ചികിത്സ കഴിഞ്ഞ് വീട്ടിൽ എത്തിയ ടോവിനോയ്ക്ക് സർപ്രൈസ് ഒരുക്കി മകൾ ഇസ

സിനിമ ഷൂട്ടിങ്ങിനിടെ പരിക്ക് പറ്റി ആശുപത്രിയിൽ ആയിരുന്ന ടോവിനോ തോമസ് കഴിഞ്ഞ ദിവസമാണ് ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയത്. ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയി വീട്ടിൽ എത്തിയ ടോവിനോയ്ക്ക് നൽകിയ സർപ്രൈസിന്റെ ചിത്രങ്ങൾ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്
ടോവിനോയുടെ മകൾ ഇസ്സയാണ് താരത്തിന് വേണ്ടി സർപ്രൈസ് ഒരുക്കിയത്. കള എന്ന സിനിമയുടെ ഫൈറ്റ് രംഗം ചിത്രീകരിക്കുന്നതിനിടയിലായിരുന്നു ടൊവിനോയ്ക്ക് പരിക്കേറ്റത്.

കടുത്ത വയറുവേദനയെത്തുടര്‍ന്നായിരുന്നു താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആന്തരിക രക്തസ്രാവമുണ്ടെന്ന് കണ്ടെത്തിയതോടെയായിരുന്നു ഐസിയുവിലേക്ക് മാറ്റിയത്. 24 മണിക്കൂര്‍ പിന്നിട്ടപ്പോള്‍ത്തന്നെ താരത്തിന്റെ ആരോഗ്യനില തൃപ്തികരമായിരുന്നുവെങ്കിലും അത്രയും സമയം തന്നെ നിരീക്ഷണത്തില്‍ നിര്‍ത്തുകയായിരുന്നു. പ്രശ്‌നങ്ങളൊന്നുമില്ലെന്ന് വ്യക്തമായതോടെ ഐസിയുവില്‍ നിന്നും മാറ്റുകയായിരുന്നു. ആശുപത്രിയില്‍ നിന്നും വീട്ടിലെത്തിയ ടൊവിനോയെ വരവേറ്റത് ഇസയുടെ സര്‍പ്രൈസായിരുന്നു
വെല്‍ക്കം ബാക്ക് ഹോം അപ്പ, ഞങ്ങള്‍ നിങ്ങളെ മിസ്സ് ചെയ്തു, എല്ലാം പെട്ടെന്ന് ശരിയാവട്ടെ, ഇസ, ടഹാനെന്നുള്ള കുറിപ്പുമായാണ് ഇസ എത്തിയത്. പൃഥ്വിരാജിന്റെ മകൾ അല്ലിയെപോലെ ടോവിനോയുടെ മകളും കുറിപ്പുകൾ എഴുതി തുടങ്ങിയോ എന്നാണ് ആരാധകർ താരത്തിനോട്  ചോദിച്ചിരിക്കുന്നത്.

നിരവധി താരങ്ങളും ആരാധകരും ടോവിനോയ്ക്ക് ആശംസകൾ നേർന്നെത്തിയിട്ടുണ്ട്.
വീട്ടിലെത്തി. നിലവില്‍ മറ്റു ബുദ്ധിമുട്ടുകളൊന്നുമില്ല, അടുത്ത കുറച്ചാഴ്ച്ചകള്‍ വിശ്രമിക്കാനാണു‌ നിര്‍ദ്ദേശം.ഈ കഴിഞ്ഞ ദിവസങ്ങളില്‍ നേരിട്ടും അല്ലാതെയും എന്റെ സുഖവിവരങ്ങള്‍ തിരക്കുകയും പ്രാര്‍ത്ഥനകള്‍ അറിയിക്കുകയുമൊക്കെ ചെയ്ത അപരിചിതരും പരിചിതരുമായ എല്ലാ പ്രിയപ്പെട്ടവര്‍ക്കും ഒരുപാട് നന്ദി , നിറയെ സ്നേഹം.
ഹൃദയത്തോട് എത്രയധികം ചേര്‍ത്ത് വച്ചാണു നിങ്ങള്‍ ഒരോരുത്തരും എന്നെ സ്നേഹിക്കുന്നതെന്നുള്ള തിരിച്ചറിവാണു ഈ കഴിഞ്ഞ ദിവസങ്ങളില്‍ നിന്നുള്ള ഏറ്റവും വലിയ പാഠം.ആ സ്നേഹം തരുന്ന ആത്മവിശ്വാസവും ഉത്തരവാദിത്തബോധവുമായിരിക്കും ഇനി മുന്നോട്ട് നടക്കാനുള്ള എന്റെ പ്രേരകശക്തി. മികച്ച സിനിമകളും , നിങ്ങളിഷ്ടപ്പെടുന്ന കഥാപാത്രങ്ങളുമായി ഉടനെ വീണ്ടും കണ്ടു മുട്ടാം. നിങ്ങളുടെ സ്വന്തം ടോവിനോ എന്നായിരുന്നു താരം കുറിച്ചത്
 

Rahul

Recent Posts

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

2 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

4 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

4 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

4 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

4 hours ago

ജാസ്മിനെ അവൾ വിശ്വസിച്ചവർ തന്നെ ചതിച്ചു, സായി കൃഷ്ണ

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…

4 hours ago