ കാണിക്കാൻ സാധിക്കുമോ? കമൽ ഹാസന്റെ ‘ഇന്ത്യൻ 2’വിനെ പരിഹസിച്ചുകൊണ്ടുള്ള കമെന്റുകൾ

കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ്  കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…

19 hours ago