ഇടിയുടെ പൂരത്തിന് സാക്ഷിയായി ഫഹദും!! ടര്‍ബോ ക്ലൈമാസ് മേക്കിംഗ് വീഡിയോ

Follow Us :

മമ്മൂട്ടിയെ നായകനാക്കി വൈശാഖ് ഒരുക്കിയ ടര്‍ബോ തിയ്യേറ്ററില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്. ആക്ഷന്‍ രംഗങ്ങളാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം. തിയ്യേറ്ററില്‍ ഏറെ കൈയ്യടി നേടിയ രംഗമാണ് ക്ലൈമാക്‌സിലെ മമ്മൂട്ടി-രാജ് ബി ഷെട്ടി ഫൈറ്റ്.

ഇപ്പോഴിതാ ഈ രംഗത്തിന്റെ മേക്കിംഗ് വീഡിയോ പങ്കുവച്ചിരിക്കുകയാണ് മമ്മൂട്ടി കമ്പനി.
ക്ലൈമാക്‌സിലെ മമ്മൂട്ടിയുടെ ഇടി കാണാന്‍ നടന്‍ ഫഹദ് ഫാസിലും ലൊക്കേഷനിലുണ്ടായിരുന്നു. വിയറ്റ്‌നാം ഫൈറ്റേഴ്സുമായി മമ്മൂട്ടിയുടെ സംഘട്ടന രംഗങ്ങളാണ് വീഡിയോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഫൈറ്റിനിടയില്‍ മമ്മൂട്ടി തെറിച്ചു വീഴുന്നതും പരിക്ക് പറ്റുന്നതും വീഡിയോയിലുണ്ട്. വമ്പന്‍ സ്‌ക്രീന്‍ കൗണ്ടുമായാണ് ചിത്രം കേരളത്തിലും ഇതര സംസ്ഥാനങ്ങളിലും വിദേശ മാര്‍ക്കറ്റുകളിലും ചിത്രം എത്തിയത്. ജീപ്പ് ഡ്രൈവറായ ജോസിന്റെ കഥയാണ് ചിത്രം പറയുന്നത്. ജോസ് എന്ന കഥാപാത്രമായ് മമ്മൂട്ടി എത്തിയത്. കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടന്‍ സുനിലുമാണ് പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നത്. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മിഥുന്‍ മാനുവല്‍ തോമസാണ് തിരക്കഥ. ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷന്‍ വേഫറര്‍ ഫിലിംസും ഓവര്‍സീസ് ഡിസ്ട്രിബ്യൂഷന്‍ ട്രൂത്ത് ഗ്ലോബല്‍ ഫിലിംസുമാണ്.