ട്രാന്‍സ് ദമ്പതികളായ പ്രവീണ്‍ നാഥും റിഷാന ഐഷുവും വേര്‍പിരിയുന്നു. കഴിഞ്ഞ ഫെബ്രുവരി 14ന് പ്രണയ ദിനത്തിലായിരുന്നു വിവാഹം കഴിഞ്ഞത്. രണ്ടര മാസം നീണ്ടുനിന്ന ദാമ്പത്യത്തിന് ശേഷമാണ് ഇരുവും വിവാഹമോചനം തേടിയത്.
ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു പ്രവീണും റിഷാനയും വിവാഹിതരായത്. പാലക്കാട് നടന്ന വിവാഹത്തില്‍ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരുന്നു പങ്കെടുത്തിരുന്നത്. ഇരുവരുടെയും വിവാഹം ഏറെ മാധ്യമ ശ്രദ്ധ നേടുകയും ചെയ്തിരുന്നു.
വേര്‍പിരിയുന്ന കാര്യം പ്രവീണ്‍ തന്നെയാണ് പങ്കുവച്ചിരിക്കുന്നത്. ബന്ധം അവസാനിപ്പിക്കാന്‍ ഇരുവരും ഒരുമിച്ച് തീരുമാനം എടുക്കുകയായിരുന്നുവെന്ന് പ്രവീണ്‍ പറയുന്നു.
ഞാനും എന്റെ ഭാര്യയായിരുന്ന റിഷാന ഐഷുവും തമ്മിലുള്ള ബന്ധം വേണ്ട എന്ന് വെച്ചു. ചില വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ട് പരസ്പരം മുന്നോട്ടുപോകാന്‍ കഴിയാത്തതിനാല്‍ സംസാരിച്ച് മ്യൂച്ചല്‍ ആയിട്ട് തന്നെ വേണ്ട എന്ന് വെച്ചു. ആയതിനാല്‍ ഇനി ഇതിനെ ചൊല്ലി ഞങ്ങള്‍ക്ക് ട്രോമ നല്കുന്ന രീതിയിലുള്ള ചോദ്യങ്ങള്‍ ഉണ്ടാകില്ലെന്ന് വിശ്വസിക്കുന്നു.
ഇപ്പോള്‍ ഞങ്ങള്‍ രണ്ട് വ്യക്തികളാണ്. അവള് അവളുടെ ജീവിതം മുന്പോട്ട് കൊണ്ടുപോകുന്നു. ഞാന്‍ എന്റെ ജീവിതവും മുന്പോട്ട് കൊണ്ടുപോകുന്നു. സ്നേഹിച്ച്, സപ്പോര്‍ട്ട് ചെയ്ത് കൂടെ നിന്ന എല്ലാവര്ക്കും നന്ദി’- എന്നാണ് പ്രവീണ്‍ പങ്കുവച്ചിരിക്കുന്നത്.
പാലക്കാട് നെന്മാറയാണ് പ്രവീണിന്റെ സ്വദേശം. ബോഡി ബില്‍ഡറാണ് പ്രവീണ്‍. മിസ്റ്റര്‍ കേരളയായി ശ്രദ്ധേയനായിരുന്നു. റിഷാന മിസ് മലബാര്‍ ആയിരുന്നു.
മാത്രമല്ല 2018-ലെ മിസ് കാലിക്കറ്റുമായിരുന്നു റിഷാന.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…