മുഖ്യമന്ത്രിയുടെ മരുമകൻ ആയത് കൊണ്ടാണ് മന്ത്രി കസേര എനിക്ക് കിട്ടിയത് എന്നും, കുടുംബ വാഴ്ച ആണെന്നും പലരും പറയുന്നു, എന്നാൽ വിവാഹ ശേഷവും രാഷ്ട്രീയത്തിൽ ഞാൻ ഉണ്ടായിരുന്നത് ഇവർ കാണുന്നില്ല

Published by
Editor

രണ്ടാം പിണറായി സർക്കാരിൽ തനിക്ക് മന്ത്രി കസേര തന്നതിൽ ഉയർന്നു വന്ന വിമര്ശനങ്ങൾക്കെതിരെ മുഹമ്മദ് റിയാസ്, ഇത്തരം ആരോപണങ്ങൾ ഒന്നും തന്നെ തനിക്ക് പുത്തരി അല്ല എന്നാണ് റിയാസ് പറയുന്നത്, ഒരു മനുഷ്യന്റെ പച്ചയിറച്ചി കടിച്ച് തിന്നുമ്പോഴുണ്ടാവുന്ന വേദനയേക്കാള്‍ വലിയ പ്രചാരണങ്ങളുണ്ടായിരുന്നു. താൻ ഇതിനു മുൻപ് നേരിട്ടത് എന്നും റിയാസ് വ്യക്തമാക്കി. തന്നെ മാത്രമല്ല തന്റെ ഭാര്യ വീണയെയും അപമാനിക്കാൻ ചിലർ ശ്രമിക്കുന്നുണ്ട് എന്നാണ് റിയാസ് പറയുന്നത്. വീണക്കും വിഷമങ്ങള്‍ ഉണ്ടാവാറുണ്ട്. ഒരു സ്ത്രീയെ എത്തരത്തില്‍ അപമാനിക്കാന്‍ പറ്റുമോ അതെല്ലാം ചെയ്യുന്നു. മൗനം പാലിക്കുകയാണ് ചെയ്യുന്നത്. വളരെ പക്വതയോടെ പൊട്ടിക്കരയാതെ പൊട്ടിത്തെറിക്കാതെ പക്വതയോടെയുള്ള സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. അനാവശ്യമായി ഇടപെടാറുള്ള വ്യക്തയല്ല എന്നാണ് റിയാസ് പറയുന്നത്.

പലരും പറയുന്നുണ്ട് മുഖ്യമന്ത്രിയുടെ മരുമകൻ ആയത് കൊണ്ടാണ് തനിക്ക് ഈ കസേര കിട്ടിയത് എന്ന്, കുടുംബവാഴ്ച്ചയാണെന്നും പലയിടങ്ങളിൽ നിന്നും വിമർശനം ഉയരുന്നുണ്ട്. ഇത്തരം അസംബന്ധങ്ങള്‍ പറയുന്നവര്‍ക്കും ഈ ജനാധിപത്യസമൂഹത്തില്‍ അത് പറയുന്നവര്‍ക്ക് നിലവാരത്തില്‍ പറയാനുള്ള അവകാശമുണ്ട്.  ഇങ്ങനെ പറഞ്ഞ് നടക്കുന്നവർ അത് പറയട്ടെ അത് വിശ്വസിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ ജനങ്ങൾക്ക് അറിയാം എന്നാണ് റിയാസ് പറയുന്നത്.

വിവാഹത്തിന് ശേഷവും ഞാൻ രാഷ്ട്രീയ രംഗത്തുണ്ടായിരുന്നു. എന്നാൽ വ്യക്തിപരമായി ഭരണതലത്തിൽ ഞാൻ ഇടപെട്ടിരുന്നുവെങ്കിൽ എന്തൊക്കെ വിവാദമുണ്ടാകുമെന്ന് നിങ്ങൾക്കറിയാം. എന്ന് റിയാസ് പറയുന്നു. എന്റെ പിതാവ് ഒരു ഉയർന്ന പോലീസ് ഉദ്യോഗസ്ഥൻ ആയിരുന്നു, അതുകൊണ്ട് തന്നെ കുട്ടിക്കാലം മുതലേ ഉത്തരവാദിത്തമുള്ള ഒരു ജീവിതമാണ് താൻ നയിച്ചത് എന്നാണ് റിയാസ് പറയുന്നത്, വിമർശിക്കുന്നവർ എന്നും അങ്ങനെ തന്നെ ആയിരിക്കും, അവർ ആരെയും വിമർശിച്ച് കൊണ്ടിരിക്കും എന്നാണ് റിയാസ് പറയുന്നത്. എൻ്റെ രണ്ട് മക്കളും കൂട്ടുകാരെ പോലെ എനിക്കൊപ്പമുണ്ട്. അവരെൻ്റെ കൂടെയുണ്ടാവും. അല്ലെങ്കിൽ എല്ലാ ദിവസവും അവരെ വിളിക്കും. അങ്ങനെയുള്ള മക്കളുമായി എനിക്ക് യാതൊരു ബന്ധം ഇല്ലെന്ന തരത്തിലും വാർത്തകൾ വന്നിരുന്നു എന്ന് റിയാസ് പറയുന്നു