ടര്‍ബോയിലെ അമ്മയാകേണ്ടിയിരുന്നത് മല്ലിക സുകുമാരന്‍, താരം പിന്മാമാറാന്‍ കാരണം

Follow Us :

മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമാണ് മാസ് ആക്ഷന്‍ പടം ടര്‍ബോ. തിയ്യേറ്ററില്‍ മികച്ച പ്രതികരണമാണ് ചിത്രം നേടിയത്. ചിത്രത്തിലെ അമ്മ വേഷവും ശ്രദ്ധിക്കപ്പെട്ടിരുന്നു. നടി ബിന്ദു പണിക്കരാണ് അമ്മയായി എത്തിയത്. ചിത്രത്തില്‍ അമ്മ വേഷം ആദ്യം ചെയ്യാനിരുന്നത് മല്ലിക സുകുമാരനാണെന്ന് സംവിധായകന്‍ വൈശാഖ് വെളിപ്പെടുത്തുന്നു.

അമ്മ വേഷത്തിന് ആദ്യം സമീപിച്ചത് മല്ലിക സുകുമാരനെയാണ്. അവസാന നിമിഷമാണ് മല്ലിക സുകുമാരന്‍ പിന്മാറിയത്. സംസാരിച്ച് എല്ലാം പറഞ്ഞുവച്ചിരുന്നു. ഷൂട്ടിംഗ് തുടങ്ങി അവസാന നിമിഷമാണ് ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം മല്ലിക ചേച്ചിയ്ക്ക് വരാന്‍ കഴിഞ്ഞില്ല.

പെട്ടെന്ന് എന്ത് ചെയ്യണമെന്നറിയാതെ എല്ലാവരും ടെന്‍ഷടിച്ചു. അതിനിടെ ദുബായിലായിരുന്ന മമ്മൂക്കയോടും കാര്യം പറഞ്ഞു. മമ്മൂക്കയാണ് ബിന്ദു പണിക്കരെ ഒന്നു വിളിച്ചു നോക്കാമെന്ന് പറഞ്ഞത്. ബിന്ദു പണിക്കര്‍ അമ്മ വേഷം ചെയ്താല്‍ നന്നായിരിക്കുമെന്നും താരം പറഞ്ഞു. അങ്ങനെയാണ് പെട്ടെന്ന് ബന്ദു പണിക്കര്‍ എത്തിയത്.