ഇന്ത്യയിലെ ഏറ്റവും വലിയ ഹിറ്റ് നായിക താനാണെന്ന് കങ്കണ; ട്രോളുകളുമായി ആരാധകർ

നടി കങ്കണ പ്രധാന വേഷത്തിലെത്തിയ ധാക്കഡിന്റെ പരാജയത്തിന് പിന്നാലെ താരത്തിന്റെ ഇൻസ്റ്റാഗ്രമിലെ ബയോ ചർച്ചയാകുന്നു. പദ്മശ്രീ ജേതാവ്, നാല് തവണ ദേശീയ പുരസ്‌ക്കാരം നേടിയ നടി, ഇന്ത്യയിലെ എക്കാലത്തെയും ഉയർന്ന വരുമാനം നേടിയ സ്ത്രീ കേന്ദ്രീകൃത സിനിമയിലെ നായിക, രക്തം തിളയ്ക്കുന്ന ക്ഷത്രീയ എന്നണ് കങ്കണയുടെ ഇൻസ്റ്റാഗ്രം ബയോ.

ഇതിലെ ഹിറ്റ്‌നായിക എന്ന പരാമർശമാണ് ട്രോളുകൾക്ക് വഴിവച്ചിരിക്കുന്നത്. കുറച്ച് കാലങ്ങളായി നിർമാതാക്കൾക്ക് കനത്ത നഷ്ടം നൽകുന്ന കങ്കണ എങ്ങിനെയാണ് മികച്ച നായികയായതെന്ന് സോഷ്യൽ മീഡിയ ചോദിക്കുന്നു. 100 കോടി മുതൽ മുടക്കിൽ പുറത്തുവന്ന ധാക്കഡ് ബോക്‌സ് ഓഫീസിൽ മൂന്ന് കോടിയോളം രൂപ മാത്രമാണ് നേടിയത്. താരത്തിന്റെ കരിയറിലെ തുടർച്ചയായ എട്ടാമത്തെ പരാജയ ചിത്രമാണ് ധാക്കഡ്.

കഴിഞ്ഞ വർഷങ്ങളിൽ കങ്കണയുടെതായി പുറത്ത് വന്ന കാട്ടി ബാട്ടി, റങ്കൂൺ, സിമ്രാൻ, മണികർണിക, ജഡ്ജ്‌മെന്റൽ ഹേ ക്യാ, പങ്ക, തലൈവി എന്നി ചിത്രങ്ങൾ പൂർണ്ണ പരാജയമായിരുന്നു. 100 കോടി മുതൽ മുടക്കിൽ തമിഴിൽ നിർമ്മിച്ച് മറ്റ് ഭാഷകളിലേക്ക് മൊഴിമാറ്റിയെത്തിയ തലൈവി 10 കോടി മാത്രമാണ് വരുമാനം നേടിയത്. എൽ വിജയ് സംവിധാനം ചെയ്ത ചിത്രം തമിഴ്‌നാട് മുൻ മുഖ്യമന്ത്രി അന്തരിച്ച ജയലളിതയുടെ ജീവിതമായതിനാൽ വലിയ വാർത്ത പ്രാധാന്യം ലഭിച്ചിരുന്നു.

4420 രൂപ മാത്രമാണ് ധാക്കഡിന്റെ എട്ടാം ദിവസത്തെ കളക്ഷൻ. ഇതോടെകങ്കണയുടെ ഈ അടുത്ത കാലത്തെ ചിത്രങ്ങളിൽ വച്ച് ഏറ്റവും പരാജയം നേടിയ ചിത്രവും ധാക്കഡാണ്. ആളുകൾ വരാത്തതിനാൽ ധാക്കഡിന്റെ തീയേറ്റർ ഷോകൾ വെട്ടിക്കുറക്കുകയാണ്.

മുബൈയിലെ തീയേറ്ററിൽ ആഴ്ച ഒരു പ്രദർശം മാത്രമാണ് നടക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഒട്ടുമിക്ക തീയേറ്ററുകളും ആളില്ലാത്തതിനാൽ ഷോകൾ റദ്ദാക്കിയതോടെ നിർമ്മാതാക്കൾ വൻ നഷ്ടത്തിലാണ്. മെയ് 20 നാണ് ചിത്രം പുറത്തിറങ്ങിയത്.

റസ്‌നീഷ് റാസി സംവിധാനം ചെയ്ത ചിത്രം ഒരു സ്‌പൈ ത്രില്ലറാണ്. ചിത്രത്തിൽ ഏജന്റ് അഗ്നി എന്ന കഥാപാത്രമായാണ് കങ്കണയെത്തിയത്. അർജുൻ രാംപാൽ, ദിവ്യാ ദത്ത എന്നിവരാണ് താരങ്ങൾ. മറ്റ് താരങ്ങളെയും അവരുടെ ചിത്രങ്ങളെയും പരിഹസിക്കുന്നതുകൊണ്ടാണ് കങ്കണ ഇപ്പോൾ രൂക്ഷ വിമർശനം നേരിടുന്നത്.

Rahul

Recent Posts

‘മുകേഷേട്ടനും ലാലേട്ടനും നിൽക്കുന്നുണ്ട്, എന്താണിതെന്ന് തോന്നി, ഞാൻ കരയാൻ തുടങ്ങി’; അനുഭവം പറഞ്ഞ് ശ്വേത മേനോൻ

മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…

12 hours ago

മിക്കവർക്കുമുള്ള ശീലം, പക്ഷേ ഇത് അമിതമാകുന്നത് ഒട്ടേറെ ആരോ​ഗ്യ പ്രശ്നങ്ങളുണ്ടാക്കും; കാപ്പി കുടിക്കുന്നവർ ശ്രദ്ധിക്കൂ…

രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…

12 hours ago

‘രാവിലെ 11:20 നും 11:50 നും ഇടയിലുള്ള ശുഭമുഹൂ‍ർത്തത്തിൽ…; പ്രേമിക്കാൻ ഈസി പക്ഷേ’; സന്തോഷം പങ്കുവെച്ച് ശ്രീവിദ്യ

ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക്‌ എന്ന ഷോയിലൂടെ താരം വളരെ…

14 hours ago

ഞാൻ കൂടുതൽ അടുക്കുന്ന ആളാണ് ആ പേടികൊണ്ടു ഇപ്പോൾ അകലം പാലിക്കുന്നു; എലിസബത്ത്

നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…

16 hours ago

ഓൺലൈൻ ചാനലുകാർ നേരിട്ടും അല്ലാതെയും  തന്നെ ഭീഷണിപ്പെടുത്താറുണ്ട്; ആസിഫ് അലി

റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…

18 hours ago

സ്നേഹിച്ചവർ വിശ്വാസവഞ്ചന കാണിച്ചു; ഇന്റർവ്യൂകൾ കൊടുക്കില്ല: ജാസ്മിൻ ലൈവിൽ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സിന് ശേഷം ആദ്യമായി തന്റെ വിശേഷങ്ങൾ ആരാധകരുമായി യുട്യൂബ് ലൈവ് വീഡിയോയിലൂടെ പങ്കിട്ടിരിക്കുകയാണ് ജാസ്മിൻ, ബി​​ഗ്…

19 hours ago