73ാമത്തെ വയസ്സിലും മമ്മൂട്ടി അത് ചെയ്തു, ഇത് ചെയ്തു എന്ന ക്ളീഷേ വര്‍ത്തമാനം ഒന്നുമില്ല, പക്ഷേ അയാള്‍ ഒരു ജിന്നാണ്!!

ആരാധക ലോകത്തിന്റെ നീണ്ട കാത്തിരിപ്പിനൊടുവില്‍ മെഗാ സ്റ്റാറിന്റെ ആക്ഷന്‍ ചിത്രം ടര്‍ബോ തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. പ്രതീക്ഷകള്‍ നിറവേറ്റുന്ന ചിത്രമാണ് ടര്‍ബോയെന്നാണ് ആദ്യമണിക്കൂറുകള്‍ പിന്നിടുമ്പോള്‍ എത്തുന്ന പ്രതികരണങ്ങള്‍. സോഷ്യലിടത്ത് നിറയെ ജോസേട്ടായി തരംഗം തീര്‍ത്തിരിക്കുകയാണ്. രണ്ടാം ഭാഗത്തിനായി കട്ട വെയിട്ടിംഗ് എന്നൊക്കെയാണ് പ്രതികരണങ്ങള്‍ നിറയുന്നത്. പ്രീ സെയ്ലിലൂടെ മാത്രം തന്നെ ചിത്രം വന്‍ നേട്ടം കൈവരിച്ചിരുന്നു. അഡ്വാന്‍സ് ബുക്കിങ്ങിലൂടെ മാത്രം 3.48 കോടി രൂപ ചിത്രം നേടി കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ജീപ്പ് ഡ്രൈവറായ ജോസാണ് മമ്മൂട്ടിയുടെ കഥാപാത്രം. കന്നഡ, തെലുങ്ക് താരങ്ങളായ രാജ്ബി ഷെട്ടി, സുനില്‍ എന്നിവരും ശ്രദ്ധേയമായ വേഷത്തിലെത്തിയിട്ടുണ്ട്. അഞ്ജന ജയപ്രകാശ്, ബിന്ദു പണിക്കര്‍, സിദ്ധിഖ്, ശബരീഷ് വര്‍മ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തിയത്.

ചിത്രത്തിനെ കുറിച്ച് ശ്രീരാജ് വള്ളപ്പാടം മൂവി ഗ്രൂപ്പില്‍ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമായിരിക്കുകയാണ്. ഇന്ത്യന്‍ സിനിമയെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഈയടുത്ത കാലത്ത് മലയാളത്തില്‍ നിന്നും വ്യത്യസ്തമായ നിരവധി മികച്ച സിനിമകള്‍ വരികയുണ്ടായി. എന്നാല്‍ ഒരു ഫുള്‍ ഓണ്‍ ആക്ഷന്‍ മൂവി ആവശ്യമാണ് എന്ന് തോന്നിക്കുന്ന ഘട്ടത്തില്‍ തന്നെയാണ് വൈശാഖിന്റെ മമ്മൂട്ടി ചിത്രം ടര്‍ബോ എത്തിയത്. ജനാധിപത്യത്തെ വിലക്ക് എടുക്കുന്ന പണാധിപത്യവും, റിസോര്‍ട് രാഷ്ട്രീയവും, ബാങ്കിംഗ് മേഖലയില്‍ നടക്കാന്‍ സാധ്യതയുള്ള വലിയ കൊള്ളകളെക്കുറിച്ചും സിനിമ പറഞ്ഞുവെക്കുന്നു.

രാജ് ബീ ഷെട്ടിയുടെ കൂടെ അഴിഞ്ഞാട്ടം ഉള്ളതുകൊണ്ട് മമ്മൂട്ടിയുടെ വണ്മാന്‍ ഷോ എന്ന് പറയാന്‍ പറ്റില്ല. രസകരമായി പോകുന്ന ആദ്യപകുതിക്ക് ശേഷം പുറത്ത് എത്രയൊക്കെ മഴ പെയ്താലും അകത്ത് തീ പിടിപ്പിക്കുന്ന സെക്കന്‍ഡ് ഹാഫ്. ക്ലൈമാക്‌സിനോട് അടുക്കുമ്പോള്‍ അതിന്റെ മൂര്‍ധന്യാവസ്ഥയില്‍ എത്തുന്നു. ഒരു രക്ഷയും ഇല്ലാത്ത ചെയ്‌സിംഗ് രംഗങ്ങള്‍.
നായകനെക്കാള്‍ കിടുവായി വില്ലന് കിട്ടിയ ബിജിഎം. എടുത്തുപറയേണ്ടത് ആക്ഷന്‍ രംഗങ്ങളാണ്, പ്രത്യേകിച്ച് ക്ലൈമാക്‌സ് ഫൈറ്റ്. 73 മത്തെ വയസ്സിലും മമ്മൂട്ടി അത് ചെയ്തു ഇത് ചെയ്തു എന്ന ക്ളീഷേ വര്‍ത്തമാനം ഒന്നുമില്ല. പക്ഷേ അയാള്‍ ഒരു ജിന്നാണ്??. അത് സമ്മതിക്കാതെ ആ പടം കണ്ടിട്ട് ഇറങ്ങാന്‍ കഴിയില്ല… മൊത്തത്തില്‍ വൈശാഖ് മൂവി??
മമ്മൂട്ടി????
രാജ് ബി ഷെട്ടി എന്നു പറഞ്ഞാണ് ശ്രീരാജ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

Anu

Recent Posts

വീണ്ടും നടൻ ധർമ്മജൻ വിവാഹിതനായി! വിവാഹത്തിന് സാക്ഷിയായി മക്കൾ

നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി വീണ്ടും വിവാഹിതനായി. വധു ഭാര്യ അനുജ തന്നെ. ഇന്ന് രാവിലെയാണ് ധര്‍മ്മജന്‍ സോഷ്യല്‍ മീഡിയയിലൂടെ തന്റേയും…

10 mins ago

സിനിമയിൽ മേക്കപ്പിന് കൂടുതൽ ട്രോളുകൾ ലഭിക്കുന്നത് തനിക്ക്! ഭാഗ്യദോഷത്തിന്  അന്നത്തെ മേക്കപ്പും അങ്ങനെയായി; നവ്യ

പ്രേഷകരുടെ പ്രിയങ്കരിയായ നടിയാണ് നവ്യ നായർ, വർഷങ്ങൾക്ക് മുമ്പ് ഏഷ്യാനെറ്റിന്റെ ഒരു അവാർഡ് ഷോയിൽ ഡാൻസ് അവതരിപ്പിച്ച നവ്യക്ക് മേക്കപ്പിന്റെ…

1 hour ago

കമന്റെ ബോക്സിൽ വന്നു ഇങ്ങനെ ഛർദ്ധിക്കുന്ന എല്ലാവരോടും പുച്ഛം മാത്രം! തന്റെ പോസ്റ്റിനു താഴെ നെഗറ്റീവ് പറഞ്ഞ  ആളിനെ മറുപടിയുമായി; അഭയ ഹിരണ്മയി

സോഷ്യൽ മീഡിയിൽ സജീവമായ ഒരു ഗായിക ആണ് അഭയ ഹിരണ്മയി, ഇപ്പോൾ താൻ പങ്കുവെച്ച പോസ്റ്റിന് താഴെ ഒരാൾ പങ്കുവെച്ച…

2 hours ago

അവാർഡിന് പോയപ്പോൾ ജൂറി എന്നോട് ചോദിച്ച ചോദ്യം ഇന്നും എന്നിൽ വിഷമം ഉണ്ടാക്കി! താൻ അവാർഡ് സ്വീകരിച്ചത് ആളുകൾ കണ്ടിട്ടുള്ള ചിത്രങ്ങൾക്ക് വേണ്ടി; ഉർവശി

മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ എന്ന എല്ലാവരും പറയുന്ന നടിയാണ് ഉർവശി, ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രം 'ഉള്ളൊഴുക്ക് ' മികച്ച…

4 hours ago

എന്റെ കൂടെ നിന്ന് അദ്ദേഹം അഭിനയിക്കുവാണെന്ന് എനിക്ക് മനസിലായില്ല! ഒരടി അദ്ദേഹം തന്നില്ലന്നേയുള്ളു, സിദ്ധിഖിനെ കുറിച്ച് ആസിഫ് അലി

മലയാള സിനിമയിൽ ഏത് വേഷവും കൈകാര്യം ചെയുന്ന നടനാണ് സിദ്ധിഖ്, ഇപ്പോൾ നടന്റെ അഭിനയത്തെ കുറിച്ച് ആസിഫ് അലി പറഞ്ഞ…

5 hours ago

കോടികൾ മുടക്കി മാസങ്ങൾക്ക് മുൻപ് നിർമ്മിച്ച അടൽ സേതുവിൽ വിള്ളലുകൾ

മുംബൈയില്‍ പുതുതായി തുറന്ന അടല്‍ സേതുവില്‍ വിള്ളലുകളെന്ന് റിപ്പോര്‍ട്ട്. 17,843 കോടി രൂപ ചെലവില്‍ നിര്‍മിച്ചിരിക്കുന്ന ട്രാന്‍സ്ഹാര്‍ബര്‍ വലിയ കൊട്ടിഘോഷങ്ങളിലൂടെയാണ്…

6 hours ago