പലപ്പോഴും വലിയ രീതിയിലുള്ള അപമാനം തൃഷ സിനിമയിൽ നിന്ന് നേരിട്ടിട്ടുണ്ട്

Follow Us :

നടി തൃഷ കൃഷ്ണൻ സിനിമയിലെത്തിയിട്ട് രണ്ട് പതിറ്റാണ്ട് പിന്നിടുകയാണ്. താരത്തിന് നാൽ‌പ്പത് വയസായിരിക്കുകയാണ്. പക്ഷെ ഇപ്പോഴും അവിവാഹിതയായി തുടരുകയാണ് നടി. ഇപ്പോഴിതാ തൃഷയുടെ ഇതുവരെയുള്ള സിനിമാ ജീവിതത്തെ കുറിച്ചും അതിനിടയിൽ ഉണ്ടായിട്ടുള്ള വിവാദങ്ങളെ കുറിച്ചും തമിഴ് മാധ്യമപ്രവർത്തകൻ സബിത ജോസഫ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്. ഒരു തമിഴ് യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിജയങ്ങൾ മാത്രമല്ല ഒട്ടനവധി അപമാനങ്ങളും തൃഷ സിനിമാ മേഖലയിൽ നിന്നും നേരിട്ടിട്ടുണ്ട് എന്നത് വ്യക്തമാണ്. ഒരിക്കൽ താരം കുളിക്കുന്ന വീഡിയോ ഇന്റർനെറ്റിൽ വൈറലായിരുന്നു. ഒരു വാരിക ഇതുമായി ബന്ധപ്പെട്ട ഒരു ഫോട്ടോയും പ്രസിദ്ധീകരിച്ചു. അതേ തുടർന്ന് ആ മാസികയ്‌ക്കെതിരെ തൃഷ കേസും നൽകി. തൃഷയ്ക്ക് പാർട്ടിക്കും മറ്റുമായി ഒരു സംഘമുണ്ട് എന്നും പറയപ്പെടുന്നു. ആ സംഘത്തോടൊപ്പം ചേർന്ന് താരം മദ്യപിക്കാറുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. അവയിൽ ചിലത് സത്യവുമാണ് എന്ന് സിനിമാ രംഗത്തുള്ള ചിലർ വെളിപ്പെടുത്തിയിട്ടുമുണ്ട്.

തൃഷ കുടിച്ചിട്ട് പൊതുസ്ഥലത്ത് ബഹളം വെച്ചുവെന്നത് ശരിയാണെന്നും അത് വാർത്തയാവുകയും ചെയ്തുവെന്നും സബിത ജോസഫ് വെളിപ്പെടുത്തുന്നു. നടി പക്ഷെ വാർത്തയ്‌ക്കെതിരെ പ്രതിഷേധിച്ചില്ല. പകരം അതു പബ്ലിസിറ്റിക്കായി ഉപയോഗിച്ചു. ഒരു കാലത്ത് നടൻ വിക്രവുമായി തൃഷ പ്രണയത്തിലായിരുന്നു എന്നും പറയപ്പെടുന്നു. സാമി പടത്തിനു ശേഷമാണ് ഇരുവരും തമ്മിൽ പ്രണയത്തിലായത്. പിന്നീട് വിജയ്‌ക്കൊപ്പം സിനിമകൾ ചെയ്യാൻ തുടങ്ങി. ഇരുവരും അഭിനയിച്ച ഗില്ലി വലിയ ഹിറ്റായതോടെ പ്രേക്ഷകരുടെ പ്രിയ ജോഡിയായി മാറുകയായിരുന്നു ഇരുവരും. തൃഷയ്ക്ക് കരിയറിൽ വലിയ ബ്രേക്ക് നൽകിയ ചിത്രമായിരുന്നു ഗില്ലി. എന്നാൽ പക്ഷെ സാധാരണ നായകന്മാർ ഒരേ നായികയ്‌ക്കൊപ്പം തുടർച്ചയായി സിനിമകളിൽ അഭിനയിക്കാറില്ല. അങ്ങനെയാണ് തൃഷയും വിജയിയും ഒരുമിച്ച് സിനിമകൾ ചെയ്യുന്നത് നിർത്തിയത് എന്നും സബിത ജോസഫ് പറയുന്നു. പിന്നീട് തെലുങ്ക് നടൻ റാണയുമായി തൃഷ പ്രണയത്തിലായി. പക്ഷെ ഈ ബന്ധം വിജയം കണ്ടില്ല. പിന്നീട് വർഷങ്ങൾക്കുശേഷം ഒരു വ്യവസായിയുമായി തൃഷയുടെ വിവാഹ നിശ്ചയം വരെ നടന്നു.

എന്നാൽ ചില കാരണങ്ങളാൽ വിവാഹം മുടങ്ങി എന്നാണ് സബിത ജോസഫ് നടിയുടെ ഇരുപത് വർഷത്തെ സിനിമാ ജീവിതത്തെ കുറിച്ച് സംസാരിക്കവെ പറഞ്ഞത്. മാത്രമല്ല ഇരുപത് വർഷത്തിനിടെ ഒട്ടനവധി നായകന്മാരുടെ പേരിനൊപ്പം തൃഷയുടെ പേര് ചേർത്ത് പ്രണയകഥകൾ പ്രചരിച്ചിട്ടുമുണ്ട്. അതിൽ അവസാനമായി കഴിഞ്ഞ കുറച്ച് നാളുകളായി ദളപതി വിജയിയുടെ പേരിനൊപ്പമാണ് തൃഷയുടെ പേര് ഏറെയും ഗോസിപ്പ് വാർത്തകളിൽ പറഞ്ഞു കേൾക്കുന്നത്. കുറേകാലമായി വിജയ് ഭാര്യ സംഗീതയിൽ നിന്നും വേർപ്പെട്ട് കഴിയുകയാണെന്നും അതിന് കാരണം തൃഷയുമായുള്ള ബന്ധമാണെന്നുമെല്ലാം കഥകളുണ്ട്. കഴിഞ്ഞ ദിവസം വിജയിയുടെ പിറന്നാളിന് തൃഷ പങ്കുവെച്ച ആശംസ പോസ്റ്റ് കൂടി വൈറലായതോടെ തൃഷ-വിജയ് ബന്ധം ആരാധകർക്കിടയിൽ അധികമായി ചർച്ച ചെയ്യപ്പെടാൻ തുടങ്ങിയിട്ടുണ്ട്. ഇരുവരും ഔട്ടിങിന് പോകാനായി തയ്യാറായി ലിഫ്റ്റിൽ കയറിയപ്പോഴുള്ള സെൽഫി പങ്കിട്ടായിരുന്നു തൃഷ വിജയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നു കൊണ്ടാണ് തൃഷ സോഷ്യൽ മീഡിയയിൽ എത്തിയത്.

കുറച്ച് നാളുകൾക്ക് മുമ്പ് വിദേശ രാജ്യത്ത് ഷൂട്ടിനായി പോയപ്പോൾ ഇരുവരും ഒരുമിച്ച് ഡേറ്റിങ് നടത്തുന്ന ചിത്രങ്ങളും പുറത്ത് വന്നിരുന്നു. അന്നും ഇരുവരും തമ്മിൽ പ്രണയത്തിൽ ആണെന്ന തരത്തിൽ വാർത്തകൾ ഒക്കെ പ്രചരിച്ചിരുന്നു. അതേസമയം പതിനാറ് വയസ് മുതൽ തൃഷ മോഡലിങ് ചെയ്ത് തുടങ്ങി. റഷ്യൻ നോവലുകളുടെ ആരാധികയായ മുത്തശ്ശിയാണ് തൃഷയ്ക്ക് ആ പേര് നൽകിയത്. എത്ര പരാജയങ്ങൾ നേരിട്ടാലും വീണ്ടും ഉയരാനുള്ള കഴിവുണ്ടെന്നതാണ് തൃഷ എന്ന പേരിന് അർത്ഥം. മോഡലിങ് ചെയ്ത് തുടങ്ങിയപ്പോൾ തൃഷ മിസ് സേലമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. തുടർന്ന് ഒരു ആൽബത്തിൽ അഭിനയിച്ചു. ആ ആൽബത്തിലൂടെയാണ് പ്രിയദർശൻ സംവിധാനം ചെയ്ത ലേസ ലേസ എന്ന ചിത്രത്തിൽ അഭിനയിക്കാൻ തൃഷയ്ക്ക് അവസരം ലഭിച്ചത്.