ധനുഷിന്റെ ആദ്യ ഹോളിവുഡ് ചിത്രം ദ് ഗ്രേമാനിലെ ട്രെയിലര്‍ പുറത്തു വന്നു. അവഞ്ചേര്‍സ് സംവിധായകന് റൂസോ സഹോദരങ്ങള്‍ ഒരുമിക്കുന്ന ചിത്രം ആക്ഷന്‍ എന്റര്ടെയ്നറായിരിക്കും. സൂപ്പര്‍ താരങ്ങളായ ക്രിസ് ഇവാന്‍സിനും റയാന് ഗ്ളോസിങിനും ഒപ്പമാണ് ധനുഷ് എത്തുന്നത്. അനാ ഡെ അര്‍മാസ് നായികയാവുന്ന ചിത്രം ജൂലായ് 22ന് നെറ്റ്ഫ്ളിക്സിലൂടെ റിലീസ് ചെയ്യും. ജൂലൈ 15ന് ചുരുക്കം ചില തിയറ്ററുകളിലും സിനിമ റിലീസിനെത്തുന്നുണ്ട്. 2009ല്‍ മാര്‍ക്ക് ഗ്രീനി എഴുതിയ ദ് ഗ്രേമാന്‍ എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം. വാഗ്നര്‍ മൗറ, ജെസീക്ക ഹെന്റിക്, ജൂലിയ ബട്ടര്‍സ് എന്നിവരും ചിത്രത്തിന്റെ ഭാഗമാണ്.
നെറ്റ്ഫ്ലിക്സിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രമാണിത്. ധനുഷിന്റെ കഥാപാത്രത്തെക്കുറിച്ച് സൂചനകള്‍ ലഭിച്ചിട്ടില്ല. ക്യാപ്റ്റന്‍ അമേരിക്ക: സിവില്‍ വാര്, അവഞ്ചേര്‍സ് ഇന്‍ഫിനിറ്റി വാര്, എന്‍ഡ് ഗെയിം എന്നീ ചിത്രങ്ങള്‍ക്കു ശേഷം റൂസോ സഹോദരങ്ങള്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ്
ഗ്രേ മാന്‍ ധനുഷിന്റെ രണ്ടാമത്തെ രാജ്യാന്തര ചിത്രമാണ്. 2018 ല്‍ കെന്‍ സ്കോട്ട് സംവിധാനം ചെയ്ത എക്സ്ട്രാ ജേര്‍ണി ഓഫ് ഫാകിര്‍ എന്നി ചിത്രത്തില്‍ അഭിനയിച്ചിരുന്നു.
മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…
മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…
കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…
കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…
മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…
പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…