“കേട്ടതൊക്കെ സത്യമാണോ ?” വിവാഹവാർത്തയിൽ പ്രതികരിച്ച് തൃഷ

തെന്നിന്ത്യന്‍ സിനിമയില്‍ തിളങ്ങുന്ന നായികയായ കാലം മുതല്‍ ഗൊസിപ്പ് കോളങ്ങളില്‍ പലപ്പോഴായി നിറഞ്ഞുകേള്‍ക്കുന്ന പേരാണ് നടി തൃഷ കൃഷ്ണന്‍റെത്. തമിഴിലെ മുന്‍ നിര നായികമാരില്‍ ഒരാളായ തൃഷയ്ക്ക് മറ്റ് മുഖവരകളൊന്നും വേണ്ട.മണിരത്നത്തിന്‍റെ ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിന്‍ സെല്‍വനില്‍ ചോള രാജകുമാരിയായ കുന്ദവൈ ആയി തിളങ്ങിയതിന് പിന്നാലെ നടിയുടെ താരമൂല്യവും കുത്തനെ ഉയര്‍ന്നു.ലോകേഷ് കനകരാജ്- വിജയ് ടീമിന്‍റെ ലിയോയിലും നായിക വേഷത്തില്‍ തൃഷ അഭിനയിക്കുന്നുണ്ട്. തമിഴിലെ മുന്‍ നിരനായകന്‍മാര്‍ക്കൊപ്പം അഭിനയിക്കാന്‍ തുടങ്ങിയപ്പോള്‍ മുതലെ കേള്‍ക്കുന്നതാണ് തൃഷയുടെ വിവാഹക്കാര്യം. പകുതി മലയാളിയായ തൃഷ മലയാളത്തിന്റെ മരുമകൾ കൂടി ആകാൻ പോകുന്നു എന്ന തരത്തിലാണ് കഴിഞ്ഞദിവസം വാർത്തകൾ പുറത്തുവന്നത്. മലയാളത്തിലെ ഒരു പ്രമുഖ സിനിമ  പ്രൊഡ്യൂസറുമായി തൃഷയുടെ വിവാഹം ഉടനെന്ന രീതിയിൽ ആയിരുന്നു വാർത്തകൾ.  ദേശീയ മാധ്യമങ്ങളടക്കം ഇത് ഏറ്റുപിടിച്ചതോടെ സംഭവം വൈറലായി.മുൻപ് സംരംഭകനും നിർമ്മാതാവുമായ വരുൺ മണിയനുമായി തൃഷ കൃഷ്ണൻ വിവാഹനിശ്ചയം നടത്തിയത് വാർത്തയായിരുന്നു. എന്നാല്‍ മാസങ്ങള്‍ക്ക് പിന്നാലെ ഈ ബന്ധത്തില്‍ നിന്ന് നടി പിന്മാറി.പിന്നീട് പലപ്പോഴായി നടിയുടെ വിവാഹം എന്ന  പേരില്‍ പലരുമായി ചേര്‍ത്തുവെച്ച് വാര്‍ത്തകള്‍ പരന്നു. ഇപ്പോഴിതാ തന്‍റെ വിവാഹക്കാര്യത്തില്‍ തുറന്ന് പ്രതികരിക്കരിച്ചിരിക്കുയാണ് തൃഷ.മലയാള സിനിമ നിര്‍മ്മാതാവുമായുള്ള വിവാഹക്കാര്യം പാടെ തള്ളിയ തൃഷ കിംവദന്തികള്‍ പരത്തുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു.”പ്രിയപ്പെട്ട, നിങ്ങൾ ആരാണെന്നും നിങ്ങളുടെ ടീം ആരാണെന്നും നിങ്ങൾക്ക് അറിയാം. ദയവായി കൂൾ ആയിരിക്കൂ. കിംവദന്തികൾ നിർത്തൂ. ചിയേഴ്‌സ്” , എന്നാണ് നടി തന്റെ ട്വിറ്ററിൽ കഴിഞ്ഞദിവസം വൈകിട്ടോടെ കുറിച്ചത്.

ദളപതി വിജയ് നായകനായി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ലിയോ എന്ന തന്റെ വരാനിരിക്കുന്ന ചിത്രത്തിന്റെ പ്രമോഷൻ തിരക്കുകൾക്കിടയിലാണ് നടിയുടെ പോസ്റ്റ്.തൃഷയുടെ വിവാഹനിശ്ചയവും സിമ്പുവുമായുള്ള വിവാഹ വാർത്തകളും മുൻപും മാധ്യമങ്ങളിൽ ഇടം പിടിച്ചിരുന്നു. 2015ൽ വ്യവസായിയായ വരുൺ മണിയനുമായി വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. എന്നിരുന്നാലും, വിവാഹനിശ്ചയം കഴിഞ്ഞ് മൂന്ന് മാസത്തിന് ശേഷം ഇരുവരും വേർപിരിഞ്ഞു. വരുൺ നിർമ്മിക്കുന്ന ഒരു സിനിമയിൽ നിന്നും തൃഷ പിൻവാങ്ങുകയും ചെയ്തു. മണിരത്‌നത്തിന്റെ പൊന്നിയിൻ സെൽവനിലാണ് നടി അവസാനമായി അഭിനയിച്ചത്. ഇപ്പോൾ അരുൺ വസീഗരൻ സംവിധാനം ചെയ്യുന്ന ദി റോഡ് എന്ന തമിഴ് ചിത്രത്തിലാണ് നടി അഭിനയിക്കുന്നത്. ഒക്ടോബർ ആറിന് ചിത്രം ബിഗ് സ്‌ക്രീനിൽ എത്തും. കൂടാതെ, ദളപതി വിജയ്, സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം വാസുദേവ് മേനോൻ തുടങ്ങിയവർ അഭിനയിക്കുന്ന ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ലിയോ എന്ന തന്റെ വരാനിരിക്കുന്ന ചിത്രത്തിൻറെ റിലീസിനായി ആരാധകർ കാത്തിരിക്കുന്നു. ഒക്ടോബർ 19 ന് ചിത്രം തിയേറ്ററുകളിൽ എത്തും. മോഹൻലാൽ, ഇന്ദ്രജിത്ത് സുകുമാരൻ, സംയുക്ത മേനോൻ, അനൂപ് മേനോൻ, തുടങ്ങിയവർ അഭിനയിക്കുന്ന ജീത്തു ജോസഫിന്റെ അടുത്ത ചിത്രമായ റാമിലും തൃഷ എത്തുന്നുണ്ട്.

Sreekumar

Recent Posts

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

3 hours ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

3 hours ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

3 hours ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

4 hours ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

4 hours ago

തമിഴ് സിനിമയിലെ വിവാദ നായികയാണ് തൃഷ

തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…

4 hours ago