പണവും അധികാരവും ഉള്ളവന്റെ കാലിൽ വീഴരുത്; തിരിഞ്ഞുകൊത്തി രജനിയുടെ പഴയ വീഡിയോ

നടൻ രജനികാന്ത്, സംഘ പരിവാർ നേതാവും ഉത്തർപ്രദേശ് മുഖ്യമന്ത്രിയുമായ യോഗി ആദിത്യനാഥിന്റെ കാൽതൊട്ട് വന്ദിച്ച സംഭവം വലിയ വിവാദമായിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ നടനെതിരെ വ്യാപക വിമർശനമാണ് ഉയർന്നത്. രജനികാന്തിന്റെ പ്രവൃത്തിയിൽ ഒരുവിഭാഗം ആളുകൾ ക്ഷുഭിതരാണ്. രജനികാന്തിന്‍റെ പ്രവൃത്തി തമിഴ് ജനതയെ നാണംകെടുത്തിയെന്നും നടനില്‍ നിന്നുണ്ടായ പെരുമാറ്റം മോശമായിപോയെന്നുമുള്ള അഭിപ്രായമാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്.ഈ സാഹചര്യത്തിലാണ് രജനികാന്തിന്റെ പഴയ ഒരു വീഡിയോ വൈറലാകുന്നത്. മതാപിതാക്കളുടേയും ദൈവത്തിന്റേയും അല്ലാതെ മറ്റാരുടേയും കാലിൽ വീഴരുതെന്ന് രജനികാന്ത് പറയുന്ന വീഡിയോയാണ് വൈറലാകുന്നത്. അഞ്ച് വർഷങ്ങൾക്ക് മുൻപ് ഒരു ഫാൻ മീറ്റിൽ രജനികാന്ത് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വീണ്ടും ചർച്ചയാകുന്നത്. മാതാപിതാക്കളുടേയും ദൈവത്തിന്റേയും കാലിൽ വീഴരുതെന്നാണ് രജനികാന്ത് പറയുന്നത്.അധികാരവും പണവും ഉള്ളവന്റെ കാലിൽ വീഴേണ്ട ആവശ്യമില്ലെന്നും രജനി പറയുന്നുണ്ട്.

കഴിഞ്ഞ ദിവസം ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സന്ദർശിച്ചപ്പോൾ രജനികാന്ത് അദ്ദേഹത്തിന്റെ കാലിൽ വീണത് വിവാദമായതിന് പിന്നാലെയാണ് ഇക്കാര്യം തന്നെ എതിർക്കുന്ന പഴയ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായത്. അതേസമയം രജനികാന്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനമുയരുമ്പോള്‍ ചർച്ചയാകുന്നത് കമല്‍ഹാസന്‍ വർഷങ്ങൾക്കു മുമ്പ് നടത്തിയ ഒരു പ്രസ്താവനയാണ്. ദൈവത്തെ മുമ്പിൽ കൊണ്ടുവന്നു നിർത്തിയാൽ ഒരു പക്ഷെ കൈകൊടുത്തു വരവേല്‍ക്കുമെന്നും പക്ഷേ കുമ്പിടില്ലെന്നുമായിരുന്നു കമല്‍ഹാസന്‍ ഏഴു വര്‍ഷം മുന്‍പ് നടത്തിയ പ്രസംഗത്തില്‍ പറഞ്ഞത്. തൂങ്കാവനം സിനിമയുടെ ഓഡിയോ ലോഞ്ചില്‍ നടത്തിയ പ്രസംഗത്തിലായിരുന്നു കമലിന്റെ പ്രസ്താവന. അതേസമയം കമൽഹാസൻ തന്റെ ഗുരു കെ.ബാലചന്ദറിന്റെ കാൽതൊട്ട് വന്ദിക്കുന്ന ചിത്രം സോഷ്യൽ മീഡിയായിൽ പ്രചരിച്ചു . ഈ ചിത്രം പങ്കുവച്ച് നടൻ ഹരീഷ് പേരടിയും വിഷയത്തിൽ തന്റെ നിലപാടറിയിച്ചു. ‘‘കൈ കുലക്കണമോ കാലിൽ തൊടണമോ സല്യൂട്ട് അടിക്കണമോ മുഷ്ടി ചുരുട്ടി കുലുക്കണമോ. ഇതൊക്കെ വ്യക്തിപരമായ തിരഞ്ഞെടുപ്പുകളാണ്.’’ എന്നായിരുന്നു ഹരീഷ് പേരടിയുടെ പ്രതികരണം. താൻ കാൽ തൊട്ട് വന്ദിച്ചവരിൽ സാധാരണ മനുഷ്യരും തന്നെക്കാൾ പ്രായം കുറഞ്ഞവരും കുട്ടികളുമുണ്ടെന്നും പേരടി കൂട്ടിച്ചേർത്തു. പക്ഷെ വർഷങ്ങൾക് മുൻപ് തെന്റെ ഗുരുതുല്യനായ ഒരാലെ വന്ദിക്കുകയാണ് കമല ഹാസൻ ചെയ്തത് . അന്നത്തേതിൽ നിന്നും ഒരുപാട് വ്യഥായാസമാണ് ഇന്നത്തെ അയാളുടെ കാഴ്പ്പാടുകൾ. മാത്രവല്ല ഗുരുതുല്യനായ കെ ബാലചന്ദ്രത്തിനെ വണങ്ങുന്നതും യോഗി ആദിത്യനാഥിനെ പൊലിയുള്ള അസംഘ്പരിവാറുകാരനെ വളങ്ങുന്നതും തമ്മിൽ ഒരിക്കലും താരതമ്യം ചെയ്യാൻ പോലും സാധിക്കാത്തതാണ്. ഈ വിഷയത്തിൽ പ്രതികരിച്ച് മന്ത്രി വി. ശിവൻകുട്ടിയും ഫെയിസ്ബുക്കിൽ ഒരു കുറിപ്പ് പങ്കുവച്ച . കുനിയുന്നതും നിവരുന്നതും ആരോഗ്യത്തിന് നല്ലതാണ്എന്നാല്‍ ഇങ്ങിനെ കുനിഞ്ഞാല്‍ ഒടിഞ്ഞു പോകും’ എന്നാണ് മന്ത്രി ഫെയിസ്ബുക്കിൽ കുറിച്ചത്. ഇതിനൊപ്പം ജയിലര്‍, ഹുകും തുടങ്ങിയ ഹാഷ്ടാഗുകളും ചേർത്തിട്ടുണ്ട്. അടിസ്ഥാന പരമായി രജിനികത്താണ് ഒരു തമിഴ്‍നാട് എന്നും ദ്രവീഡിയൻ സംസ്‌ജെകാരം അയാളിലെ എന്നതടക്കമുള്ള കാര്യങ്ങൾ സോഷ്യൽ മീഡിയ ഇതിനോടകം ചർച്ച ചെയ്തു കഴിഞ്ഞു. മാത്രമല്ല നേരത്തെ തന്നെ രജനികനത്ത രൂപീകരിച്ച രജനി രാശിക്കാർ മെൻറം അല്ലെങ്കിൽ ആർ ആർ എമ്മിന് സംഘ്പരിവാരത്തോടുള്ള ചായ്‌വ് വ്യക്തമായതുമാണ്. പക്ഷെ യോഗിയുമൊത്തുള്ള ഈ ചിത്രങ്ങൾ പുറത്തു വന്നതിനെ തുടർന്ന് നവലിയൊരു വിഭാഗം തന്നെ ജെയ്ലർ കാണണ്ടതിലായിരുന്ന എന്ന അഭിപ്രായവുമായി മുന്നോട്ട് വന്നിട്ടുണ്ട്. സിനിമയിലെ ജയിലറുടെ നേർരൂപമാണ് യോഗി ആദിത്യനാതെന്നുംവിമര്ശനങ്ങളുണ്ട്. അതായത് രജനി സിനിമയിൽ കാണിച്ച വയലൻസ് യോഗി ജീവിതത്തിൽ സാധാരണ ജങ്ങളോട് ചെയ്യുന്നത്, തനിക്കെതിരെ നിൽക്കുന്നവരുടെ വീടുകളും സ്ഥാപനങ്ങളുമൊക്കെ ബുൾഡോസർ കൊണ്ട് ഇടിച്ച നിരത്തുന്ന യോഗി തന്നെയാണ് ജയിലർ എന്നാണ് ആക്ഷേപങ്ങൾ. യോഗി ആദിത്യനാഥിനെ സന്ദർശിച്ച രജനികാന്ത് അദ്ദേഹത്തിനൊപ്പം ‘ജയിലർ’ സിനിമയും കണ്ടിരുന്നു.

Aswathy

Recent Posts

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

4 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

5 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

6 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

6 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

6 hours ago

ജാസ്മിനെ അവൾ വിശ്വസിച്ചവർ തന്നെ ചതിച്ചു, സായി കൃഷ്ണ

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…

6 hours ago