തെന്നിന്ത്യയുടെ പ്രിയ നായികാണ് നടി തൃഷ. ഈ വര്‍ഷം തൃഷയുടെ കരിയറിലെ തന്നെ മികച്ച ചിത്രങ്ങള്‍ സമ്മാനിച്ച വര്‍ഷമാണ്. പൊന്നിയിന്‍ സെല്വന് 1 ലൂടെ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന താരവുമായി തൃഷ മാറി. ‘പൊന്നിയിന്‍ സെല്‍വനില്‍’ തുടങ്ങിയ മികച്ച പ്രകടനം കൂടുതല്‍ അവസരങ്ങളും താരത്തിനെ തേടി എത്തി. വിജയ്ക്കൊപ്പം എത്തിയ ‘ലിയോ’യും സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു. ഇതിലും തൃഷപ്രതീക്ഷ തെറ്റിച്ചില്ല. വിജയ്യുടെ നായികയായി തൃഷ തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ചു. മലയാളത്തിലും അരങ്ങേറ്റം കുറിയ്ക്കുകയാണ് താരം. മോഹന്‍ലാല്‍ ചിത്രം റാമിലൂടെയാണ് തൃഷയുടെ മലയാള സിനിമാ അരങ്ങേറ്റം.
‘ജോഡി’ എന്ന ചിത്രത്തില്‍ സപ്പോര്‍ട്ടിങ് വേഷത്തിലെത്തിയ തൃഷ തെന്നിന്ത്യയിലെ എണ്ണം പറഞ്ഞ നായികമാരില്‍ ഒരാളാണ്. നീണ്ട ഇടവേളയ്ക്ക് ശേഷം താരം ബോളിവുഡിലേക്കും ചുവടുവയ്ക്കുകയാണ്. നീണ്ട 13 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തൃഷ ബോളിവുഡിലേക്ക് എത്തുന്നത്.
സല്മാന് ഖാന്റെ നായികയായിട്ടാണ് തൃഷ ബോളിവുഡിലേക്ക് തിരികെയെത്തുന്നത്. 2010ല്‍
അക്ഷയ് കുമാറിനൊപ്പം ഖട്ട മീത്തയിലൂടെയാണ് തൃഷയുടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്.വിഷ്ണുവര്ധന് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് വിവരം.
അതേസമയം, തമിഴില്‍ വിടായമുര്‍ച്ചി എന്ന സിനിമകളുടെ ഷൂട്ടിങ് തിരക്കിലാണ് തൃഷ ഇപ്പോള്‍. മണിരത്നം സിനിമ തഗ് ലൈഫിലും തൃഷ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ബോളിവുഡിലെ റീ എന്‍ട്രിയും തൃഷയുടെ കരിയറില്‍ തന്നെ മികച്ച അവസരമാകും എന്നാണ് ആരാധകലോകം പറയുന്നത്.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…