വിപ്ലവത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും കപ്പ് !!

Published by
Kochu

കപ്പിന്റെ ഉപയോഗത്തെ സംശയത്തോടെയും ഭയത്തോടെയും കാണുന്ന ഒരുപാട് പേരുണ്ട്. അതൊക്കെ മാറ്റി അവരേയും ഈ മാറ്റത്തിന്റെ ഭാഗമാക്കാൻ നമുക്ക് ശ്രമിക്കാം… പോസ്റ്റിനെ കുറിച്ചുള്ള വിശദമായ അഭിപ്രായവും പോസ്റ്റിനോട് ചേർത്ത് വായിക്കേണ്ട മറ്റ് കാര്യങ്ങളും കമെന്റിൽ ചേർക്കുമല്ലോ…പോസ്റ്റ്‌ കൂടുതൽ പേർ വായിക്കേണ്ടതാണ് എന്ന് തോന്നുന്നെങ്കിൽ ഷെയർ ചെയ്യൂ… (വായനയിലൂടെ ഒരാളെങ്കിലും മാറി ചിന്തിച്ചാൽ നല്ലതല്ലേ )

ഒരു സ്ത്രീ അവരുടെ ആർത്തവ ചക്രത്തിനിടയിൽ ഏതാണ്ട് 11,000 സാനിറ്ററി പാടുകൾ ഉപയോഗിക്കേണ്ടി വരുന്നു എന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. ലോകത്തെല്ലായിടത്തും അത് അങ്ങനെ ആണ്. ഒരു പാക്കറ്റ് പാഡിന് 40 രൂപ. ശരാശരി വില കണക്കാക്കിയാൽ തന്നെ ഒരു വർഷം കുറഞ്ഞത് 500 രൂപ പാടുകൾക്കായി ചിലവഴിക്കേണ്ടതായി വരുന്നുണ്ട്. അതായത് 40 വർഷമാണ് ആർത്തവ ചക്രമെന്ന് കണക്കാക്കിയാൽ ഏതാണ്ട് ഇരുപതിനായിരം രൂപ. ഇന്നും നമ്മുടെ രാജ്യത്ത് സാനിറ്ററി പാഡുകൾ വാങ്ങാൻ നിവർത്തി ഇല്ലാത്ത സ്ത്രീകൾ ഉണ്ട്. ആയതിനാൽ അവർ സുരക്ഷിതമല്ലാത്ത രീതിയിൽ തുണിയും മറ്റും ആശ്രയിക്കുന്നു. ഇവരിൽ ഭൂരിഭാഗവും സ്വന്തമായി വരുമാനം ഇല്ലാത്തവരും ആണ്.

കണക്ക് പറച്ചിൽ അവിടെ നിൽക്കട്ടെ. ഒരു സ്ത്രീ അവരുടെ ആയുസിനിടയിൽ ഉപയോഗിക്കുന്ന സാനിറ്ററി പാടുകൾ പരിസ്ഥിതിക്ക് സൃഷ്ടിക്കുന്ന ആഘാതം ചെറുതല്ല. സാനിറ്ററി പാടുകളിലെ ജെൽ, പ്ലാസ്റ്റിക് തുടങ്ങിയ പലതും പരിസ്ഥിതി സൗഹൃദമല്ലാത്തതാണ്. നമ്മുടെ എത്ര വിദ്യാലയങ്ങളിൽ, ഓഫിസുകളിൽ, ബസ് സ്റ്റാന്റുകളിൽ പൊതു ഇടങ്ങളിൽ പാഡ് മാറ്റി ധരിക്കാൻ പര്യാപ്തമായ സൗകര്യങ്ങൾ ഉണ്ട്. അതുപോലെ വൃത്തി ഉള്ളതും അവ കത്തിച്ച് കളയാനുള്ള ഇൻസിനേഷൻ ഉള്ള ടോയ് ലെറ്റുകൾ / വിശ്രമ കേന്ദ്രങ്ങളുമുണ്ട്. എന്നത് വലിയ ചോദ്യമാണ്.

സിലിക്കോൺ നിർമിതിയായ മെൻസ്ട്രുവൾ കപ്പുകൾ പത്ത് വർഷം പുനരുപയോഗിക്കുവാനാകുന്നതാണ്. മുന്നൂറ് രൂപ മുതൽ 3000 രൂപ വരയുള്ള കപ്പുകൾ വിപണിയിൽ ലഭ്യമാണ്. ഉപയോഗിക്കാൻ ഏറ്റവും എളുപ്പവും സുരക്ഷിതവും, അലർജി രഹിതവുമാണ് കപ്പുകൾ. അണുബാധ ഉണ്ടാകും എന്ന ഭയം വേണ്ട. 12 മണിക്കൂർ വരെ പുറത്തേക്ക് എടുക്കേണ്ട ആവശ്യമേ വരുന്നില്ല. മെൻസ്ട്രുവൾ കപ്പുകൾ പീരിയഡ്‌സിലൂടെ കടന്ന് പോകുകയാണെന്ന് തോന്നാത്ത വിധമുള്ള ലാഘവത്വവും, സുരക്ഷിതത്വവും ആത്മവിഷ്വസവും നൽകുന്നു എന്ന് ഒരു തവണ ഉപയോഗിച്ചവർ പോലും പറയും.

മെൻസ്ട്രുവൾ കപ്പുകൾ യഥാർത്ഥത്തിൽ സ്ത്രീകളുടെ സ്വാതന്ത്ര്യ പ്രഖ്യാപനം തന്നെയാണ്. പക്ഷെ ഗ്രാമീണ ജനതയിൽ 99 ശതമാനവും അവയെക്കുറിച്ച് കേട്ട്കേൾവി പോലും ഇല്ലാത്തവരാണ്. കപ്പുകളുടെ ഉപയോഗം എങ്ങനെ എന്നും എന്തെന്നും അറിയേണ്ടതുണ്ട്. കാരണം അവ നമ്മുടെ പെൺജീവിതത്തെ തന്നെ മാറ്റി. അതുകൊണ്ട് നമുക്ക് ഉത്തരവാദിത്തമുണ്ട് ഇത് മറ്റ് ആളുകളിലേക്ക് എത്തിക്കുക എന്നത്. കപ്പിന്റെ ഉപയോഗവും സംശയവും വ്യക്തമാക്കി കൊടുക്കുക എന്നത്. കപ്പിന്റെ ഉപയോഗത്തെ സംശയത്തോടും ഭയത്തോടും കാണുന്ന ഒരുപാട് പേരുണ്ട്. അതൊക്കെ മാറ്റി അവരെയും ഈ മാറ്റത്തിന്റെ ഭാഗം ആക്കാൻ നമുക്ക് ശ്രമിക്കാം.